ഇടുക്കി സീറ്റില്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. യു.ഡി.എഫില്‍ ഇടുക്കി സീറ്റ് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യം കെ.എം മാണി വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം പാര്‍ട്ടി നിലപാട് അറിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളി. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ളെന്നും പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Comments