ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷ വിധിച്ച അതിവേഗ കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ പ്രായപൂര്‍ത്തിയായ പ്രതികളായ മുകേഷ്, പവന് കുമാര്‍, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. 2012 ഡിസംബര്‍ പതിനാറിന് രാത്രിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
വിധി രാഷ്ട്രീയ പ്രേരിതമാണെന്നും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു. വിധിയില്‍ ആശ്വാസമുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം.
Comments