ഇടതുമുന്നണി തങ്ങള്‍ക്ക് അനുവദിച്ച കോട്ടയത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും പാലക്കാട് മത്സരിക്കുന്ന സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തുകയുമാണ് ജനതാദള്‍-എസിന്‍െറ മുഖ്യലക്ഷ്യമെന്ന് പാര്‍ട്ടി സീനിയര്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടി. വീരേന്ദ്രകുമാറിനെതിരെ പാലക്കാട്ട് പ്രചാരണം നടത്താന്‍ സീനിയര്‍ നേതാക്കളുടെ നിരതന്നെ അവിടെയുണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗവും ഈ നിര്‍ദേശത്തെ നീണ്ട കരഘോഷത്തോടെയാണ് എതിരേറ്റത്. വീരേന്ദ്രകുമാറിനെതിരെ പ്രചാരണത്തിന് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതി നിയോഗിക്കും. തങ്ങളെ ഒരുപാട് ദ്രോഹിച്ച വീരേന്ദ്രകുമാറിനെ തോല്പിക്കേണ്ടത് ജനതാദള്‍-എസിന്‍െറ ബാധ്യതയാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
Comments