ഡി.എം.കെയില്‍ നിന്നു കരുണാനിധി പുറത്താക്കിയ എം.കെ അഴഗിരി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രണ്ടു വ്യക്തിപരമായ കാര്യങ്ങള്‍ ആണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചക്കു ശേഷം അഴഗിരി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി അഴഗിരി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.പി.എയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് ഡി.എം.കെ വിട്ടുപോയതില്‍ പ്രധാനമന്ത്രി തന്നോട് വിഷമം അറിയിച്ചതായി കൂടിക്കാഴ്ചക്കുശേഷം അഴഗിരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്ന് കഴിഞ്ഞ മാസം ഡി.എം.കെ യില്‍ നിന്ന് മകനെ കരുണാനിധി പുറത്താക്കുകയായിരുന്നു. അഴഗിരി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ചകള്‍.
Comments