മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവെക്കുകയാണ്. പ്രമേഹമടക്കം ഗുരുതര രോഗങ്ങള്‍ അലട്ടുന്ന മദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കെയാണ് ഇത്.
മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദ പരിശോധനകള്‍ക്കുള്ള കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലന്നെും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Comments