ഉത്തര്‍പ്രദേശിലെ അമേതിയില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്കെതിരെ പ്രചാരണത്തിനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി വരുണ്‍ഗാന്ധി.
ഇത്തവണ മിക്കവാറും താന്‍ മത്സരിക്കുന്നത് സുല്ത്താന്പ്പൂരില് നിന്നായിരിക്കും. കൂടുതല്‍ സമയവും പുതിയ മണ്ഡലത്തില്‍ ചെലവഴിക്കാനാണ് താനാഗ്രഹിക്കുന്നത്. രാഹുല്‍ഗാന്ധിയെ തോല്പ്പിക്കുകയല്ല ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് പ്രധാനലക്ഷ്യമെന്നും വരുണ്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ രക്തബന്ധത്തിനോ ബന്ധുബലത്തിനോ ശത്രുതയ്ക്കോ മുന്കാലവൈരാഗ്യങ്ങള്ക്കോ ഒന്നുംതന്നെ സ്ഥാനമില്ല. ജനങ്ങളുടെ സേവനമാണ് പ്രധാനം. അതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ മത്സരിച്ച പിലിഭിത്തില്‍ ഇത്തവണ മത്സരിക്കാനുള്ള സാധ്യത വരുണിന്റെ അമ്മയായ മനേകാഗാന്ധിക്കാണ്. കഴിഞ്ഞതവണ മനേക മത്സരിച്ചത് അയോണ്ലയില് നിന്നാണ്. ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകന് സഞ്ജയ് ഗാന്ധിയുടെ മകനാണ് വരുണ്‍ഗാന്ധി.
Comments