താന്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ സിറ്റിംഗ് എം.പിയെന്ന നിലക്ക് ചാലക്കുടി മണ്ഡലം കിട്ടുമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നന്നായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് അവിടെ തുടരാന്‍ ആഗ്രഹിച്ചു. ഇങ്ങനെയൊരു വെച്ചുമാറ്റം പ്രതീക്ഷിച്ചില്ല. തൃശൂരില്‍നിന്ന് മാറണമെന്ന് ചാക്കോ സ്വയം തീരുമാനിച്ചതാണ്. അദ്ദേഹം ഇവിടെ ജയിക്കുമായിരുന്നു. ഹൈകമാന്‍ഡ് ചാക്കോയോട് തൃശൂരില്‍ത്തന്നെ മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ജയം അനിവാര്യമാണെന്ന് ഹൈകമാന്‍ഡ് ബോധ്യപ്പെടുത്തിയപ്പോഴാണ് താന്‍ മാറാന്‍ തയാറായത്. ചാക്കോക്ക് കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം തനിക്ക് തൃശൂരില്‍ കിട്ടും. ചാലക്കുടിയില്‍ ചാക്കോ ജയിക്കുമെന്ന കാര്യത്തിലും സംശയമില്ളെന്ന് ധനപാലന് പറഞ്ഞു.
Comments