ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ എല്ലാവരും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അഭിപ്രായപ്പെട്ടു.സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികളോട് പരമാവധി നീതി പുലര്‍ത്തിയെന്നും വി.എം സുധീരന് പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ ചാക്കിടേണ്ട ഗതികേട് സി.പി.ഐ.എമ്മിന് വേണ്ടി വന്നു. ഇത് ഇടത് അണികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചെന്നും വി.എം സുധീരന് പറഞ്ഞു.
Comments