ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. രണ്ട് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ എഴിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കും ത്രിപുരയിലെ ഒരു സീറ്റിലേക്കുമാണ് ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.സംസ്ഥാനത്ത് നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആകെ 21,424 വോട്ടിംഗ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.
രണ്ട്, മൂന്ന് ഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കും. അരുണാചല്‍ പ്രദേശ്, മണിപുര്‍, മേഘാലയ, നാഗലാന്റ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഏഴ് ലോക്സഭ സീറ്റിലേക്കും മിസോറാമിലെ ഒരു നിയമസഭാ സീറ്റിലേക്കുമാണ് ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്.
കേരളം ഉള്‍പ്പെടുന്ന 14 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലും മഹരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിലെ 71 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തില്‍ നാമനിര്‍ദേശപത്രികകള്‍ മാര്‍ച്ച് 22 വരെ സമര്‍പ്പിക്കാം.
Comments