കണ്ണൂര്‍: സോളാര്‍ കേസ് പ്രതി സരിത നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിന്‍െറ പേരില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.എം തീരുമാനം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും ജയരാജന് പറഞ്ഞു.
ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് വിലക്കിയിരുന്നു. ഇന്ന് നടക്കുന്ന കെ. സുധാകരന്‍െറ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം അബ്ദുല്ലക്കുട്ടിയെ തെരുവില്‍ തടഞ്ഞ് ആക്രമിക്കുന്ന ഡി.വൈ.എഫ്.ഐ നിലപാടിനോട് യോജിപ്പില്ളെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പ്രതികരിച്ചു.
Comments