ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചെന്ന് പി ജെ ജോസഫ്. ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണത്തിനായി മുന്‍പന്തിയിലുണ്ടാവുമെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ജോസഫ് ഗ്രൂപ്പ് കടുത്ത നിലപാടെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് ജോസഫ് നിലപാട് വ്യക്തമാക്കിയത്.
Comments