തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കോടതി നേരത്തേ ആവശ്യപ്പെട്ടതനുസരച്ച് നിക്ഷേപകരുടെ പണം കെട്ടിവെക്കാന്‍ സഹാറാ ഗ്രൂപ്പിന് കഴിയാത്തതാണ് ജാമ്യാപേക്ഷ വീണ്ടും തള്ളാന്‍ കാരണം.
ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്, ജെ എസ് കേഖര്‍ എന്നിവരാണ് റോയിയുടെ ജ്യാമ്യാപേക്ഷ പരിഗണിച്ചത്. 10,000 കോടി രൂപ കെട്ടിവെക്കുകയാണെങ്കില്‍ ബുബ്രതോ റോയിക്ക് ജാമ്യം നല്‍കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 5000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും 500 കോടി രൂപ പണമായും കെട്ടിവെക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
20,000 കോടി രൂപ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡില്‍ കെട്ടിവെക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാത്തിനെ തുടര്‍ന്ന് രണ്ടുമാസമായി സുബ്രതോ റോയി ജയിലില്‍ കഴിയുകയാണ്.
Comments