മസ്‌കിറ്റ്(ഡാളസ്) ജീവിത യാത്രയില്‍ വിശാലമായ പാതയിലൂടെ എല്ലാ സുഖസൗകര്യങ്ങളും മതിവരുവോളം ആസ്വദിച്ചു, ചുറ്റുപാടുകളെ അവഗണിച്ചു. മുന്നോട്ടു യാത്ര ചെയ്യുന്നവര്‍ ചെന്നെത്തന്നത് നാശത്തിലേയ്ക്കാണെന്നും, ഇടുങ്ങിയ പാതയിലൂടെ ജീവിതത്തിലെ ദുരിതങ്ങളും വേദനകളും തരണം ചെയ്ത് പതറാതെ മുന്നോട്ട് സഞ്ചരിക്കുന്നവര്‍ എത്തി ചേരുന്നത് സ്വര്‍ഗ്ഗീയ അനുഭവത്തിലേയ്ക്കാണെന്നു, മനസ്സിലാക്കുന്നത് മനസ്സ് പുതുക്കി രൂപാന്തരം പ്രാപിക്കുവാന്‍ ഇടയാക്കുമെന്ന് ഡോ.വിനു ദാനിയേല്‍ പറഞ്ഞു. ജൂലായ് 12, 13, 14 തിയ്യതികളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക സില്‍വര്‍ ജൂബിലിയോടുനുബന്ധിച്ച് ക്രമീകരിച്ച സുവിശേഷ യോഗങ്ങളുടെ സമാപന ദിവസം സന്ദേശം നല്‍കുകയായിരുന്നു ഡോ. വിനു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന കടശ്ശിയോഗത്തില്‍ റവ.ഒ.സി. കുര്യന്‍ സ്വാഗതം ആശംസിച്ചു. ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗായകസംഘം കണ്‍വന്‍ഷന്റെ സമാപനത്തില്‍ എല്ലാവരും എഴുന്നേറ്റു നിന്ന് പുനര്‍സമര്‍പ്പണം നടത്തി. ഇടവക സെക്രട്ടറി ലിജു തോമസ് നന്ദി രേഖപ്പെടുത്തി.
Comments