You are Here : Home / USA News

ഫോമാ ഡോ. നരേന്ദ്രകുമാറിനും, ജോര്‍ജ്‌ ഡറാണിക്കും അവാര്‍ഡുകള്‍ നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 11:00 hrs UTC

ഡിട്രോയിറ്റ്‌: ഫോമാ ഗ്രേറ്റ്‌ ലേക്‌സ്‌ റീജിയന്‍ മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ്‌ അസോസിയേഷന്റേയും, എ.കെ.എം.ജിയുടേയും പ്രസിഡന്റും, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. നരേന്ദ്ര കുമാറിനേയും, മിഷിഗണ്‍ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ഹോണറബിള്‍ ജോര്‍ജ്‌ ഡറാണിയേയും ലീഡര്‍ഷിപ്പ്‌ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. മാവേലിക്കരയ്‌ക്കടുത്ത്‌ ചെട്ടികുളങ്ങര എന്ന സ്ഥലത്താണ്‌ ഡോ. നരേന്ദ്രകുമാര്‍ ജനിച്ചത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്‌ ബിരുദവും, ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ പോസ്റ്റ്‌ ഗ്രാജ്വേഷനും കഴിഞ്ഞശേഷം അമേരിക്കയിലെത്തി ഹെഡ്‌ ആന്‍ഡ്‌ നെക്‌ സര്‍ജറി, സ്ലീപ്‌ മെഡിസിന്‍ എന്നിവയില്‍ സ്‌പെഷലൈസ്‌ ചെയ്‌തു. ഇപ്പോള്‍ ഡിട്രോയിറ്റിനടുത്തുള്ള ഡാഗനോ എന്ന സ്ഥലത്ത്‌ താമസിക്കുന്നു.

 

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌, ഇന്ത്യന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസില്‍ നിന്ന്‌ `കേരള രത്‌ന' അവാര്‍ഡ്‌, എ.കെ.എം.ജിയുടെ `പര്‍പ്പിള്‍ ഹാര്‍ട്ട്‌' അവാര്‍ഡ്‌, ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പ്രവാസികള്‍ക്ക്‌ നല്‌കുന്ന ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ `പ്രവാസി ഭാരതീയ സമ്മാന്‍' എന്നീ അവാര്‍ഡുകള്‍ ഡോ. നന്ദകുമാറിന്‌ ലഭിച്ചിട്ടുണ്ട്‌. ഏകദേശം 80,000 ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന `എ.എ.പി.ഐ' (AAPI) എന്ന സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയായിരുന്നു ഡോ. നന്ദകുമാര്‍. ഫോമാ 2010-ല്‍ ഷിക്കാഗോയില്‍ വെച്ച്‌ നടത്തിയ `പ്രൊഫഷണല്‍ സമ്മിറ്റ്‌' സംഘടിപ്പിക്കുവാന്‍ ഡോ. കുമാര്‍ നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അവാര്‍ഡ്‌ ദാന ചടങ്ങില്‍ പറഞ്ഞു. മിഷിഗണ്‍ സ്റ്റേറ്റിലെ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവും, ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ശക്തനായ നേതാവും, മിഷിഗണ്‍ മലയാളികളുടെ ഉറ്റസുഹൃത്തുമായ ഹോണറബിള്‍ ജോര്‍ജ്‌ ഡറാണിക്ക്‌ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ കമ്യൂണിറ്റി ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ ഡറാണി തന്നെക്കൊണ്ട്‌ സാധിക്കുന്ന എല്ലാ സഹായങ്ങളും മലയാളി കമ്യൂണിറ്റിക്ക്‌ നല്‍കുന്നതാണെന്ന്‌ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ നായര്‍, മാത്യു ചെരുവില്‍, അരുണ്‍ ദാസ്‌, വിനോദ്‌ കൊണ്ടൂര്‍, രാജേഷ്‌ കുട്ടി, ഡയസ്‌ തോമസ്‌, ഷോളി നായര്‍, ഗിരീഷ്‌ നായര്‍, തോമസ്‌ കര്‍ത്തനാള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.