You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയിറക്ക്‌ തിരുനാള്‍ നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 17, 2013 02:17 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 30-ന്‌ ഞായറാഴ്‌ച കൊടി ഉയര്‍ത്തി ആരംഭിച്ച വി. തോമാശ്ശീഹായുടെ ദുഖ്‌റാന തിരുനാളിന്റെ വിജയകരമായ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ കൊടിയിറക്കു തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ നടത്തി. ജൂലൈ 14-ന്‌ ഞായറാഴ്‌ച കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. മുഖ്യകാര്‍മികനായ എം.എസ്‌.എഫ്‌.എസ്‌ സഭയുടെ ആഗോള സുപ്പീരിയര്‍ ജനറാളായ റവ.ഡോ. ഏബ്രഹാം വെട്ടുവേലിയേയും മറ്റ്‌ വിശ്വാസികളേയും വികാരി ഫാ. ജോയി ആലപ്പാട്ട്‌ സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ ആരംഭിച്ച ആഘോഷമായ ദിവ്യബലിയില്‍ റവ.ഡോ. ഏബ്രഹാം വെട്ടുവേലി മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‌കുകയും ചെയ്‌തു.

 

 

ലദീഞ്ഞിനുശേഷം വി. തോമാശ്ശീഹായുടെ തിരുസ്വരൂപവും വഹിച്ച്‌ മുത്തുക്കുടകളുടേയും, കൊടികളുടേയും അകമ്പടിയോടെ ബഹു. വൈദീകരും, തിരുനാള്‍ പ്രസുദേന്തിമാരായ ഡെസ്‌പ്ലെയിന്‍സ്‌ വാര്‍ഡ്‌ പ്രതിനിധികളും മറ്റ്‌ വിശ്വാസികളും വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടിലൂടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം റവ.ഡോ. ഏബ്രഹാം വെട്ടുവേലി കൊടിയിറക്കി തിരുനാളിന്‌ സമാപനം കുറിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്‌ അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ പ്രതിനിധികളായ സോവിച്ചന്‍ കുഞ്ചെറിയ, റ്റെസി ആന്‍ഡ്രൂസ്‌, സാബു അച്ചേട്ട്‌, ഇമ്മാനുവേല്‍ കുര്യന്‍ എന്നിവരും വാര്‍ഡിലെ മറ്റ്‌ കുടുംബാംഗങ്ങളും കൊടി ഏറ്റുവാങ്ങി പ്രദക്ഷിണമായി ദേവാലയത്തിലെത്തി സമാപന പ്രാര്‍ത്ഥനയോടെ കൊടിയിറക്കു തിരുനാളിന്‌ സമാപനംകുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഫാമിലി പിക്‌നിക്‌ ഉല്ലാസഭരിതമായി
    ന്യൂയോര്‍ക്ക്‌ : പ്രസിദ്ധിയാര്‍ന്ന വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍...

  • ഡാളസ്‌ വലിയപള്ളിയില്‍ ഒ.വി.ബി.എസ്‌ 18 മുതല്‍
    ഡാളസ്‌: ഡാളസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍...

  • അവസാന ക്ഷേത്രപ്രവേശന വിളമ്പരം തളിപ്പറമ്പില്‍ നിന്ന്
    കണ്ണൂര്‍ തളിപ്പറമ്പിലെ ചില ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് അയിത്തം ഏര്‍പ്പെടുത്തുന്നുവെന്ന പരാതി ഫലം...