സാന്‍ഹൊസെ, കാലിഫോര്‍ണിയ: ക്നാനായ അസോസിയേഷനായ കെ.സി.സി.എന്‍.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സോക്കര്‍ ടൂര്‍ണമെന്റിന്റെ കിക്ക്ഓഫ് ജോസ് വല്യപറമ്പില്‍ (സെന്റ് മേരീസ് പാസ്റ്ററല്‍ കൗണ്‍സില്‍) നടത്തി. കിടങ്ങൂര്‍, പടമുഖം, മലബാര്‍ റീജിയണ്‍ ഒന്നിച്ചുള്ള ടീം, കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം ഒന്നിച്ചുള്ള ടീം തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും അടിക്കാതെ സമനിലയില്‍ പിരിഞ്ഞു. ഇനിയുള്ള മത്സരത്തില്‍ ഇരു ടീമുകളും കൈപ്പുഴ, ഇടയ്ക്കാട്ട്, മലങ്കര ടീമായി മത്സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്റോ വിജയികളോ ആകുന്നവര്‍ തമ്മില്‍ ഫൈനല്‍ മത്സരവും നടക്കുന്നതാണ്. മത്സരങ്ങള്‍ക്ക് വിവിന് ഓണശേരില്‍, ജോണ്സണ് പുറയംപള്ളില്‍, അനില്‍ കണ്ടാരപ്പള്ളില്‍, ഷിബി പുതുശേരിയില്‍, യമില് കാരിതുരുത്തേല് എന്നിവര്‍ നേതൃത്വം നല്‍കും. വിവിന് ഓണശേരില്‍ അറിയിച്ചതാണിത്.
Comments