You are Here : Home / USA News

ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ ഒരുക്കുന്ന ക്രിസ്‌തീയ ഗാനശുശ്രൂഷ ഷിക്കാഗോയില്‍ ജൂലൈ 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 20, 2013 12:23 hrs UTC

ഷിക്കാഗോ: ഇന്ത്യാ കാമ്പസ്‌ ക്രൂസേഡ്‌ ഫോര്‍ ക്രൈസ്റ്റിന്റെ സംഗീത വിഭാഗമായ `ഹാര്‍ട്ട്‌ ബീറ്റ്‌സ്‌' അവതരിപ്പിക്കുന്ന ക്രിസ്‌ത്രീയ ഗാനശുശ്രൂഷ ഷിക്കാഗോയില്‍ 2013 ജൂലൈ 26-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണി മുതല്‍ ലംബാര്‍ഡിലുള്ള സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നു. (710 നോര്‍ത്ത്‌ മെയിന്‍ സ്‌ട്രീറ്റ്‌, ലെംബാര്‍ഡ്‌, ഐ.എല്‍ 61048). പ്രവേശനം സൗജന്യമായി നടത്തുന്ന ഈ ഗാനശുശ്രൂഷ മധ്യേ സ്‌തോത്രകാഴ്‌ച ഉണ്ടായിരിക്കും. ഈ ശുശ്രൂഷയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം ഇടവകയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ (ഭവന,വിദ്യാഭ്യാസ,വിവാഹ, മെഡിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ക്ക്‌) വിനിയോഗിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അര്‍പ്പണത്തിന്റെ ഹൃദയത്തുടിപ്പുകള്‍ സംഗീത ധാരയായി ഒഴുകുന്ന, അപരാനുഭവങ്ങള്‍ക്ക്‌ ആശ്വാസം പകരുവാന്‍ അവസരം ഒരുക്കുന്ന ഈ ഭക്തിഗാന സന്ധ്യയിലേക്ക്‌ ഏവരേയും വികാരി റവ. ഷാജി തോമസും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഷാജി തോമസ്‌ (പ്രസിഡന്റ്‌) 630 268 1441, ജേക്കബ്‌ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌) 630 699 2793, സക്കറിയാ കുര്യന്‍ (സെക്രട്ടറി) 630 497 1036, സജി മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 630 215 5147, ജോണ്‍സണ്‍ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), 847 931 5016, ജേക്കബ്‌ ജോര്‍ജ്‌ (ട്രസ്റ്റി) 630 858 7853, ജാംസണ്‍ മത്തായി (അക്കൗണ്ടന്റ്‌) 630 833 0359.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സാന്‍ഹൊസെ കെ.സി.സി.എന്‍.സി സോക്കര്‍ ടൂര്‍ണമെന്റ്‌ കിക്ക്‌ഓഫ്‌ നടത്തി
    സാന്‍ഹൊസെ, കാലിഫോര്‍ണിയ: ക്‌നാനായ അസോസിയേഷനായ കെ.സി.സി.എന്‍.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സോക്കര്‍...

  • പനോരമ ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷവും പരേഡും ഓഗസ്റ്റ്‌ 10-ന്‌
    ജയ്‌സണ്‍ മാത്യു     ടൊറന്റോ: പനോരമ ഇന്ത്യയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി ഇന്ത്യയുടെ 67-മത്‌...

  • സാഹിത്യ സല്ലാപത്തില്‍ `വാര്‍ദ്ധക്യ കാലം എവിടെ ചിലവഴിക്കണം?' ഒരു ചര്‍ച്ച
    ജയിന്‍ മുണ്ടയ്‌ക്കല്‍   താമ്പാ: ഈ ശനിയാഴ്‌ച (07/20/2013) നടക്കുന്ന ഇരുപത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ...

  • സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    ന്യൂയോര്‍ക്ക്‌: ജൂലൈ 21 (ഞായര്‍ ) മുതല്‍ ജൂലൈ 28 (ഞായര്‍ ) വരെ സ്വാമി ഉദ്ദിത്‌ ചൈതന്യയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹിമ നടത്തുന്ന...

  • ഡി.എം.എ പിക്‌നിക്ക്‌ 2013 അതിഗംഭീരമായി
    ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പിക്‌നിക്ക്‌ 2013 അതിഗംഭീരമായി. ആറു മാസത്തെ...