ന്യൂയോര്‍ക്ക്: ദൈവിളി സ്വീകരിച്ച് വൈദിക വൃത്തി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ബ്രോങ്ക്‌സ് ചാപ്റ്റര്‍ ആരംഭിച്ച സെമിനാരി ഫണ്ടിന് ഉജ്വല തുടക്കം. ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തങ്ങള്‍ക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവവിളി സ്വീകരിക്കുന്നവരെ സഹായിക്കേണ്ടത് തങ്ങളുടെകൂടെ ഉത്തരവാദിത്വമാണെന്ന യുവജനങ്ങളുടെ തിരിച്ചറവ് ഉള്‍ക്കൊണ്ടുകൊണ്ടാണ് പദ്ധതിയില്‍ യുവജനങ്ങളേയും ഭാഗഭാക്കാക്കിയത്. ദുക്‌റാന ദിനമായ ജൂലൈ മൂന്നിന് ദേവാലയ പാരിഷ് ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ച യുവജനങ്ങളെ പ്രതിനിധീകരിച്ച് അരുണ്‍ തോമസ്, ജോണ്‍ വാളിപ്ലാക്കല്‍, ജിമ്മി ഞാറകുന്നേല്‍ എന്നിവര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഓഹരി വികാരി ഫാ. ജോസ് കണ്ടത്തിക്കുടിക്ക് കൈമാറി. യുവജനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഫാ. ജോസ് കണ്ടത്തിക്കുടി പറഞ്ഞു. പദ്ധതിക്ക് നേതൃത്വം നല്‍കിയ എസ്എംസിസിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അച്ചന്‍ പറഞ്ഞു. ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി ആമുഖ പ്രസംഗം നടത്തി. സെമിനാരി ഫണ്ടിന്റെ വിജയത്തിനായി വിവിധ രീതിയിലുള്ള ഫണ്ട് റൈസിംഗ് പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫണ്ട് ഷിക്കാഗോ രൂപതക്ക് കൈമാറും. അസിസ്റ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, സെമിനാരി ഫണ്ട് ട്രസ്റ്റി ജോസഫ് കാഞ്ഞമല, എസ്എംസിസി ചാപ്റ്റര്‍ സെക്രട്ടറി ചിന്നമ്മ പുതുപറമ്പില്‍, ട്രഷറര്‍ ജോജോ ഒഴുകയില്‍, ജോസ് ഞാറക്കുന്നേല്‍, ഷാജി സഖറിയ, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ജോസ് മലയില്‍, ആലീസ് വാളിപ്ലാക്കല്‍, ലീന ആലപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments