ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ സമ്മേളനം ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ നടന്നു. പ്രഭാത നമസ്‌കാരത്തിന് ഫാ. ദാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കി. അന്നമ്മ കുര്യാക്കോസ് (എല്‍മസ്റ്റ് യൂണീറ്റ് സെക്രട്ടറി) വിശുദ്ധ വേദപുസ്‌തകം വായിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫാ. ഹാം ജോസഫ് അധ്യക്ഷതവഹിച്ചു. ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ദൈവ വചനത്തെ അതിന്റെ പശ്ചാത്തലം മനസിലാക്കി വ്യാഖ്യാനിക്കുകയും, പഠിക്കുകയും ചെയ്യണമെന്നും, അതനുസരിച്ചുള്ള വിശ്വാസവും, ആരാധനയുമാണ് ഓര്‍ത്തഡോക്‌സ് വിശ്വാസമെന്നും, വേദ പുസ്‌തക വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ദീര്‍ഘമായി ക്ലാസ് എടുത്തു. മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. ഫിലിപ്പ് ശങ്കരത്തില്‍, ഫിലോമിനാ ഫിലിപ്പ് (ഷിക്കാഗോ), നിഷാ തോമസ് (ഡിട്രോയിറ്റ്) തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഏലിയാമ്മ പുന്നൂസ്, നിഷാ തോമസ്, സുനിതാ സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റീജിയണല്‍ തലം ടാലന്റ് ആന്‍ഡ് ക്വിസ് കോമ്പറ്റീഷന്‍ നടന്നു. മുന്നു മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ ഫാ. നൈനാന്‍ വി. ജോര്‍ജ്, ഫാ. എബി ചാക്കോ, ഫാ. ക്രിസ്റ്റഫര്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് ചര്‍ച്ച് മിഷിഗണ്‍, സെന്റ് മേരീസ് ചര്‍ച്ച് മിഷിഗണ്‍, സെന്റ് മേരീസ് ചര്‍ച്ച് ഓക്‌ലോണ്‍, സെന്റ് തോമസ് ചര്‍ച്ച് ഷിക്കാഗോ, സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ബെല്‍വുഡ്, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മസ്റ്റ് തുടങ്ങിയ ഇടവകകളില്‍ നിന്നുമായി നിരവധി സമാജം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഏലിയാമ്മ മാത്യു, റേച്ചല്‍ ജോസഫ്, ഉഷാ കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സദസിന് സ്വാഗതം നേര്‍ന്നു. റീനാ വര്‍ക്കി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ തന്നെ ക്രമീകരിച്ചിരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയല്‍ അറിയിച്ചതാണിത്.
Comments