പുതിയ അദ്ധ്യയന വര്‍ഷം ഇന്നാരംഭിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കര്‍ശനമാക്കി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, August 26, 2013 10:58 hrs UTC
ഡാളസ് : വേനല്‍ക്കാല അവധിക്കുശേഷം വിദ്യാലയഹ്ങള്‍ ആഗസ്റ്റ് 26 തിങ്കളാഴ്ച തുറക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദ്യാലയ പരിസരത്ത് എത്തുമ്പോള്‍ യൂണിഫോം ധരിച്ച നിരവധി പോലീസ് ഓഫീസര്‍മാരും, പുതിയതായി സ്ഥാപിച്ച ക്യാമറ കണ്ണുകളുമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി ഡാളസ് ഇന്റിപെന്റഡന്റ് വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അറിയിച്ചു.
സ്‌ക്കൂള്‍ സെക്യൂരിട്ടി ഉറപ്പാക്കുന്നതിന് ടാസ്‌കാഫോഴ്‌സിനെ നിയമിക്കുന്നതുള്‍പ്പെടെ 4.5 മില്യണ്‍ ഡോളറിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് ട്രസ്റ്റി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത്. അപരിചിതരെ സ്‌ക്കൂളിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡാളസ് ഐ.എസ്.ഡി. പോലീസ് ചീഫ് ക്രേഗ് മില്ലര്‍ പറഞ്ഞു.
കണക്റ്റികട്ട് സാന്റി ഹൂക്ക് എലിമെന്ററി സ്‌ക്കൂളില്‍ 20 കുട്ടികള്‍ വെടിയേറ്റു മരിക്കുന്നതിനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുള്ളത് മാതാപിതാക്കള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നു. ചില സ്‌ക്കൂളുകളില്‍ ആയുധധാരികളായ ഓഫീസര്‍മാരായിരിക്കും സുരക്ഷിതത്തിന്റെ ചുമതല വഹിക്കുക.
Related Articles
വീട് /ഫ്ളാറ്റ്/മറ്റ് വസ്തുവകള്‍ വാങ്ങുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്!
കരളലിവിന്റെ തീരത്തേക്ക് മാടി വിളിക്കുന്ന തിരുവല്ലാ വൈ എം സി എ.യ്ക്ക് ഫിലഡല്ഫിയയില് ഊഷ്മള സ്വീകരണം
ഫിലഡല്‍ഫിയ: മാനോ പെരുമാറ്റ ക്ലേശമുള്ള കുട്ടികളുടെ (മെന്റലി ചലഞ്ച്ഡ് ചില്‍ഡ്രന്‍) ക്ഷേമ പ്രവര്‍ത്തനത്തിനുള്ള മാര്‍...
“സംഘടനകള്‍ മലയാളി സമൂഹത്തിനു മാതൃകയാവണം”
മലയാളികള്‍ക്ക് ക്ഷേമപരമായ യാതൊരു ഗുണവും ചെയ്യാതെ പിരിവു മാത്രം നടത്തി, കുറെ നേതാക്കന്മാര്ക്ക് കള്ള് കുടിക്കുവാനും,...
ഷിക്കാഗോ സെന്റ് മേരിസില്‍ 'വിസ്കോ ദര്ശന് 2013' സെപ്റ്റംബര്‍ 2ന്
സാജു കണ്ണമ്പള്ളി
ഷിക്കാഗോ : എല്ലാവര്‍ഷവും അമേരിക്കയിലെ പൊതു അവധി ദിവസമായ ലേബര്‍ ഡേ യില്‍ , സെന്റ് മേരീസ് ക്നാനായ...
മലങ്കര മാര്‍ത്തോമാ സുറിയാനി സഭ പ്രതിനിധി സമ്മേളനം സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ
ഡാലസ്: സെപ്റ്റംബര്‍ 17,18,19,20 എന്നീ തിയതികളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മാര്‍ത്തോമ സുറിയാനി സഭ പ്രതിനിധി സമ്മേളനത്തിന്...
Comments