ഫ്‌ളോറിഡാ : സെന്‍ട്രല്‍ ഫ്‌ളോറിഡായില്‍ താമസിക്കുന്നവര്‍ക്ക് കൊതുകുകളില്‍ നിന്നും പകരുന്ന ഡെങ്കി പനിയ്‌ക്കെതിരെ മുന്നറിയിപ്പു നല്‍കി. മാര്‍ട്ടിന്‍, സെന്റ് ലൂയിസ് കൗണ്ടിയില്‍ താമസിക്കുന്ന ഏഴുപേര്‍ക്കെങ്കിലും ഡെങ്കിഫീവര്‍ ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥീകരിച്ചു. അമേരിക്കയില്‍ വളരെ അസാധാരണമായി കണ്ടുവരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പനി, തലവേദന, പേശികളിലെ വേദന എന്നിവയാണെന്ന് അധികൃതര്‍ അറിയിച്ചു. ഫ്‌ളോറിഡാ ആരോഗ്യവകുപ്പ് ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊതുകുകളെ നശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വെള്ളം കെട്ടിനിറുത്തുന്നത് തടയണമെന്നും, കൊതുകു കടിയേല്ക്കാതിരിക്കുന്നതിന് ശരീരം പൂര്‍ണ്ണമായും മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും, ജനലുകളും, വാതിലുകളും അടച്ചിടണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments