You are Here : Home / USA News

ഫോമ ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്നത് നിരവധി നിര്‍ദേശങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, July 08, 2016 06:45 hrs UTC

മയാമി: പതിവിലും വിപരീതമായി കൃത്യം ഒന്‍പതു മണിക്ക് ആരംഭിച്ച ഫോമയുടെ ജനറല്‍ കൗണ്‍സില്‍ വന്‍ പ്രതിനിധി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി നടത്ത ചര്‍ച്ചയ്ക്കു തുടക്കം കുറച്ച് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സംസാരിച്ചപ്പോള്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് അവതരിപ്പിച്ചു. സമ്പൂര്‍ണ റിപ്പോര്‍ട്ട് അടുത്ത മീറ്റിംഗില്‍ അവതരിപ്പിക്കും.

നിരവധി പുതിയ നിര്‍ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍ ഉയിര്‍ന്നുവന്നു. റൂമുകള്‍ കിട്ടാത്തതില്‍ പരാതിയുണ്ടായെങ്കിലും ഹോട്ടല്‍ മാനേജ്‌മെന്റുമായി സംസാരിച്ച് വേണ്ടതുചെയ്യാമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. ഫോമ എന്ന പേരുപോലും അറിയാത്ത നിരവധി ആളുകള്‍ തെരഞ്ഞെടുപ്പില്‍ വെറും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മാത്രം മത്സരിക്കുന്നത് കൗണ്‍സിലില്‍ വ്യാപകമായി അംഗങ്ങള്‍ ചൂണ്ടാക്കാട്ടി.
പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ക്കാണ് മത്സരിക്കാന്‍ യോഗ്യത നല്‍കേണ്ടതെന്ന് പൊതു നിര്‍ദ്ദേശം ഉണ്ടായി. മുന്‍ പ്രസിഡന്റുമാരെ ഫോമയുടെ സ്ഥിര ഡെലിഗേറ്റുകളായി കാണണമെന്ന് സജി എബ്രഹാം നിര്‍ദ്ദേശിച്ചു.

ബൈലോയില്‍ പല പുതിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് നിര്‍ദേശങ്ങല്‍ ഉയര്‍ന്നെങ്കിലും 30 ദിവസത്തെ നോട്ടിസ് നല്‍കേണ്ടതിനാല്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റി.
ബൈലോയില്‍ മാറ്റംവേണമെന്നാണ് ജനറല്‍ കൗണ്‍സിസില്‍ ഉണ്ടായ ധാരണ.

രണ്ടുമണിക്കൂര്‍ നേരത്തെ ക്രിയാത്മക ചര്‍ച്ചകള്‍ക്കുശേഷം പതിനൊന്നുമണിക്ക് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയിലിന് അധികാരം കൈമാറി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫോമ കണ്‍വന്‍ഷന്‍: പ്രതീക്ഷിച്ചതിലും ഭംഗിയായി പരിപാടികള്‍: ഷാജി എഡ്വേര്‍ഡ്
    മയാമി: ഡോവില്‍ റിസോര്‍ട്ടില്‍ അബ്ദുല്‍ കലാം നഗറില്‍ നടക്കുന്ന അഞ്ചാമത് ഫോമ കണ്‍വന്‍ഷനില്‍  ഒന്നാം ദിവസത്തെ...

  • തെരഞ്ഞെടുപ്പ് ആവേശച്ചൂടില്‍ ഫോമ കണ്‍വന്‍ഷന്‍
    മയാമി: കേരളത്തിലെ തെരഞ്ഞെടുപ്പ് അനുസ്മരിപ്പിക്കുംവിധം ആവേശച്ചൂടിലാണ് ഫോമ കണ്‍വന്‍ഷന്‍ വേദി. ജനറല്‍ കൗണ്‍സിലില്‍...

  • ഫോമാ കണ്‍വന്‍ഷന് ബിനോയ് വിശ്വം തിരിതെളിച്ചു
    മയാമി: ഫോമയുടെ പദ്ധതികളൊന്നും കേവലം പൊങ്ങച്ചത്തിന്റേയോ പ്രമാണിത്വത്തിന്റേയോ കഥകള്‍ പറയാനുള്ളതല്ലെന്ന് മുന്‍ മന്ത്രി...

  • ഫോമ കണ്‍വന്‍ഷനു തിരിതെളിഞ്ഞു
    മയാമി: ഫോമയുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷനു തിരിതെളിഞ്ഞു. അല്‍പം മുന്‍പ് ഫോമയുടെ പരമ്പര്യത്തനിമയില്‍...