അടുത്ത ഏപ്രില്‍, മെയ് മാസത്തോടു കൂടി ലോകസഭാ തിരഞ്ഞെടുപ്പു നടക്കും. ഇന്നത്തെ നിലയില്‍ ഒരു പാര്‍ട്ടിക്കും ഒറ്റക്കു കേന്ദ്രം ഭരിക്കുവാനുള്ള ഭൂരിപക്ഷം കിട്ടുവാന്‍ ഒരു സാധ്യതയുമില്ല. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഒരു അളവു കോലാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില പരമ ദയനീയമായിരിക്കും. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ഇന്ത്യയുടെ സാമ്പകത്തിക രംഗം ഉള്‍പ്പടെ പല വന്‍ നേട്ടങ്ങളും കൈവരിക്കുവാന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ എല്ലാ നേട്ടങ്ങളുടെയും മുഖത്ത് കരി ഓയില്‍ ഒഴിച്ചു കൊണ്ട് യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തെ വന്‍ അഴിമതി ക്കഥകള്‍ ഓരോന്നായി പുറത്തു വരുവാന്‍ തുടങ്ങി.
കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകളാണു ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നാണ്യപ്പെരുപ്പവും വിലക്കയറ്റവും മറ്റും സകല നിയന്ത്രണങ്ങളും വിട്ടു ക്രമാതീതമായി ഉയര്‍ന്നു. രാഷ്‌ട്രീയ പാരമ്പര്യമില്ലാത്ത സോണിയാ ഗാന്ധിക്കോ രാഷ്‌ട്രീയ പക്വതയില്ലാത്ത രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഈ പതനത്തില്‍ നിന്നും കരകയറ്റാനാവുമെന്നു കരുതുന്നില്ല. ഇതിനിടയിലാണു കെജ്രിവാള്‍ എന്ന നേതാവിന്റെയും ആം ആദ്‌മി എന്ന പാര്‍ട്ടിയുടെയും ഉദയം. അഴിമതിക്കെതിരെയുള്ള അടങ്ങാത്ത ജനരോഷമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കും ആം ആദ്‌മി പാര്‍ട്ടിയുടെ ഉയര്‍ച്ചക്കും കാരണമായത്. കോണ്‍ഗ്രസിന്റെ അഴിമതിക്കഥകള്‍ ആയുധമാക്കി
മത്സരിച്ച ആം ആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടു കൂടി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ആ പാര്‍ട്ടിയുടെ നേതൃത്വത്തിനും അധികാരത്തിനോടുള്ള ആഗ്രഹം പ്രകടമായി..
അത് എന്തു തന്നെയായാലും അവര്‍ സൃഷ്‌ടിച്ച ആ തരംഗം വരുന്ന തിരഞ്ഞെടുപ്പില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത് തീര്‍ച്ചയാണ്. ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി ആര്‍ക്കും ഈയവസരത്തില്‍ പ്രവചിക്കാനാവുമെന്നു തോന്നുന്നില്ല. കാത്തിരുന്നു കാണാം.ജനദ്രോഹപരമായ സമരങ്ങളുമായി ഇടതു പക്ഷം മുന്നോട്ടു പോയില്ലെങ്കില്‍ അവര്‍ക്ക് ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാം. അത്
അവരോടുള്ള കൂറു കൊണ്ടായിരിക്കുകയില്ല, മറിച്ച് ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള വെറുപ്പ് കൊണ്ടായിരിക്കും. എത്ര കൊട്ടി ഘോഷിക്കപ്പെടുന്ന അഴിമതി , കൊലപാതക അന്വേഷണങ്ങളും പാതി വഴിയില്‍ നിന്നു പോകുന്ന കാഴ്‌ചയാണ് ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഏതായാലും ഇത്തവണ കേരളത്തില്‍ ഒരു സരിതാ തരംഗം ഉണ്ടാകുമെന്നുറപ്പാണ്.
ഇവിടെയാണ് ബിജെപിയുടെ പ്രസക്തി. ഗുജറാത്തിലുണ്ടായ വര്‍ഗീയ ലഹളയിലെ കൂട്ടനരഹത്യയില്‍ ആരോപിതനായ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണു ബിജെപി പ്രചാരണം തുടങ്ങിയിരിക്കുന്നത്. പക്ഷേ ഗുജറാത്തില്‍ നടന്ന നരഹത്യയെക്കാള്‍ ക്രൂരമായത് ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയിലും തെക്കെ ഇന്ത്യയിലും നടന്ന സിക്കുകാരുടെ കൂട്ടക്കൊലയാണ്. അതിനു പിന്നില്‍ രാജീവ് ഗാന്ധിയുടെ മൗനാനുവാദത്തോടു കൂടി ചില കോണ്‍ഗ്രസ് നേതാക്കളാണ് ഉണ്ടായിരുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഗുജറാത്ത് വികസന കാര്യത്തില്‍ നരേന്ദ്ര മോഡി സ്വീകരിച്ചു പോരുന്ന നയങ്ങള്‍ ഏറെക്കുറെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ ഒരു സത്യമാണ്. ഗുജറാത്ത് മോഡല്‍ പഠിക്കുവാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നുമുള്ള സംഘങ്ങള്‍ എത്തുന്നുണ്ട്. ഏതായാലും ഇത്രയും കാലം നെഹ്രു കുടുംബം ഭാരതം ഭരിച്ചു. ഇനി മോഡി ഒന്നു ഭരിച്ചു നോക്കട്ടെ. എന്തായാലും ഇപ്പോഴുള്ള കുത്തഴിഞ്ഞ .യുപിഎ
സര്‍ക്കാരിന്റെ ഭരണത്തേക്കാള്‍ മെച്ചമായിരിക്കും.
Comments
എന്റെ സാറെ ആദ്യം കേരള്ത്തില്‍ മല്‍ സരിക്കാന്‍ ചങ്കുറപ്പ് കാണിക്കട്ടെ
Narendra Modi was declared as totally incorruptible in Wikileaks. He is a man who has donated his money to the government treasury. The gifts he received as CM for more than 10 years, he gave all to the government treasury.
For me it’s India first! stable, well governed, administered, accountable & inclusive. as an independent voter,
Please vote for India vote
Modi is our next PM