ആരോപണങ്ങളുടെ കരിമരുന്നു നിറച്ച അമിട്ടിനു ആദ്യം തിരക്കഥ എഴുതിയത് ചീഫ് വിപ്പ് പിസി ജോര്‍ജ് ആണ് .ഗണേഷ് കുമാര്‍- യാമിനി തങ്കച്ചി കുടുംബ പ്രശ്നങ്ങള്‍ ആര്‍. ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജും കൂടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചു നടപ്പിലാക്കുകയും അത് ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിനു കാരണമാകുകയും ചെയ്തു . ഇതിന്റെ തുടര്‍ച്ച എന്നോണമാണ് സോളാര്‍ തട്ടിപ്പ് കേസ് കത്തിപ്പടര്‍ന്നത്. സരിത- ബിജു രാധാകൃഷ്ണന്‍ -ശാലു മേനോന്‍ സംഘം കോടികളാണ് നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തത് . മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയുമാണ് ഈ കള്ളത്തരത്തിന് മറയായത് . ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ ജിക്കു മോനും ജോപ്പനും ഗണ്മാന്‍ സലിം രാജും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരന്തരം സരിതയുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. സരിതബന്ധത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കന്മാരും കേരള -കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണ സംഘതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് .
സിറ്റിംഗ് ജഡ്ജിയെ കിട്ടുകില്ലെന്നറിയാമായിരുന്നിട്ടും ആ വഴിക്ക് ഒരു അന്വേഷണത്തിന് ഉത്തരവിട്ട ഈ കേസ് അധികം താമസിയാതെ തന്നെ തള്ളിപ്പോകും. അപ്പോഴതാ ആകാശത്തുനിന്നും വെള്ളിടി പോല്‍ സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയസ് അവതരിക്കുന്നു. . മുഖ്യമന്ത്രിയുടെ പെഴ്സോണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ ഗണ്മാന്‍ സലിം രാജിനും വലിയൊരു പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.ഫയസിനു കസ്റ്റംസ്, രാഷ്രീയ,മന്ത്രിതല, പോലീസ് ,സിനിമ തലത്തിലുള്ള ബന്ധങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് എല്ലാ കുറ്റങ്ങളില്‍ നിന്നും ഗണ്മാന്‍ സലിം രാജിനെ രക്ഷിക്കുന്നതിനു അതിരുകവിഞ്ഞ ആവേശമാണ് ഉമ്മന്‍ ചാണ്ടി കാണിക്കുന്നത് . ഇപ്പോഴിതാ ഡാറ്റാ സെന്‍റര്‍ കൈമാറ്റം. പോലീസിന്റെ ചോദ്യം ചെയ്യലിനും വിധേയനാകേണ്ടി വന്ന ഗതികേട് പോലും അദ്ദേഹത്തിനുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചില കുടുംബ പ്രശ്നങ്ങള്‍ സഭയിലും പുറത്തും പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. അധികം താമസിയാതെ തന്നെ ആരമന രഹസ്യം അങ്ങാടിപ്പാട്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കാരണം ഈ ഒരു തുരുപ്പു ചീട്ടാണ് അദ്ദേഹത്തിന്റെ വിശ്വസ്തരില്‍ പ്രത്യേകിച്ചു സലിം രാജിന്റെ കൈയില്‍ ഇരിക്കുന്നത്. പേര് തിരുവഞ്ചൂരിന്റെ താണെങ്കിലും ആഭ്യന്തരം കൈയാളുന്നത് മുഖ്യമന്ത്രി തന്നെയാണെന്നത് എല്ലാവര്ക്കും അറിയാം . അഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് കൈമാററിയാല്‍ കൊണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകും.
എന്നാല്‍ ആഭ്യന്തരം കൈവിട്ടാല്‍ തന്റെ നില പരുങ്ങലില്‍ ആകും എന്ന് മറ്റാരെക്കാളും ഉമ്മന്‍ ചാണ്ടിക്ക് നന്നായി അറിയാം. സുതാര്യ ഭരണം എന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടി തന്റെ ഓഫീസില്‍ നടന്ന കാര്യങ്ങള്‍ ഒന്നും താന്‍ അറിഞ്ഞില്ല എന്ന് പറയുന്നതില്‍ കഴമ്പില്ല. 'ignorance is not an excuse' സിസിസി ടിവി വരുന്നതോടു കൂടി അദേഹത്തിന്റെ അവസ്ഥ കൂടുതല്‍ ദയനീയമാകാനാണ് സാധ്യത. ഈ അവസരം മുതലാക്കി ഘടകകഷികള്‍ മുഖ്യനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ എല്ലാം ആകെ തുക താറുമാറായ ഒരു ഭരണമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍! കുന്നുകൂടുന്ന മാലിന്യ കൂമ്പാരങ്ങള്‍! പൊള്ളുന്ന വിലക്കയറ്റം! തകരാറിലാകുന്ന ക്രമസമാധാനം! പാഴായിപ്പോകുന്ന വികസന പദ്ധതികള്‍! പരിഹാരം വളരെ അകലെയാണ്. ഇതുവരെ സര്‍വ്വ സമ്മതനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു ബഹു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നാല്‍ ഇപ്പോള്‍ കേരള ജനതയ്ക്ക് അദ്ദേഹത്തില്‍ ഉള്ള വിശ്വാസ്യതയ്ക്ക് കുറവ് വന്നിട്ടുണ്ട്. ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്നാല്‍ മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ സത്യമായ അന്വേഷണം നടക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യു. തനിക്കു പങ്കില്ലെന്ന് തെളിഞ്ഞാല്‍ തിളക്കമാര്‍ന്ന ഒരു തിരിച്ചുവരവ് നടത്തുവാന്‍ അദ്ദേഹത്തിനു കഴിയും
സ്നേഹത്തോടെ
രാജു മൈലപ്ര
Comments