രാജു മൈലപ്രാ
വിവിധ രാജ്യങ്ങളും രാജ്യാന്തര സന്നദ്ധസംഘടനകളും അടിയന്തിരമായി സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്ത്യയും അവസരത്തിനൊത്തുയര്‍ന്ന് 'ഓപ്പറേഷന് മൈത്രി' എന്ന പേരില്‍ രക്ഷാപ്രവര്ത്തനങ്ങളള് നടത്തുകയുണ്ടായി. എന്നാല്‍ ദയവായി ഇന്ത്യയിലെ മാലിന്യങ്ങള്‍ ദുരന്തഭൂമിയില്‍ കൊണ്ടു തളഌരുതെന്ന് നേപ്പാള്‍ ഭരണാധികാരികള്‍ അറിയിച്ചത് നാണക്കേടായിപ്പോയി. ഉപയോഗശൂന്യമായ മരുന്നുകളും പഴകിയ ഭക്ഷണ സാധനങ്ങളുമാണ് ഇന്‍ഡ്യ നേപ്പാളിലെത്തിച്ചത്. റെഡ് ക്രോസ്, യൂണിസെഫ്(ഡചകഇഋഎ), വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഇന്റര്‍നാഷ്ണല്‍ മെഡിക്കല്‍ കോര്‍പ്സ് തുടങ്ങിയ സന്നദ്ധസംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ഇവരുടെ വെബ്സൈറ്റിലൂടെ ഉദാരമതികള്‍ക്ക് നേപ്പാളിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കുചേരാം.
'റഷ്യയില്‍ മഴ പെയ്യുമ്പോള്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ കുട നിവര്‍ത്തുന്നു-' എന്നൊരു പഴകിയ ചൊല്ലുണ്ട്.അതുപോലെയാണ് കേരളത്തിലെ ചില ക്രിസ്തീയ സഭകളും അമേരിക്കയിലെ ചില മലയാളിസംഘടനകളും എവിടെ ദുരന്തമുണ്ടായാലും പിരിവു തുടുങ്ങും. 2004-ല്‍ സുനാമിയടിച്ച് കടല്‍ കരയെ വിഴുങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ ബക്കറ്റുമായി രംഗത്തിറങ്ങി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ലക്ഷങ്ങളും, കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടും നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു വിളംബരം. പദ്ധതികള്‍ പലതും പാതി വഴിയില്‍ ഉപേക്ഷിച്ചിട്ട് സഹായഹസ്തം നീട്ടിയവര്‍ പിന്‍വാങ്ങി. മാതാ അമൃതാനന്ദമയി മഠം മാത്രമാണ് അവരുടെ വാക്കു പാലിച്ചത്.അതുപോലെ 2012 ഒക്ടോബറില്‍ അമേരിക്കയില്‍ സാന്‍ഡി കൊടുങ്കാറ്റ് ദുരന്തം വിതച്ചപ്പോള്‍, ഇവിടെയുള്ള മലയാളി സംഘടനകള്‍ ഒരു പിരിവു നടത്തി. ഒരു ദേശീയ സംഘടന തകര്‍ന്ന രണ്ടുമൂന്നു ദേവാലയങ്ങള്‍ക്ക് 250 ഡോളര്‍ വീതം സംഭാവന നല്കി. സംഘടനയുടെ പ്രസിഡന്റും മറ്റു ഭാരവാഹികളും ഈ തുക കൈമാറാന്‍ വേണ്ടി പറന്നെത്തി.
ഭാരവാഹികളുടെ പടവും വാര്‍ത്തയും പത്രത്താളുകളില്‍ ഇടം പിടിച്ചെന്ന് പ്രത്യേകം പറയേണ്ടല്ലോ! ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ചില അച്ചായന്മാര് ഒരുമിച്ചു കൂടി 'ഹെന്നസി' വീശിയിട്ട്, പള്ളിയേയും പട്ടക്കാരേയും കുറ്റം പറയുന്നതിന് ഇതില്‍ കൂടുതല്‍ ചിലവു വരും.ഇപ്പോള്‍ അവസാനം ഇതാ നേപ്പാള്‍! വലിയ മെത്രാപ്പോലീത്ത•ാര്‍ കല്പന പുറപ്പെടുവിച്ചു കഴിഞ്ഞു, കുഞ്ഞാടുകള്‍ എത്രയും പെട്ടെന്ന് പണം അരമനയിലെത്തിക്കണമെന്ന്. ഭവന നിര്‍മ്മാണം, പുനര്‍വിവാഹം തുടങ്ങിയ ഇനങ്ങളിലെ ചിലവിലേക്ക് ഈ ഫണ്ടു വിനിയോഗിക്കും. ഈ ബിഷപ്പുമാരെല്ലാം കൂടി അവരുടെ ഒരു മാസത്തെ ശമ്പളമെങ്കിലും ഈ ചാരിറ്റി ഫണ്ടിലേക്കു നല്കി ഒരു മാതൃക കാണിച്ചിട്ട് കല്പന പുറപ്പെടുവിച്ചിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. ഈ പണമൊക്കെ ആര് എങ്ങനെ വിനിയോഗിക്കുമെന്ന് ഉടയതമ്പുരാനു പോലും പിടിയുണ്ടെന്ന് തോന്നുന്നില്ല.അമേരിക്കയിലെ ഫോമാ, ഫൊക്കാനാ തുടങ്ങിയ ദേശീയ മലയാളി സംഘടനകളും രസീതു കുറ്റിയുമായി രംഗത്തുണ്ട്. ഇവര്‍ പണം പിരിച്ച് നേപ്പാളിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഏല്പിക്കുന്നതെന്ന് ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കണ്‍വന്‍ഷനുകള്‍ പോലും നഷ്ടത്തിന്റെ കണക്കുകളാണ് നിരത്തുന്നത്. അവരാണ് നേപ്പാളിനെ ഉദ്ധരിക്കുവാന്‍ പോകുന്നത്. ഈ രണ്ടു സംഘടനകള്‍ മാത്രമല്ല, മറ്റു ലോക്കല്‍ കേരള മലയാള സമാജങ്ങളും, പള്ളികളും, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്യുന്ന മറ്റു അസോസിയേഷനുകളും നേപ്പാള്‍ ഉദ്ധാരണ പ്രക്രിയയുമായി രംഗത്തുണ്ട്. പോരായെങ്കില്‍ നാട്ടില്‍ നിന്നും ഗായകന്മാരും, ഗായികമാരും, മിമിക്രി താരങ്ങളുമെല്ലാം പുതിയ കുപ്പിയില്‍ പഴയ വീഞ്ഞുമായി ഇറങ്ങിയിട്ടുണ്ട്.ചുരുക്കിപ്പറഞ്ഞാല്‍ ഈ വര്‍ഷവും അമേരിക്കന്‍ മലയാളികള്‍ കയറുപിരിയുന്നതു പോലെ പിരിയും-'ഈശ്വരോ! രക്ഷതു!
Comments