ബാവ ചെന്നൈയിലേക്ക് പറയുന്നുയര്‍ന്നു.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വിരുന്ന് ഇന്ന് കോട്ടയത്ത് നടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബഹു. പ്രതിപക്ഷ നേതാവ്, മറ്റ് മന്ത്രിമാര്‍ എല്ലാവരും പങ്കെടുക്കുന്ന വരുന്ന്- പക്ഷെ ദേവലോകത്തിനു ക്ഷണമില്ല. സഭയില്‍ സമാധാനം വേണമെന്ന് ഇവര്‍ക്കാര്‍ക്കും പ്രത്യേകിച്ച് താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല. കുഞ്ഞാടുകളെ തമ്മിലടിപ്പിച്ചാല്‍ മാത്രമല്ലേ ഇവരുടെ കറുത്ത കുപ്പായത്തിന്റെ കീശ നിറയുകയുള്ളൂ. `അതിനാല്‍ നിന്റെ സഹോദരര്‍ നിന്നോടു വല്ല ഇടര്‍ച്ചയും ഉണ്ടെന്നു തോന്നിയാല്‍, ആദ്യം അവനോട് നിരപ്പാകുവാ! എന്നിട്ടു മാത്രം വന്നു എനിക്ക് ബലിയര്‍പ്പിക്കുക!!'
തമ്മില്‍ തമ്മില്‍ കുത്തിച്ചാകുവാന് നടക്കുന്ന ഇവരുടെ കല്പനകള് വായിക്കുമ്പോള്‍, ഇടവക ജനങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും വീണ്ടും ഒരിക്കല്‍ക്കൂടി `ആകാശത്തിലുള്ള ബാവ' ചൊല്ലണമെന്നുമുള്ള നിയമമൊക്കെ മാറ്റിയെഴുതുവാന്‍ കാലമായില്ലേ?
`മാറ്റുവിന്‍ ചട്ടങ്ങളെ!'
കാലത്തിന്റെ ചുവരെഴുത്ത് വായിക്കുക!
പരിശുദ്ധ വേദപുസ്തകം ആത്മാര്‍ത്ഥതയോടെ ഒരു തവണയെങ്കിലും വായിക്കുക.
Comments