ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും വിവിധ സംഘടനാ പ്രതിനിധികളുമായി നിരവധി പേര് പങ്കെടുത്തു.
നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഹാളില്‍ മേയ് രണ്ടിനു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുഖ്യാതിഥിയായിരുന്നു. യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രിണ്ടന്‍ ബോയന്‍, ന്യൂയോര്‍ക്ക് റോക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനിപോള്‍, ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ഥി ലിന് ഏബ്രഹാം, ഫൊക്കാന വനിതാ ഫോറം ചെയര്മാന് ലീല മരേട്ട്, നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് അല്‍റ്റോബന്‍ ബര്‍ഗര്‍, റവ. ഡോ. മാത്യു മണക്കാട്ട്, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്മാന് രാജന് സാമുവല്‍ എന്നിവര്‍ക്കൊപ്പം വിവിധ സംഘടനാ പ്രതിനിധികളായ സാബു സ്കറിയ (മാപ്പ്), തോമസ് ഏബ്രഹാം (കല), കുര്യന് രാജന് (കോട്ടയം അസോസിയേഷന്), തോമസ് പോള്‍ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), ജോസ് ആറ്റുപുറം (ഓര്മ), സുരേഷ് നായര്‍ (ഫ്രണ്ട്സ് ഓഫ് റാന്നി), സാറാമ്മ ഐപ്പ് (പിയാനോ), ഏബ്രഹാം മാത്യു (മലയാളം വാര്‍ത്ത), വിന്‍സെന്റ് ഇമ്മാനുവല്‍ (ഏഷ്യനെറ്റ്) എന്നിവരും മാതൃദിനാശംസകള്‍ നേര്‍ന്നു.
അമ്മമാരെ അനുമോദിച്ചുകൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി അന്‍സു നെല്ലിക്കാല സന്ദേശം നല്കി. അലക്സ് തോമസ് സ്വാഗതവും ഫിലിപ്പോസ് ചെറിയാന് നന്ദിയും പറഞ്ഞു.
പ്രസാദ് ബേബിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും പി.പി. ചെറിയാനും തമ്പി ചാക്കോയും തോമസ് പി. മാത്യുവും ചേര്‍ന്ന് അത്താഴവിരുന്നിനും നേതൃത്വം നല്കി.
Comments