അമേരിക്കയിലെയും കാനഡയിലെയും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5- ാമത് ദേശീയ കോണ്‍ഫറന്‍സില്‍ കോണ്ഗ്രസിന്റെ യുവനേതാവും തൃത്താല നിയോജകമണ്ഡലം എംഎല്‍എയുമായ വി.ടി ബല്‍റാം പങ്കെടുക്കും.നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ ആണു കോണ്‍ഫറന്‍സ്. പൊതുജന സേവകന്‍ ആരായിരിക്കണം എന്ന ചോദ്യത്തിന്റെ നേരിട്ടുള്ള ഉത്തരമാണു വി.ടി. ബല്‍റാം .നിലപാടുകളിലെ കര്‍ക്കശം.പറഞ്ഞതില്‍ തന്നെ ഉറച്ചു നില്ക്കാനുള്ള ആര്‍ജവം. തനിക്കു തെറ്റെന്ന് തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറയാനുള്ള തന്റേടം . രാഷ്ട്രീയത്തിലെ ശത്രു മൂടിവയ്ക്കപ്പെടുന്ന മനസാണു എന്ന ഉത്തമബോധ്യമുള്ള പൊതുപ്രവര്‍ത്തകന്‍. അതിനുമപ്പുറം വിദ്യാസമ്പന്നന്‍. മൂന്നു ബിരുദവും എംബിഎയും[B.Sc (Chemistry), B.Tech (Electrical), MBA and LL.B.)ഉയര്‍ന്ന റാങ്കോട് കൂടി ഉണ്ട് എന്നു കേള്‍ക്കുമ്പോളാണു കേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഭാവിയുടെ നേതാവിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാകുന്നത്. ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെ അനാചാരത്തിനെതിരെ സിപിഐ എം നടത്തിയ പരിപാടിയില്‍ പ്രസംഗിച്ച എംഎ ബേബിക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ വിടി ബല്‍റാം തന്നെയാണു ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവാദ സര്‍ക്കുലറിനെ അനുകൂലിച്ച് രംഗത്തെത്തിയതും.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തുന്ന പ്രസ്താവനകള്‍ കേരളത്തില്‍ ജാതിഭ്രാന്ത് വര്‍ധിപ്പിക്കുന്നതാണെന്ന് തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഏക കോണ്ഗ്രസ് എംഎല്‍എ ആണു ബല്‍റാം. താന്‍ ഹിന്ദുക്കളുടെ മാത്രം എം എല്‍ എ അല്ലെന്നു പറയാന്‍ അദ്ദേഹം ആരോടും അനുവാദം ചോദിച്ചില്ല. സ്ഥാനാര്‍ഥിപ്പട്ടികയില്‍ അവസാന നിമിഷം വരെ പേരില്ലാതിരുന്നിട്ടും രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പട്ടികയില്‍ ഇടം നേടി ഇരുപതു വര്ഷത്തെ സിപിഎമ്മിന്റെ കുത്തക തകര്‍ത്തു തൃത്താലയില്‍ വന്‍ വിജയം കോണ്‍ഗ്രസിനു നേടിക്കൊടുത്ത നേതാവാണു വി.ടി. ബല്‍റാം. പ്രകൃതിയെ രക്ഷിച്ചു മതി വികസനം എന്ന കാഴ്ച്ചപ്പാടുള്ള വി.ടി. ബല്‍റാമില്‍ ഭാവിയിലെ മികച്ച നായകനുണ്ട്. എഴുത്തിനോടും മാധ്യമ പ്രവര്‍ത്തനത്തോടും താല്പര്യമുള്ള എല്ലാവരെയും കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. പ്രവേശനം സൌജന്യമാണ്. നവബര്‍ 1 വെള്ളിയാഴ്ച രജിസ്ട്രേഷനോടു കൂടി കോണ്‍ഫറന്‍സ് ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളന, മാധ്യമ സെമിനാറുകള്‍. കലാപരിപാടികളോടെ ഒന്നാം ദിന പരിപാടികള്‍ സമാപിക്കും. രണ്ടാം ദിവസം മുഴുവന്‍ സെമിനാറുകളും പഠന കളരികളും നടക്കും. വൈകുന്നേരം പൊതു സമ്മേളനം .മൂന്നാം ദിവസം രാവിലെ നാഷണല്‍ കമ്മറ്റിയോടെ കോണ്‍ഫറന്‍സ് സമാപിക്കും. കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് പ്രസ് കളബ് നാഷ്ണല്‍ കമ്മറ്റി ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments