You are Here : Home / അഭിമുഖം

ഒരു ഫാമിലിമാന്‍ തന്നെയാണ് ബന്നിച്ചായന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, June 08, 2018 10:43 hrs UTC

ഫോമയുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ ഫോമ രണ്ടു വര്‍ഷം സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ചപ്പോള്‍ എല്ലാത്തിനു പിന്‍തുണയുമായി അദ്ദേഹത്തിന്റെ പത്‌നി ആനി വാച്ചാച്ചിറ കൂടെയുണ്ടായിരുന്നു. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ബെന്നിയുടെ പിന്നില്‍ താങ്ങായും തണലായും ദുഖത്തിലും സന്തോഷത്തിലും ഒപ്പമുണ്ടായിരുന്നു ആനി.

എപ്പോഴും സംഘടനകളുടെ കൂടെയാണ് ബെന്നി വാച്ചാച്ചിറ. 1991 ലാണ് ആനി അമേരിക്കയില്‍ എത്തിയത്. നീണ്ട 28 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍ ഭര്‍ത്താവ് സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതിയായ സന്തോഷമാണെന്നും ആനി പറയുന്നു. ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മല്‍ സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ മക്കളോടും എന്നോടും സം സാരിച്ച് ബോധ്യപെടുത്തിയ ശേഷമാണിറങ്ങിയത്. ജയവും തോല്‍വിയുമെല്ലാം ദൈവത്തിന്റെ നിശ്ചയം പോലെ നടക്കട്ടെയെന്നാണ്‌ ഞങ്ങള്‍ തീരുമാനിച്ചത്.

കല്യാണം കഴിക്കുന്നതിനു മുന്‍പ് ബന്നിച്ചായന്‍ സംഘടനാ രംഗത്തുണ്ടായിരുന്നു. കല്യാണത്തിനു ശേഷം അതു തുടര്‍ന്നു. എനിക്കതില്‍ സന്തോഷമായിരുന്നു. എന്നാല്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നമ്മുടെ ആവശ്യത്തിനൊന്നും അച്ചായനെ കിട്ടുകയില്ല. ഒരിക്കലും ഫോമയില്‍ നേതൃസ്ഥാനത്തുവരുമെന്ന് വിചാരിച്ചതല്ല. അതേസമയം ഇന്റര്‍നാഷണല്‍ ദേശീയ തലത്തില്‍ ലീഡ് ചെയ്യാന്‍ കഴിവുള്ള ഒരാളായിട്ട് തോന്നിയിട്ടുണ്ട്- ആനി പറയുന്നു.

? പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഫാമിലിയാണല്ലോ നിങ്ങളുടേത്. അവര്‍ക്ക് കൂടുതല്‍ അടുപ്പം അപ്പനോടാകുമല്ലോ. അവര്‍ ബെന്നിയുടെ തിരക്കുമായി പൊരുത്തപ്പെട്ട് പോയിരുന്നോ

അവര്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല താല്‍പര്യക്കുറവും ഇല്ലായിരുന്നു.

? എന്തു തിരക്കുകള്‍ക്കിടയിലും കുംടുംബത്തോടൊപ്പം ചേരുന്ന ബന്നിയുടെ രീതി

അതെ, അതെ... ഒരു ഫാമിലിമാന്‍ തന്നെയാണ് ബന്നിച്ചായന്‍. കുട്ടികളുടെ ഓരോ ആവശ്യങ്ങള്‍ക്കും സമയം കണ്ടെത്തി വരുമായിരുന്നു.എല്ലാത്തിനും കൃത്യനിഷ്ഠതയുള്ളയാളായിരുന്നു. ഏറ്റെടുക്കന്ന കാര്യങ്ങള്‍ നന്നായി നടത്താന്‍ ഒത്തിരി ഹാര്‍ഡ് വര്‍ക്ക് ചെയ്യാറുണ്ട്. എന്നാല്‍ വളരെ സെന്‍സിറ്റീവാണ്.

കിട്ടുന്ന സമയത്ത് എല്ലാരും കൂടെയുള്ളപ്പോള്‍ ഒരുമിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കും. പ്രാര്‍ഥന നിര്‍ബന്ധമാണ്. കഴിയുന്നതും എല്ലാ ദിവസവും ബന്നിച്ചായന്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്

ഫാമിലി പ്രാര്‍ഥനയ്ക്കു മുമ്പേ ഒരു ഹാഫ് ആന്‍ ഹവര്‍ ഞങ്ങളൊരുമിച്ചിരുന്ന് അവരവരുടെ എക്‌സ്പീരീയന്‍സൊക്കെ ഷെയര്‍ ചെയ്യും.

? പൊട്ടിത്തെറിക്കാറുണ്ടോ

ആ...പൊട്ടിത്തെറിക്കാറുണ്ട് ( ചിരിക്കുന്നു). പെട്ടെന്ന് ഇമോഷണലാവും. ചെയ്യുന്നത് ചെറിയ കാര്യങ്ങള്‍ ആണെങ്കിലും ഒത്തരി ആത്മാര്‍തതയോടെ ചെയ്യും. അപ്പോള്‍ അതിനകത്ത് ചെറിയൊരു വിടവ് വരുമ്പോള്‍ പെട്ടെന്ന് സെന്‍സിറ്റീവാകും. കുട്ടികള്‍ അതിന് അഡ്‌വൈസ് കൊടുക്കാറുണ്ട്. അങ്ങനെ ആവാന്‍ പാടില്ല എന്നും പറഞ്ഞ് കൊണ്ട്. ചില കാര്യങ്ങളില്‍ പ്രശ്‌നമുണ്ടായാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ എടുക്കും മടങ്ങിവരാന്‍. ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍. എന്നാലത് മനസില്‍ വെച്ചോണ്ടിരിക്കില്ല. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും ദേഷ്യം വരുമ്പോള്‍ വല്ലാതെ ക്ഷോഭിക്കും. അത് കഴിഞ്ഞാല്‍ സോറി പറയും. തന്റെ ഭാഗത്താണ് തെറ്റെങ്കില്‍ സോറി പറയാന്‍ യാതൊരു മടിയുമില്ല.

? ബെന്നിയുടെ സുഹൃത്ത് വലയവുമായി നിങ്ങള്‍ എങ്ങനെയാണ്

ഞങ്ങളും നല്ല ബന്ധത്തിലാണ്. ബെന്നിച്ചായന്റെ സുഹൃത്തുക്കള്‍ ഇവടെ വരാറുണ്ട് സംസാരിക്കാറുണ്ട്.സുഹൃത്തുക്കള്‍ വീട്ടിലേക്ക് വരുന്നത് എനിക്ക് സന്തോഷമാണ്. കുട്ടികള്‍ക്കും അതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.