അപേക്ഷ നല്കിയാല് സ്വീകരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് ഗായകന് കെ.ജെ യേശുദാസ് അപേക്ഷ നല്കിയാല് സ്വീകരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ എന്‍.പീതാംബരക്കുറുപ്പ്. യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം ലഭിച്ചതുമായി ബന്ധപ്പെട്ട് അശ്വമേധത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹത്തിന് പ്രവേശനം ലഭിച്ച വാര്‍ത്തയറിഞ്ഞു. എന്നാല്‍ നിലവില്‍ യേശുദാസ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടില്ല. അദ്ദേഹം അപേക്ഷ നല്കിയാല് അത് സ്വീകരിക്കും. എന്നാല്‍ തീരുമാനം എടുക്കുക ഉത്തരവാദിത്തപ്പെട്ട എല്ലാവരോടുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി. എന്തു തന്നെയായാലും അദ്ദേഹത്തെപ്പോലൊരാളെ അപമാനിക്കാന്‍ തങ്ങള്‍ക്ക് ലക്ഷ്യമില്ല. അതുകൊണ്ടു തന്നെ അപേക്ഷ ലഭിക്കുന്നതിനും മുന്‍പ് അഭിപ്രായ പ്രകടനം നടത്താന്‍ താല്പര്യമില്ല. പത്മനാഭസ്വാമി ക്ഷേത്ര ബോര്‍ഡ് അല്ല ഗുരുവായൂരിലേത്. ഇവിടെ അപേക്ഷ ലഭിച്ചാല്‍ മാത്രമേ അതില്‍ തീരുമാനമെടുക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. എന്തു തന്നെയായാലും യേശുദാസിനെപ്പോലൊരാളെ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി.
Comments