ഫോമ 2016 ഇലക്ഷനില്‍ എന്തുകൊണ്ടു തോറ്റു എന്നത് ഇപ്പോള്‍ ജോസ് എബ്രഹാമിലെ അലട്ടുന്നില്ല. പല കളികളും നടന്നു. കരുതിയിരുന്ന വോട്ടുകളെല്ലാം പല വഴിക്കു പോയി. അവസാന നിമിഷം അടിയൊഴുക്കുകള്‍ കൂടുതലായിരുന്നു. തോല്‍വി ഉറപ്പിച്ച നിമിഷം. പാനല്‍ സംവിധാനം അപക്വമായിപ്പോയി എന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ തോല്‍വിയില്‍നിന്നാണ് പിന്നെ വലിയൊരു പാഠം ഉള്‍ക്കൊണ്ടതും ഒറ്റ്ക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും- ജോസ് എബ്രഹാം പറയുന്നു. പ്രവര്‍ത്തനം പുത്തരിയല്ല അമേരിക്കയില്‍ എത്തിയതിനു ശേഷം സ്റ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിഷേനിലാണ് ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത്. നാട്ടില്‍ സംഘടനാപ്രവര്‍ത്തനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി, കോളജ് യൂണിയന്‍ എന്നിങ്ങനെയായി കഴിഞ്ഞ കാലം. ഒരു ഫ്രഷ്‌നസ് കിട്ടാന്‍ പൊതുപ്രവര്‍ത്തനം കൂടിയെ തീരു. സംഘടനയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് സ്റ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷനില്‍ മെമ്പര്‍ഷിപ്പ് ചോദിച്ചുവാങ്ങുകയായിരുന്നു. പിന്നീട് അസോസിയേഷന്റെ കമ്മിറ്റി മെമ്പറായി, പ്രസിഡന്റായി, സെക്രട്ടറിയായി. ഫോമയുടെ ആദ്യംമുതല്‍ക്കുതന്നെ മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റായ ഫ്രെഡ് കൊച്ചിനൊപ്പം പ്രവര്‍ത്തനം തുടങ്ങി. മെട്രോറീജിയണിന്റെ കോഓഡിനേറ്ററായി യൂത്ത് ഫെസ്റ്റിവല്‍ പരിപാടി വന്‍വിജയമാക്കി. പിന്നീടു നടന്ന കണ്‍വന്‍ഷനുകളിലെല്ലാം ചടുലതയോടെ പ്രവര്‍ത്തിച്ചു. ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി തുടങ്ങി. ആനന്ദന്‍ നിരവേല്‍ കമ്മിറ്റിയില്‍ പബ്ലിക് റിലേഷന്‍ ചുമതല. ഫോമ കുടുംബമാകുന്നില്ല ഫോമയുടെ കമ്മിറ്റി അംഗങ്ങള്‍ മാത്രം നൂറില്‍ കൂടുതല്‍വരും. എന്നാല്‍ അവരാരും ഫാമിലിയായി വരുന്നില്ല. പ്രധാനപ്രശ്‌നം ഇലക്ഷനുമായി ബന്ധപ്പെട്ടു തന്നെയാണ്. ഇലക്ഷനിലെ ബഹളം കുടുംബങ്ങള്‍ക്ക് അത്ര ലയിക്കുന്നില്ല. ഫൊക്കാന വിളിച്ചാല്‍ അതിനൊരു വ്യക്തമായ മറുപടിയില്ല. സൗഹൃദത്തിന്റെ പാത ഫൊക്കാന തുറന്നിടുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് വ്യക്തമായ തീരുമാനം എടുക്കും. സ്വപ്‌ന പദ്ധതി സ്വപ്‌നത്തില്‍ മാത്രമല്ല യുവക്കള്‍ക്കായി ഒരു കണ്‍വന്‍ഷന്‍. വിനോദത്തിനു വേണ്ടിയല്ല. വിജ്ഞാനത്തിനു വേണ്ടി. രണ്ടു മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ തിരഞ്ഞെടുക്കപ്പെട്ട യൂത്തിനു വേണ്ടി പല മേഖലകളാക്കി തിരിച്ച് ലോകത്തിന്റെ സലപന്ദനങ്ങള്‍ അറിയാന്‍ അവസരം. അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും ഉള്ള വിവിധ വിദ്ധഗ്ധന്‍മാരുടെ സാന്നിധ്യം. യുവാക്കളുടെ ഉന്നമനത്തിനു വേണ്ടി വലിയൊരു കണ്‍വന്‍ഷന്‍ 2019 ല്‍ നടത്തും. അതെന്റെ വാക്കാണ്.
Comments