You are Here : Home / അഭിമുഖം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 01, 2017 01:42 hrs UTC

ന്യൂജേഴ്‌സി:സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ലൈംഗികാക്രമണ കേസുകള്‍ നാനാതുറകളിലും ഇരകളെ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കനുകൂലമായി ബോധവല്‍കരണം അത്യാവശ്യമാണെന്നു ന്യൂജേഴ്‌സി 7-ാം ഡിസ്ട്രിക്ടില്‍ നിന്ന് കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്ന പീറ്റര്‍ ജേക്കബ്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് അരയും തലയും മുറുക്കിരംഗത്തിറങ്ങിക്കഴിഞ്ഞ പീറ്റര്‍ ജേക്കബ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് ഉറപ്പു നല്‍കി. കഴിഞ്ഞ തവണ മല്‍സരിച്ച പീറ്റര്‍ ജേക്കബിന് 43 ശതമാനം വോട്ട് ലഭിച്ചിരുന്നു. നമുക്കൊപ്പമുള്ള അമേരിക്കക്കാരില്‍ പകുതിയിലേറെ പേരുംഅയല്‍ക്കാരില്‍ 130 മില്യനിലേറെ പേരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബവുമൊക്കെ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹം അവഗണിക്കപ്പെട്ടതും വിലയില്ലാത്തതുമായ ഒരു വിഭാഗമായി മാറ്റപ്പെടുന്നു എന്നതാണ് സത്രീവിവേചനത്തിന്റെ ഫലം- പീറ്റര്‍ ജേക്കബ് പറയുന്നു. മനുഷ്യകടത്തിനെതിരെ പ്രത്യേകിച്ച് സ്ത്രീകളെ കടത്തുന്നതിനെതിരെയുള്ള അന്തര്‍ദേശീയ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കവേ മനുഷ്യ കടത്ത് കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ കണ്ടറിഞ്ഞ് സ്വീകരിക്കാന്‍ നിയമിതനായ കാര്യം ഇദ്ദേഹം പറയുന്നു.

 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ബോധവല്‍കരണമാണ് ചൂഷണത്തിനെതിരെയുള്ള പ്രധാന പരിഹാര മാര്‍ഗമെന്ന് തങ്ങള്‍ക്ക് ബോധ്യമായി. ഇക്വഡോറിലായാലും ഫിലിപ്പീന്‍സിലായാലും കാര്യങ്ങള്‍ ഇങ്ങനെ തന്നെ. യുവാക്കളിലും ആണ്‍കുട്ടികളിലും ലിംഗ സമത്വത്തെകുറിച്ച് ബോധവല്‍കരണവും വിദ്യാഭ്യാസവും നല്‍കേണ്ടതിന്റെ ആവശ്യകതയും അതിലൂടെ പരമ്പരാഗതമായ ആണ്‍മേല്‍ക്കോയ്മയുടെ ചിന്താധാരകളെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയും തനിക്കിതിലൂടെ ബോധ്യമായി. ലിംഗസമത്വം സാധ്യമാകമണമെങ്കില്‍ ഗവണ്‍മെന്റു തല പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഞാന്‍ ട്രാഫിക്കിംഗ് വിക്ടിംസ് പ്രൊട്ടക്ഷന്‍ ആക്ട് റീ ഓതറൈസ് ചെയ്യുന്നതിന് വോട്ട് ചെയ്യുന്നത്. ഇതോടൊപ്പം മി ടൂ കോണ്‍ഗ്രസ് ആക്ടിന് കോ സ്‌പൊണ്‍സറാകുന്നതും, സെനറ്റര്‍ ക്രിസ്റ്റന്‍ ഗിലിബ്രാന്‍ഡ്‌ന്റെ മിലിറ്ററി ഇംപ്രൂവ്‌മെന്റ് ആക്ടിനെ പിന്തുണയ്ക്കുന്നതും ലിംഗസമത്വത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസത്തിന് പ്രീകെ ജി മുതല്‍ കോളജ് തലം വരെ പ്രാധാന്യം നല്‍കണമെന്ന് ബോധവല്‍കരിക്കുന്നതുമൊക്കെ ഇക്കാരണം കൊണ്ടുതന്നെയെന്നും പീറ്റര്‍ പറയുന്നു.

 

മില്യണ്‍ കണക്കിനാളുകള്‍ ഒരുമിച്ച് നിന്ന് സ്വരമുയര്‍ത്തിയെങ്കിലേ ഇക്കാര്യങ്ങളൊക്കെ സാധ്യമാകൂ. ഗവണ്‍മന്റ് തലത്തില്‍ മാറ്റം വരണമെങ്കില്‍ ഒരുമിച്ച് നിന്ന് സ്വരമുയര്‍ത്തിയേ മതിയാകൂ. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങള്‍ തന്നെയെന്ന സന്ദേശം രാഷ്ട്രീയ തലത്തിലേക്കെത്തിക്കുകയാണ് ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിലപാടിനോടും ആശയത്തോടും യോജിക്കുന്നുവെങ്കില്‍ ഈ സന്ദേശം പങ്കുവച്ച്, ഈ പ്രചാരണത്തില്‍ പങ്കുചേര്‍ന്ന്ഇതിനെ പ്രോത്സാഹിപ്പിക്കണമെന്ന് പീറ്റര്‍ ജേക്കബ് അറിയിച്ചു. വിവരങ്ങള്‍ക്ക്: Jacob2018.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.