ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു അല്‍പനേരം അശ്വമേധത്തിനു വേണ്ടി ചിലവഴിച്ചു.അദ്ദേഹവുമായുള്ള സംഭാഷണത്തില്‍നിന്ന്
ഇപ്പ ശര്യാക്കിത്തരാം... ഓരോ നാവിനുതുമ്പിലുമുണ്ട് ഈ വാക്ക്. വെള്ളാനകളുടെ നാട്ടിലെ ആ കഥാപാത്രത്തിന്റെ മുഖവും മറയാതെ നില്‍ക്കുന്നു.ഇനിയും അധികം പറയണോ. കുതിരവട്ടം പപ്പുവിനെ കുറിച്ച്... പറഞ്ഞു വരുന്നത് അദ്ദേഹത്തിന്റെ അഭിനയ പാടവത്തെ കുറിച്ചല്ല. അതിന് ആരുടെയും സര്‍ട്ടിഫിക്കറ്റും വേണ്ട. ഹാസ്യം കോമാളിത്തരങ്ങള്‍ക്ക് വഴിമാറുമ്പോഴാണ് വിട്ടുപരിഞ്ഞിട്ട് വര്‍ഷങ്ങളായ അദ്ദേഹത്തിന്റെ മുഖം ശുദ്ധഹാസ്യത്തിന്റെ മേമ്പൊടിയുമായി ഓര്‍മയിലെത്തുന്നത്. മണ്‍മറിഞ്ഞുപോയാലും, ഏതൊരു വര്‍ത്തമാനത്തിലും നാം ഓര്‍ക്കുന്ന പേരാണ് കുതിരവട്ടം പപ്പുവിന്റെത്. ഷൂട്ടിംഗ് ലോക്കെഷനിലും ജീവിതത്തിലും രാജാവിനെപ്പോലെ ജീവിച്ച നമ്മുടെ പപ്പു മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ വാര്‍ത്ത അതൊന്നുമല്ല. അതിങ്ങനെയാണ്. " സ്വതസിദ്ധമാര്‍ന്ന ശൈലിയുമായി മലയാളസിനിമയില്‍ പകരം വയ്‌ക്കാനില്ലാത്ത ഹാസ്യം കൊണ്ട് മലയാളിയുടെ മനസില്‍ ചിരകാല പ്രതിഷ്‌ഠ നേടിയ പ്രിയതാരം കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു വെള്ളിത്തിരയില്‍ ഹരിശ്രീ കുറിക്കുന്നു" ഇനി ബിനു തന്നെ പറയട്ടെ
പിതാവിനെ പോല ശുദ്ധഹാസ്യം തന്നെയാണോ മനസ്സില്‍ ...?
അല്ല.. ആദ്യ ചിത്രത്തില്‍ തന്നെ വില്ലനായാണ് വേഷം. മനസ്സില്‍ നന്‍മകള്‍ സൂക്ഷിക്കുന്ന വില്ലന്‍. സലീംബാബ സംവിധാനം ചെയ്യുന്ന ഗുണ്ടയെന്ന സിനിമയില്‍ അഞ്ച് നായകരില്‍ ഒരാളായാണ് വെളളിത്തിരയിലേക്ക് ചുവടുവെയ്‌ക്കുന്നത്.
എതു തരം വേഷങ്ങളോടാണ് താല്‍പര്യം ?
സിനിമയില്‍ അഭിനയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുമ്പും സിനിമയിലേക്ക് അഭിനയിക്കാന്‍ അച്‌ഛന്റെ സുഹൃത്തുക്കളായ സംവിധായകരില്‍ നിന്നും മറ്റുമായി നിരവധി തവണ ക്ഷണം വന്നിരുന്നു. എന്നാല്‍ സിനിമയെ വലിയ കാര്യമായി എടുത്തിരുന്നില്ല. സിനിമയിലേക്ക് വരികയാണെങ്കില്‍ നെഗറ്റീവ് റോളില്‍ അഭിനയിക്കാനാണ് ഇഷ്‌ടം. ഹാസ്യത്തേക്കാള്‍ കൂടുതല്‍ താത്‌പര്യം നെഗറ്റീവ് വേഷങ്ങളോടാണ്. അച്‌ഛന്റെ പല ഡയലോഗുകളും ഇന്നും മന:പാഠമാണ്.
അതു വെല്ലുവിളിയാകുമോ ?
അതാണ് പേടി.. പക്ഷെ ആത്മവിശ്വാസമുണ്ട്. പിന്നെ യുവനിരയാണ് കൂടെയുള്ളത്.ഏഴു വര്‍ഷം മുമ്പായിരുന്നു ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ചില സംവിധായകര്‍ വിളിച്ചിരുന്നത്. പഠസമയം ആയതു കൊ്ണ്ട് അന്ന് നോ പറയേണ്ടി വന്നു. അന്ന് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സിനിമയില്‍ അഭിനയിക്കാമെന്ന തീരുമാനത്തിലേക്കെത്തുന്നത്.
സിനിമയിലേക്കുള്ള വരവ് ?
നാലരവര്‍ഷം മുമ്പ് എറണാകുളം റെയില്‍വേസേ്‌റ്റഷനില്‍ കുടുംബ സുഹൃത്തായ അസോസിയേറ്റ് ഡയറക്‌ടര്‍ രജ്‌ഞിത്തിനോടൊപ്പം നില്‍ക്കുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ പരിചയപ്പെട്ടിരുന്നത്. അച്‌ഛനെയറിയാം, സുഹൃത്താണ് എന്നൊക്കൊ പറഞ്ഞാണ് പരിചയപ്പെട്ടിരുന്നത്. പീന്നിട് ആറുമാസം മുമ്പാണ് ഷാജി ഈ സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയും സംവിധായകന്‍ സലീം ബാബയും നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റം വന്നത്. ഒരു പ്രൊഫഷന്‍ ആയി സിനിമയെ കൊണ്ട് പോവണമെന്ന് തീരുമാനിച്ചിട്ടില്ല.
പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിക്കും?
അച്‌ഛന് അച്‌ഛന്റെ ശൈലിയാണ്, അച്‌ഛനെ വിലയിരുത്തി എന്റെ അഭിനയം നോക്കരുത്. ഞാന്‍ അഭിനയിക്കുന്നതേയുളളൂ. പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. ആദ്യ സിനിമയിറങ്ങിയതിന് ശേഷം ജനങ്ങള്‍ തീരുമാനിക്കട്ടെ.അതിന് ശേഷമേ ഇനി അഭിനയം തുടരണമോയെന്ന് തീരുമാനിക്കുകയുളളൂ. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ ബാംഗ്ലൂരിലേക്ക് പോകാനാണ് പ്ലാന്‍... ബിനു പറഞ്ഞു നിര്‍ത്തി. ചലച്ചിത്രതാരങ്ങളുടെ മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് പുതുമയുളളതല്ല. എന്നാല്‍ ഗുണ്ടയെന്ന സിനിമയില്‍ ആറു ചലച്ചിത്രതാരങ്ങളുടെ മക്കളാണ് ബിനുപപ്പുവിനോടൊപ്പം അഭിനയിക്കുന്നത്. തിലകന്റെ മകന്‍ ഷിബു തിലകന്‍, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍മച്ചാന്‍, സ്‌ഫടികം ജോര്‍ജ്‌ജിന്റെ മകന്‍ അജോ ജോര്‍ജ്‌ജ്, സലീം ബാബയുടെ മകന്‍ ചെങ്കീസ് ഖാന്‍, മാഫിയ ശശിയുടെ മകന്‍ സന്ദീപ് ശശി എന്നിവര്‍ സിനിമയില്‍ വേഷമിടുന്നു.
Comments
മലയാള സിനിമയുടെ ആഭിമാനമാണ് കുതിരവട്ട പപ്പു. വെള്ളാനകളുടെ നാട് ഒരിക്കലു മരക്കാന് പടില്ല
All time comedian Kuthirvattom Pappu , hope more from his son