‘രതിനിര്‍വേദം’ എന്ന ചിത്രത്തില്‍ ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപൊയ്‌കയില്‍ എന്ന ഗാനം പിറന്ന വഴിയെപ്പറ്റി മുരുകന്‍ കാട്ടാക്കട
കവി, ഗാനരചയിതാവ്, ഗായകന്‍, അധ്യാപകന്‍ ഇതെല്ലാം ചേര്‍ന്നതാണ് മുരുകന്‍ കാട്ടാക്കട എന്ന മനുഷ്യന്‍. ഇതിലോന്നില്ലാതെ ഇദ്ദേഹമില്ല. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ മാത്രമേ മുരുകന്‍ കാട്ടാക്കട എന്ന നാമം പൂര്‍ണമാവുന്നുള്ളൂ. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളിലും ജനിച്ചു വളര്‍ന്ന ഗ്രാമത്തിന്റെ വശ്യത കൊണ്ടുവരാന്‍ അദ്ദേഹം പ്രതേ്യകം ശ്രദ്ധിച്ചിട്ടുണ്ട്. കാട്ടാക്കടയുടെ ‘രേണുക’യെ സ്‌നേഹിക്കാത്തവരായി, ‘ബാഗ്‌ദാദി’െന്റ വേദന അറിയാത്തവരായി, ‘കണ്ണട’യിലൂടെ ലോകത്തെ നോക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാവില്ല എന്നത് കാട്ടാക്കടക്കു മാത്രം സ്വന്തമാക്കാനാ.യ ഒരു അപൂര്‍വ്വ നേട്ടമാണ്. ഭ്രമമാണു പ്രണയം എന്ന് സ്വന്തം ജീവിതം കൊണ്ട് തിരിച്ചറിഞ്ഞവര്‍ അതു മൂളി .
ഇരുളില്‍ രൂപങ്ങളില്ലാക്കിനാവുകളായി പ്രണയത്തെ സ്വന്തമാക്കിയവര്‍ അതു പാടി നടന്നു. സമീപകാലത്ത് മൂളി നടക്കാവുന്ന കവിതകള്‍ ഇദ്ദേഹത്തിന്റെ മാത്രം സ്വന്തമായിരുന്നു. വേറിട്ട വഴിയെ സഞ്ചരിച്ച ഇദ്ദേഹത്തിന്റെ വരികളില്‍ ചില നാടന്‍ ശീലുകളും മിക്കേപ്പാഴും നിഴലിച്ചു നിന്നു.
എന്റെ എല്ലാ ഗാനങ്ങളും ഞാന്‍ ഇഷ്‌ടെപ്പെട്ടഴുതിയതാണ്. എന്നാല്‍ ‘രതിനിര്‍വേദ‘ത്തിലെ ‘മധുമാസ മൗനരാഗം നിറയുന്നുവോ’ എന്ന എം ജയച്രന്ദന്‍ സംഗീതം ചെയ്‌ത് ശേ്രയ ഘോഷാല്‍ പാടിയ ഗാനം. അതെനിക്ക് വളരെ ഇഷ്‌ടെപ്പട്ട ഒരു ഗാനമാണ്. ഒരു കവി എന്ന നിലയില്‍ എനിക്ക് സംതൃപ്‌തി നല്‍കിയ വരികളാണതില്‍. പക്ഷേ അത് ശ്രദ്ധിക്കെപ്പടാതെ പോയി. ആദ്യമായി എന്റെ പാട്ട് ആളുകള്‍ ശ്രദ്ധിച്ചത് ‘ഒരു നാള്‍ നാള്‍ വരും’ എന്ന ചിത്രത്തിലെ ‘മാവിന്‍ ചോട്ടിലെ’ എന്ന എം.ജി ശ്രീകുമാര്‍ സംഗീതം നല്‍കിയ ഗാനമായിരുന്നു. എന്റെ കാട്ടാക്കടയിലെ ബാല്യമാണ് അതില്‍ അടയാളെപ്പടുത്താന്‍ ശ്രമിച്ചത്. ‘ചട്ടക്കാരി’യിലെ ‘കാറ്റും മഴയും വന്നതറിഞ്ഞില്ലേ’ എന്ന ഗാനം എനിക്ക് വളരെ ഇഷ്‌ടമുള്ള ഗാനങ്ങളിലോന്നാണ്. പിന്നെ ആരാലും ശ്രദ്ധിക്കെപ്പടാതെ പോയ ഒരു സിനിമയുണ്ട്. ‘ബ്ലാക്ക് ആന്‍ഡ് വൈവറ്റ് പേപ്പര്‍’ എന്ന സിനിമയിലെ ഞാനെഴുതി സുജാത ചേച്ചി പാടിയത്. ‘ഒന്നും മിണ്ടുവാനാരുമിെല്ലങ്കിലും എന്തോ പറയുന്നുണ്ടാരോ’ എന്ന ഗാനം. നമ്മുെടയുളളിലെ നനുത്ത പ്രണയേബാധത്തെ അടയാളെപ്പടുത്തുന്ന വരികളാണതില്‍. എങ്കിലും എനിേക്കറ്റവും പ്രിയങ്കരം ‘രതിനിര്‍വേദം’ എന്ന സിനിമയിലെ ‘ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപൊയ്‌കയില്‍ കണ്ടു ഞാന്‍ നിന്നെ ചെന്താമരേ’ എന്ന പാട്ടാണ്.
ടി.കെ രാജീവ് കുമാര്‍ എന്നു പറയുന്ന സംവിധായകന്‍. സുരേഷ്‌കുമാര്‍ നിര്‍മിക്കുന്ന ‘രതിനിര്‍വേദം’ സിനിമയില്‍ പാട്ടുകെളഴുതാനായി എന്നെ ക്ഷണിക്കുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി എം. ജയച്രന്ദന്‍ എന്ന മഹാനായ സംഗീതസംവിധായകന്റെ വീട്ടില്‍ പോകുന്നു. അവിടെ വെച്ച് അദ്ദേഹം ഈ പാട്ടിന്റെ ട്യൂണ്‍ തരുന്നു.
ഞാന്‍ അന്നു രാത്രി വീട്ടില്‍ കൊണ്ടു വെച്ച് കുറെ എഴുതുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നു. ഞങ്ങള്‍ രണ്ടാളും കൂടി ഇരിക്കുന്നു. അവിടെ വെച്ച് ഞാനത് പൂര്‍ത്തിയാക്കിക്കി കൊടുക്കുന്നു. അങ്ങെനയാണ് ഈ പാട്ട് വന്നത്. രാജീവ് കുമാറേട്ടന്‍ ആദ്യമേ ഞങ്ങേളാട് പറഞ്ഞത് വളരെ വ്യത്യസ്‌തമായ കല്‍പ്പനകള്‍ ഉള്ള സ്ഥിരമായി കേള്‍ക്കാത്ത ഒരു ഫാന്‍സി തോന്നണം എന്നാണ്. ഇത്തരത്തില്‍ ഒരു ഫാന്‍സി ഫീല്‍ ചെയ്യുന്ന പദങ്ങളും രാഗവുെമാെക്കയായിരിക്കണം. അതിനനുസരിച്ചാണ് എം. ജയച്രന്ദന്‍ സംഗീതമിട്ടത്. എനിക്കും ഒരു നിമിത്തം പോലെ അതിന്റെ മാധുര്യം ചോര്‍ന്നു പോകാതെ എഴുതാന്‍ കഴിഞ്ഞു. സംവിധായകന്റെ മനസിലുള്ളത് പഴയ രതിനിര്‍വേദമല്ല. പുതിയതാണ്. അതിനു വേണ്ടി യാതൊരു കാരണവശാലും ആ സനിമ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യരുെതന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. സംഗീതം തരുേമ്പാള്‍ തന്നെ വരികളുടെ ആഴവും അതിലുണ്ടായിരുന്നു. അങ്ങനെ ഞാന്‍ കണ്ടെത്തിയതാണ് ചെമ്പകപ്പൂങ്കാട്ടിലെ എന്ന ഗാനം. വളരെ പ്രതേ്യകതയുള്ള വിഭ്രമാത്മകമായ ഒരു ലോകത്തിന്റെ സുന്ദരമായ കാഴ്‌ചകളാണ് അതെഴുതുമ്പോള്‍ ഞാന്‍ മുന്നില്‍ കണ്ടത്..
പതിനാറോ പതിേനഴോ വയസുള്ള വയസുള്ള ഒരു ചെറുപ്പക്കാരന് തന്നേക്കാള്‍ മുതിര്‍ന്ന സ്‌ത്രീയോടു തോന്നുന്ന കാമം കലര്‍ന്ന പ്രേമം. അതിെന്റെയാരു ഫാന്‍സിയാണ് വരികളില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. സ്‌തൈ്രണ സൗന്ദര്യം എന്നത് പ്രകൃതിയുടെ ഏറ്റവും മനോഹരമായ നിര്‍മിതികളിെലാന്നാണ്. എഴുതുേമ്പാള്‍ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ പല കാര്യങ്ങളും അതില്‍ കടന്നു വരികയായിരുന്നു. എതിര്‍ലിംഗേത്താടുള്ള ആകര്‍ഷണം എന്നതിനപ്പുറം അതില്‍ സൗന്ദര്യേബാധം കണ്ടെത്താന്‍ കഴിയുേമ്പാഴാണല്ലോ എഴുത്തുകാരനും കവിയും ഭാവനയുമൊക്കെ ഉത്ഭവിക്കുന്നത്. നമ്മുടെ മനസിലുള്ള സൗന്ദര്യേബാധം നമ്മള്‍ എഴുതാനിരിക്കുമ്പോള്‍ നാം പോലുമറിയാതെ അതിലേക്ക് കടന്നു വരും. കൗമാരത്തില്‍ ഇത്തരം ഫാന്‍സികള്‍ ആണിനും പെണ്ണിനും തോന്നാം. എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകാം . അതിന് ഭാവനയും നുരയും പവി്രതതയുെമല്ലാം കൊടുത്തു കഴിഞ്ഞാല്‍ നമുക്കതിനെ സങ്കല്‍പ്പത്തിലെ കഥയോ കവിതയോ പാട്ടോ ഒക്കെയാക്കി മാറ്റാം. കുട്ടിക്കാലത്തെ അങ്ങെനയുള്ള അനുഭവങ്ങളുെടയും ബാഹ്യ സ്‌ഫുരണങ്ങള്‍ അതിനകത്ത് അടയാളെപ്പടുത്തിയിട്ടുണ്ട്. ഈ പാട്ടിലെ സങ്കല്‍പ്പത്തിലേതു പോലുള്ള സ്‌ത്രീയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുമുണ്ട്. കൂടാതെ ചില ബാല്യകാല അനുഭവങ്ങള്‍, ഞാന്‍ നടന്ന നാട്ടുവഴികള്‍ ഒക്കെ ഇതിലും കൊണ്ടു വരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ നെയ്യാറാണ് ഇതിലെ ആറ്.
കരിമണലില്‍ ഓടിക്കളിച്ചതും കുളിച്ചതും കുളി കണ്ടതും എല്ലാം ഇതില്‍ കടന്നു വരുന്നുണ്ട്. കാട്ടാക്കട ഒരു പരിധി വരെ ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാം പരോക്ഷമായി സ്‌പര്‍ശിച്ചു പോയിട്ടുണ്ട്.
പിന്നെ അതിനു പുറമെ എം ജയച്രന്ദനോടൊത്തുള്ള വര്‍ക്ക്. എം. ജയച്രന്ദന്‍ വെറുെമാരു സംഗീതജ്ഞന്‍ മാത്രമല്ല. നല്ല സാഹിത്യ ബോധമുള്ള ആള്‍ കൂടിയാണ്. അത് അദ്ദേഹത്തിന്റെ സംഗീതത്തിലും അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് അദ്ദേഹേത്താടു സംസാരിക്കുേമ്പാള്‍ തന്നെ നമുക്കും പല പ്രചോദനങ്ങളും കിട്ടും. അദ്ദേഹത്തിന്റെ ഉള്ളിലുള്ള സാഹിത്യേബാധം അദ്ദേഹത്തിന്റെ ഓരോ പാട്ടിെനയും സമ്പുഷ്‌ടമാക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ചില നിര്‍ദ്ദേങ്ങല്‍ അദ്ദേഹവും തരും . നമുക്ക് ഇങ്ങെനയുള്ള ഒരു ഭാവന വന്നാല്‍ നന്നായിരിക്കും എന്ന്. അത് നമുക്ക് ഗുണം ചെയ്യുകയും ചെയ്യും. ചെമ്പകപ്പൂവില്‍ തുടങ്ങിയാല്‍ നന്നായിരിക്കുമെന്നൊക്കെ അദ്ദേഹം പറഞ്ഞതാണ്. അങ്ങിനെ അതും ആ പാട്ടിന്റെ പൂര്‍ണതക്കു ഗുണം ചെയ്‌ത ഘടകങ്ങളിെലാന്നാണ്. പിന്നെ സംഗീതം തന്നിട്ട് വരികെളഴുതുന്നതാണ് എനിക്ക് സൗകര്യം. അപ്പോള്‍ നമുക്ക് ഒരു താളം ഉള്ളില്‍ കിട്ടും. ഇതാണ് ഈ പാട്ടിന്റെ ഈണം, ഇതിന്റെ ആത്മാവിതാണ്. ഇനി ഇതിന്റെ മനസും ശരീരവും കണ്ടെത്തുക എന്നതാണ് എന്റെ കടമ.
എന്നൊരു ബോധ്യം വരും. നമ്മള്‍ വ്യാപകമായി അലഞ്ഞു തിരിയാതെ കൃത്യമായ ഒരു വഴിയില്‍ കയറിപ്പറ്റും. പിന്നെ ആ വഴി വെട്ടിെത്തളിച്ച് മുേന്നാട്ടു പോയാല്‍ മതി. അതും ഇതില്‍ വര്‍ക്കൗട്ടായി. നമുക്കിഷ്‌ടെപ്പടുന്ന രീതിയില്‍ ഭാവനയുടെ തലത്തിന് വികസിക്കാന്‍ പറ്റുന്നതല്ല സിനിമാഗാന ശാഖ. ഒരു കവിത എന്നു പറയുന്നത് ഏതെങ്കിലും കവിയുടെ മാത്രം സ്വത്താണ്. അയാളുടെ ഭാവനയുടെ മാത്രം സൃഷ്‌ടിയാണ്. അതുപോലെ ആരുടടെയെങ്കിലും ഒരാളുടെ ഉല്‍പ്പന്നമല്ല ഒരു സിനിമാഗാനം ഏതെങ്കിലും ഒരു പ്രതിഭ സൃഷ്‌ടിക്കുന്ന ഒന്നല്ല. അത് തിരക്കഥ എഴുതിയ ആളിെന്റ, സംവിധായകെന്റ, സംഗീതസംവിധായകന്റെ, ഗാനരചയിതാവിെന്റ, അങ്ങനെ എല്ലാവരുെടയും ഭാവന ഉണ്ടാകും., ആലപിക്കുന്ന ആളുടെ വൈദഗ്‌ധ്യം ഉണ്ടാവും ഇങ്ങനെ എല്ലാവരുെടയും സങ്കല്‍പ്പനകള്‍ ചേര്‍ന്നതാണ് സിനിമാഗാനം.
Comments