കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അശ്വമേധത്തിനനുവദിച്ച അഭിമുഖത്തില്‍ നിന്ന്
• താങ്കള്‍ ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പില്‍ ചേക്കേറിയെന്നു കേള്‍ക്കുന്നു ?
ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഏതെങ്കിലുമൊരു യോഗത്തില്‍ പങ്കെടുത്തെങ്കിലല്ലേ ഏതെങ്കിലുമൊരു ഗ്രൂപ്പിലെത്തി എന്നു പറയാനാവൂ. ഞാന്‍ കരുണാകരനുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഒരു ഗ്രൂപ്പിലുമില്ല. അന്നു മുതല്‍ വളരെ നിഷ്‌പക്ഷമായ ഒരു നിലപാട് ഞാന്‍ എടുത്തിട്ടുള്ളത്. എയിലുമില്ല, ഐയിലുമില്ല. കരുണാകരുമായി പിരിഞ്ഞ ശേഷം ഒരു ഗ്രൂപ്പിലും പെടാതെ പോവുകയാണ് ഞാന്‍. പിന്നെ നിങ്ങള്‍ക്ക് എങ്ങനെ വേണെമങ്കിലും എഴുതാം. പക്ഷേ ഞാനൊരു ഗ്രൂപ്പിലേക്കും പോയിട്ടില്ല. മാത്രമല്ല, ഇതുവരെ അവെരന്നെ ഒരു മീറ്റിങിലും വിളിച്ചിട്ടുമില്ല, ഞാന്‍ പോയിട്ടുമില്ല. അവരുടെ ഗ്രൂപ്പില്‍ പെട്ട ഒരാളാണെന്ന് തോന്നിയാല്‍ അവെരന്നെ ഏതെങ്കിലുെമാരു യോഗത്തിേലക്ക് ക്ഷണിക്കില്ലായിരുേന്നാ. പിന്നെങ്ങനെ ഞാന്‍ എ ഗ്രൂപ്പാകും.
•ഷാനിമോള്‍ ഉസ്‌മാന് തിരെഞ്ഞടുപ്പില്‍ സീറ്റ് കിട്ടാത്തതിലുള്ള നിരാശയാണോ കെപിസിസി പ്രസിഡണ്ടുമായുള്ള ഏറ്റുമുട്ടലിനു പിന്നില്‍ ?
അവരത് പറഞ്ഞേല്ലാ. തിരെഞ്ഞടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് അവര്‍ തന്നെ പരസ്യമായി പറഞ്ഞതാണല്ലോ. താന്‍ ഒരു ദേശീയ നേതാവായതു കൊണ്ടാണ് ആലപ്പുഴയില്‍ പ്രചാരണത്തിനെത്താതിരുന്നത് എന്ന് കെപിസിസി എക്‌സിക്യൂട്ടീവില്‍ അവര്‍ സമ്മതിച്ചതാണ്. ‘ഒരു ദേശീയ നേതാവ് ഏതെങ്കിലുമൊരു മണ്‌ഡലത്തില്‍ മാത്രം ഒതുങ്ങി നിന്നു പ്രവര്‍ത്തിക്കേണ്ട ആളല്ല. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കേണ്ട ആളാണ് ഞാന്‍. അങ്ങെനയുള്ള എന്നെ ചെറുതാക്കിക്കാണരുത്. എന്റെ വലിപ്പം നിങ്ങള്‍ മനസിലാക്കണം’ എന്നവര്‍ പറഞ്ഞേല്ലാ. അവര്‍ക്ക് സീറ്റ് കിട്ടാത്തതില്‍ നിരാശയുെണ്ടന്നും ആലപ്പുഴയില്‍ തിരെഞ്ഞടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവര്‍ തന്നെ സമ്മതിച്ച കാര്യങ്ങളാണ്.
•രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധമാണോ ഈ വെല്ലുവിളിക്ക് പിന്നില്‍ ?
ഗോഡ്‌ഫാദര്‍ എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്. “മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ, വഴി മാറിക്കോ” എന്ന്. അതാണ് ഷാനിമോളിന് എന്ന് സ്വയം ഭാവിച്ചു നടന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. ആ പാട്ടില്‍ തന്നെ വേറെയും വരികളുണ്ട്. “പോയേലും വേഗത്തില്‍ വന്നേ, വന്നേലും വേഗത്തില്‍ പോയേ” എന്ന്. അതാണ് യഥാര്‍ത്ഥത്തില്‍ അവരുടെ അവസ്ഥ. ഡല്‍ഹിയില്‍ പോയി അതേ വേഗത്തിലാണ് മടങ്ങിയെത്തിയത്. എന്നിട്ടാണ് ഈ മന്ത്രിക്കൊച്ചമ്മ കളിക്കുന്നത്. അതു കൊണ്ട് ഇതിനെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ മറുപടി പറേയണ്ടത് അവരാണ്. ഞാനല്ല.
• വി.എം സുധീരന്റെ പ്രതിച്ഛായ നിര്‍മാണത്തിന്റെ ഭാഗമായി ഇതിനെ കാണാന്‍ കഴിയില്ലേ ?
വി.എം സുധീരന് പ്രതിച്ഛായ നിര്‍മാണത്തിനായി ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിച്ഛായ ഉള്ള നേതാവ് അദ്ദേഹമാണ്. അത് അദ്ദേഹം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. ഇതൊക്കെ വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്തതാണ്. അതിനായി അദ്ദേഹത്തിന് ഷാനിമോള്‍ ഉസ്‌മാനെനേപ്പാലോരാള്‍ക്കെതിരായി പ്രതികരിക്കേണ്ട ആവശ്യമില്ല.
•കോണ്‍ഗ്രസിനകത്ത് എല്ലാവരും സ്വന്തമായി ഒരു ഇമേജ് സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ ? അടുത്തിടെ തന്നെ നടന്ന പല ഉദാഹരണങ്ങളുമുണ്ട്?
അതാണ് ഞാന്‍ പറഞ്ഞത് ഈ ഇമേജ് സൃഷ്‌ടിക്കാനായി ഓടി നടക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇത് പെട്ടെന്നോരു ദിവസം ഏതെങ്കിലുമൊരു സംഭവത്തില്‍ ആര്‍ക്കെങ്കിലുമെതിരായി ആഞ്ഞടിച്ചതു കൊണ്ടു മാത്രം ഉണ്ടാവുന്നതല്ല. അത് വര്‍ഷങ്ങളായി ഓരോ വിഷയങ്ങളിലും അവര്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ്. അത് ഒരു ജന്മം കൊണ്ട് ആര്‍ജിക്കേണ്ടതാണ്. മാത്രമല്ല, അതവര്‍ സ്വയം കല്‍പ്പിച്ചു നല്‍കേണ്ടതുമല്ല. അത് നല്‍കേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ വിലയിരുത്തി നല്‍കേണ്ട ഒന്നാണ് ഈ ഇമേജ് എന്നു പറയുന്നത്.
•സുധീരനുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടി തന്റെ പേരില്‍ എന്തു നടപടിയെടുത്താലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഷാനിമോള്‍ ഉസ്‌മാന്‍ പറയുന്നത്. യുഡിഎഫ് വിടുക എന്നൊരുദേശ്യം ഇതിനു പിന്നില്‍ ഒളിഞ്ഞു കിടപ്പുണ്ടോ ?
അതിനുത്തരം പറേയണ്ടത് അവരാണ് ഞാനല്ല. എങ്കിലും ഒരു കാര്യം പറയാം. പാര്‍ട്ടി പ്രസിഡണ്ടിനെതിരായാണ് അവര്‍ ഇത്തരത്തില്‍ വളരെ മോശമായി പ്രവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രസിഡണ്ടിനെയാണ് പരസ്യമായി വെല്ലുവിളിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. പാര്‍ട്ടി പ്രസിഡണ്ടിെനതിരെ ഇത്രയും നികൃഷ്‌ടമായ രീതിയില്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്‌ത അവര്‍ അതിനുള്ള വാതില്‍ തന്നെയാണ് തുറന്നിട്ടിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
Comments