You are Here : Home / അഭിമുഖം

ഹൈക്കമാന്‍ഡിനു വേണ്ടി ഞാന്‍ ആ ത്യാഗം ചെയ്‌തു: കെ.പി ധനപാലന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, May 14, 2014 11:30 hrs UTC

2014 ലോകസഭാ തിരെഞ്ഞടുപ്പില്‍  തൃശ്ശൂര്‍ മണ്‌ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ധനപാലന്‍ നിലവിലെ ചാലക്കുടി എം.പിയാണ്‌. കെപിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡണ്ട്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌ ഇദ്ദേഹം. ഇത്തവണ പിസി ചാക്കോ തൃശ്ശൂരില്‍ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചേതാെടയാണ്‌ ധനപാലന്‌ സ്വന്തം മണ്‌ഡലം വിടേണ്ടി വന്നത്‌. ചാലക്കുടി വിട്ടു കൊടുേക്കണ്ടി വന്നതിെനപ്പറ്റിയും തൃശ്ശൂരിലെ ചൂടേറിയ മത്സരത്തെക്കുറിച്ചും  അദ്ദേഹം ‘അശ്വേമധ‘ത്തോട്‌ സംസാരിക്കുന്നു



മുല്ലെപ്പരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്‌ചക്ക്‌ തയ്യാറാകണെമന്ന്‌ താങ്കള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ എന്താണ്‌ പറയാനുള്ളത്‌ ?


നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്‌. ഇത്‌ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമോ , അതിര്‍ത്തിത്തര്‍ക്കമോ അല്ല. കേരളത്തിലെ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണ്‌. ഇത്രയും വര്‍ഷം പഴക്കമുള്ള ഒരു ഡാമിന്റെ സുരക്ഷിതത്വം ഉറപ്പാേക്കണ്ട ഉത്തരവാദിത്തം കോടതിക്കുണ്ട്‌. ആ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ കൂട്ടായി ചുമതലെപ്പടുത്തേണ്ടതിന്‌ പകരം അതിന്റെ പൂര്‍ണമായ അവകാശം തമിഴ്‌നാടിനു കൊടുത്തു കൊണ്ടാണ്‌ ഈയൊരു വിധി ഉണ്ടായിട്ടുള്ളത്‌. നമുക്ക്‌ സ്വന്തമായി ഒരു ഡാം നിര്‍മിക്കുന്നതിനോ നമ്മുടെ ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടാകാത്ത വിധത്തില്‍ ഒരു നടപടിെയടുക്കാനോ ഒന്നും കഴിയാത്ത നിയമക്കുരുക്കിലാണ്‌ കൊണ്ടെത്തിച്ചിട്ടുള്ളത്‌. സുപ്രീം കോടതി വിധിയെ എങ്ങനെ അതിജീവിക്കാന്‍ കഴിയുെമന്ന്‌ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ ഒരു തീരുമാനെമടുക്കണം. ഇതിനായി രാഷ്‌ട്രീ ഭേദമനേ്യ ഒരു കൂട്ടായ പരി്രശമത്തിന്‌ നേതൃത്വം കൊടുക്കാന്‍ കേരള ഗവണ്‍മെന്റ്‌ തയ്യാറാകണം. എങ്കില്‍ മാത്രമേ ഇതില്‍ കേരളത്തിന്‌ അനുകൂലമായ ഒരു വിധിയുണ്ടാകൂ.


തിരെഞ്ഞടുപ്പുഫലം പുറത്തു വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. എത്രമാത്രം വിജയ്രപതീക്ഷയുണ്ട്‌ ?



തൃശ്ശൂര്‍ യുഡിഎഫിനെ സംബന്ധിച്ച്‌ നല്ല അടിത്തറയുള്ള നിയോജക മണ്‌ഡലമാണ്‌. ഞാന്‍ പൂര്‍ണ സംതൃപ്‌തിേയാെടയാണ്‌ തിരെഞ്ഞടുപ്പിനെ നേരിട്ടതും. യുഡിഎഫിന്റെ വോട്ടുകള്‍ ചോരാെതയും കൂടുതല്‍ വോട്ടു കിട്ടാനുമുള്ള പരി്രശമങ്ങളാണ്‌ നടത്തിയത്‌. തിരെഞ്ഞടുപ്പിന്റെ അവസാനനിമിഷത്തില്‍ ഞങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ്‌ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുെമന്നാണ്‌ പ്രതീക്ഷ.  ഒരു നല്ല രാഷ്‌ട്രീയ യുദ്ധമായിരുന്നു തൃശ്ശൂരില്‍ ഇത്തവണ നടന്നത്‌ എന്നതില്‍ സംശയമില്ല. എങ്കിലും വിജയിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസത്തിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. ചാലക്കുടി ഞാന്‍ എംപിയായി അഞ്ചു വര്‍ഷം ഭരിക്കുകയും വീണ്ടും ത്സരിക്കാന്‍ തീരുമാനിക്കുകയും മത്സരിച്ചാല്‍ നല്ല ഭൂരിപക്ഷേത്താടെ വിജയിക്കാന്‍ കഴിയുകയും ചെയ്യുന്ന മണ്‌ഡലമായിരുന്നു. തൃശ്ശൂരില്‍ പി.സി ചാക്കോ മത്സരിക്കില്ലെന്ന്‌ അറിയിച്ചേപ്പാള്‍ എന്നോട്‌ തൃശ്ശൂരില്‍ മത്സരിച്ച്‌ മണ്‌ഡലം പിടിക്കണെമന്ന്‌ ഹൈക്കമാന്‍ഡ്‌ ആവശ്യെപ്പടുകയായിരുന്നു. അങ്ങനെ ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കുന്ന പ്രവര്‍ത്തകനായിരുന്നതിനാല്‍ ഞാനാ ത്യാഗം ചെയ്യുകയായിരുന്നു.

2 ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ കോണ്‍ഗ്രസിലെ ഉന്നതെര സംരക്ഷിച്ചതിനുള്ള പ്രത്യുപകാരമാണ്‌ ചാക്കോയുടെ ചാലക്കുടി സീറ്റ്‌ എന്നാണ്‌ കേള്‍ക്കുന്നത്‌ ?


അങ്ങനെയല്ല. പക്ഷേ എന്തു കൊണ്ടോ തനിക്ക്‌ തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സാധിക്കിെല്ലന്ന്‌ അദ്ദേഹം അറിയിക്കുകയായിരുന്നു. ഹൈക്കമാന്‍ഡിനു മുന്നില്‍ അദ്ദേഹം അങ്ങനെ നിര്‍ബന്ധം പിടിച്ച സമയത്ത്‌ ചാലക്കുടി  വിട്ടുകൊടുത്ത്‌ പകരം അദ്ദേഹത്തിന്റെ മണ്‌ഡലമായ തൃശ്ശൂരില്‍ മത്സരിക്കണമെന്ന്‌ ഹൈക്കമാന്‍ഡ്‌ അറിയിച്ചേപ്പാള്‍ അത്‌ അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ഞാന്‍. കാരണം ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്ന ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ്‌ ഞാന്‍. ഹൈക്കമാന്‍ഡ്‌ എന്താവശ്യെപ്പട്ടാലും അതനുസരിക്കുക എന്നതു മാത്രമാണ്‌ എനിക്ക്‌ ചെയ്യാന്‍ കഴിയുക.


ചാലക്കുടിക്കു വേണ്ടി നിര്‍ബന്ധം പിടിച്ചാല്‍ ഇത്തവണ സീറ്റേ ഉണ്ടാവില്ല എന്ന തിരിച്ചറിവാണോ തൃശ്ശൂരില്‍ മത്സരിക്കാനുള്ള തീരുമാനത്തിന്‌ പിന്നില്‍ ?


അല്ല. ഞാന്‍ നിര്‍ബന്ധം പിടിച്ചാല്‍ എനിക്ക്‌ ചാലക്കുടി കിട്ടുമായിരുന്നു. പക്ഷേ ഹൈക്കമാന്‍ഡ്‌ എന്നോട്‌ ആവശ്യെപ്പട്ടത്‌ തൃശ്ശൂര്‍ നേടിെയടുക്കണെമന്നാണ്‌. കാരണം ഇത്തവണ നല്ലൊരു മത്സരമാണ്‌ അവിടെ നടന്നത്‌. അവിടെ വിജയിക്കാന്‍ ഏതെങ്കിലുെമാരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതു കൊണ്ടു മാത്രം സാധിക്കില്ല. അവിടെ ഞാന്‍ മത്സരിച്ചാല്‍ ചാലക്കുടിയും തൃശ്ശൂരും കോണ്‍ഗ്രസിനു ലഭിക്കും എന്ന ആത്മവിശ്വാസമാണ്‌ ഹൈക്കമാന്‍ഡിനുണ്ടായിരുന്നത്‌. അങ്ങനെ കോണ്‍ഗ്രസ്‌ ഒരു സീറ്റു കൂടി ഞാന്‍ വഴി കൂടുകയാെണങ്കില്‍ നല്ലതേല്ല. അങ്ങിെനയാണ്‌ ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശത്തിനു വഴങ്ങി ഞാനവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്‌.


ലോകസഭ സമ്മേളിച്ച എല്ലാ ദിവസവും കൃത്യമായി സഭയില്‍ ഹാജരായ കേരളത്തില്‍ നിന്നുള്ള ഏക എംപിയാണ്‌ താങ്കള്‍. അങ്ങെനയുള്ള താങ്കളെയാണ്‌ ഹൈക്കമാന്‍ഡ്‌ ഇത്തരത്തില്‍ തഴഞ്ഞത്‌ ?



അതേ. ഒരിക്കല്‍ പോലും സഭ കട്ടു ചെയ്യാതെ സമ്മേളിച്ച എല്ലാ ദിവസവും കൃത്യമായി സഭയിെലത്തിയ ഒരേെയാരു കേരള എം പിയാണ്‌ ഞാന്‍. പക്ഷേ ഹൈക്കമാന്‍ഡിന്‍റെ തീരുമാനങ്ങള്‍ എന്നും അനുസരിച്ചിട്ടുള്ള ഒരു പ്രവര്‍ത്തകന്‍ കൂടിയാണ്‌ ഞാന്‍. അത്‌ ഞാന്‍ ഇത്തവണയും ചെയ്‌തു. ചാലക്കുടിക്കു വേണ്ടി ഒരുപാട്‌ വികസന്രപവര്‍ത്തനങ്ങള്‍ ചെയ്‌ത ആളാണ്‌ ഞാന്‍. അതിന്റെ തുടര്‍ച്ചയായി അവിടെ മത്സരിരിക്കണമെന്ന നല്ല ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഹൈക്കമാന്‍ഡ്‌ ഇങ്ങെനെയാരു നിര്‍ദ്ദേശം വെക്കുമ്പോള്‍ അനുസരിക്കാതിരിക്കാന്‍ എനിക്കാവില്ല.

ഇത്തവണ എത്ര ഭൂരിപക്ഷം നേടും ?


ഭൂരിപക്ഷം പറയാനാകില്ല. പക്ഷേ വിജയിക്കും . എങ്കിലും ഒരു 10,000 നു മുകളില്‍ ലഭിക്കുെമന്നു പ്രതീക്ഷിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.