കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏകീകരികേണ്ട സാഹചര്യം ഇപ്പോഴിലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപാര്‍ട്ടികളുടെ ഏകീകരണം ചര്‍ച്ചക്കു വേണ്ടിയുള്ള ചര്‍ച്ച മാത്രമാണ്.ഇന്ത്യയില്‍ ഒരു ബദല്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനെമന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അശ്വേമധത്തിനനുവദിച്ച അഭിമുഖത്തില്‍ പന്ന്യന്‍ പറഞ്ഞു.
ഇന്ത്യയില്‍ ജനങ്ങള്‍ക്കു വേണ്ടി പോരാടി ചരിത്രം സൃഷ്‌ടിച്ച പാര്‍ട്ടി ഇന്ന് പാര്‍ലെമന്റില്‍ ഒരൊറ്റ സീറ്റുമാത്രമായി മറ്റൊരു ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു. എന്താണ് പാര്‍ട്ടിക്കും പൊതുവേയുള്ള ഇടതുപക്ഷ രാഷ്‌ട്രീയത്തിനും സംഭവിക്കുന്നത് ?
അതിനെ അങ്ങനെ ചുരുക്കിക്കാണേണ്ട കാര്യമില്ല. നമ്മുടെ പാര്‍ട്ടിയുടെ സന്ദേശം രാജ്യത്താകമാനം എത്തിക്കാനുള്ള വലിയ പരി്രശമം നടക്കുന്നുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗത്തും പാര്‍ട്ടി യൂണിറ്റുകളും പാര്‍ട്ടി പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇന്ത്യയിലെ തൊളിലാളി വര്‍ഗ പ്രസ്ഥാനത്തില്‍ മൂന്നാമത്തെ അംഗീകൃത ടേ്രഡ് യൂണിയന്‍ പ്രസ്ഥാനമാണ് എഐടിയുസി. ഇവിടെ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ഇടതു പ്രസ്ഥാനത്തിലാണ്. ഇന്ത്യയില്‍ ഇപ്പോഴുണ്ടായ രാഷ്‌ട്രീയവുമായി ബന്ധെപ്പടുത്തിെക്കാണ്ട് ഈ തിരെഞ്ഞടുപ്പ് വിധിയെ കാണാന്‍ സാധിക്കില്ല. രാജ്യത്ത് 5 വര്‍ഷം ഭരിച്ച യുപിഎ ഗവണ്‍മെന്റ് ജനവിരുദ്ധ നയങ്ങള്‍ മാത്രമാണ് രാജ്യത്ത് അടിച്ചേല്‍പ്പിച്ചത്. അതിനെരായി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പ് ഉണ്ടാെയങ്കിലും അവര്‍ അത് തന്നെ തുടര്‍ന്നു. അവരെ തോല്‍പ്പിക്കണം എന്ന ഉദ്ദേശ്യത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായ പ്രതികരണം മറ്റൊരു പിന്തിരിപ്പന്‍ പാര്‍ട്ടിയായ ബിജെപിക്ക് അനുകൂലമായി. അതാണ് ഇവിടെ സംഭവിച്ചത്. ഇന്ത്യയില്‍ ഒരു ബദല്‍ ഗവണ്‍മെന്റുണ്ടാക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനെമന്ന് ജനങ്ങള്‍ക്ക് ബോധ്യെപ്പട്ടില്ല. മാത്രമല്ല മറ്റു പ്രാദേശിക പാര്‍ട്ടികളെയെല്ലാം ചേര്‍ത്തു കൊണ്ട് മറ്റൊരു ഓള്‍ട്ടര്‍നേറ്റീവ് ഉണ്ടാക്കാനുള്ള ശ്രമവും നടന്നില്ല. അതു കൊണ്ട് ഇടതുപക്ഷ കക്ഷികള്‍ക്ക് സീറ്റ് കുറഞ്ഞു. നമുക്ക് ഒരു സീറ്റേ കിട്ടിയുള്ളൂ. എന്നു കരുതി പാര്‍ലെമന്ററി ജനാധിപത്യത്തിലെ വോട്ടിംഗ് പാറ്റേണ്‍ മാത്രം വെച്ചു കൊണ്ട് തിരെഞ്ഞടുപ്പിലെ വോട്ട് മാത്രം വെച്ചു കൊണ്ട് പാര്‍ട്ടി തീരെ തകര്‍ന്നുേപായി എന്നു കരുതുന്നത് തെറ്റാണ്. ഞങ്ങള്‍ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ബഹുജന്രപസ്ഥാനം കൂടുതല്‍ കൂടുതല്‍ വളര്‍ത്തിെക്കാണ്ടു വന്ന് ജനങ്ങളുടെ പ്രസ്ഥാനമായി നമ്മള്‍ വളര്‍ന്നു വരുെമന്ന കാര്യത്തില്‍ തര്‍ക്കെമാന്നും വേണ്ട.
ജനങ്ങള്‍ക്ക് ബോധ്യെപ്പട്ടില്ല എന്നു പറഞ്ഞുവേല്ലാ. ജനങ്ങളെ ബോധ്യെപ്പടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതല്ലേ ശരി? കോണ്‍ഗ്രസ് വിരുദ്ധ വികാരം രാജ്യത്താകമാനം അലയടിച്ചേപ്പാഴും ജനം തിരെഞ്ഞടുത്തത് താങ്കള്‍ പറഞ്ഞ ഈ പിന്തിരിപ്പന്‍ പാര്‍ട്ടിയെ ആണ്.?
അങ്ങെനയല്ല. കേരളത്തില്‍ കഴിഞ്ഞ തവണേത്തതിനേക്കാള്‍ നാലേ മുക്കാല്‍ ലക്ഷം വോട്ടുകളാണ് കൂടിയത്. അത് കാണാതിരിക്കേണ്ട. അത് നിസ്സാരമായ കാര്യവുമല്ല. തിരുവന്തപുരത്തെ മാത്രം കാര്യം നോക്കിയാല്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വരും, അതില്‍ തിരുവന്തപുരത്തു നിന്ന് ഒരു പ്രതിനിധി ഉണ്ടാകും എന്നതു കൊണ്ടു മാത്രമാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. അതവര്‍ ആഗ്രഹിക്കാത്തതു കൊണ്ടു മാത്രമാണ്. പൊതുവെ കേരളത്തിലെ വോട്ട് ഒരിക്കലും ബിജെപിക്ക് കിട്ടാറില്ല. അവരുടെ വോട്ടുകെളാക്കെയും കച്ചവടം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതു മാറ്റി അധികാരത്തില്‍ വരുമേന്ന ഒരു തോന്നലുണ്ടാക്കിയേപ്പാള്‍ പത്തര ശതമാനം വോട്ട് കൂടിയതാണ്. അതവരുടെ വോട്ടു തന്നെയാണ്. അല്ലാതെ മറ്റാരും ചെയ്‌തതല്ല. ഇത്തവണ കച്ചവടം നടന്നില്ല എന്നതു കൊണ്ട് അതവര്‍ക്കു തന്നെ ലഭിച്ചു എന്നു മാത്രം.
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സ്വന്തം ചരിത്രമഴുതാനായ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം പോലും നഷ്‌ടെപ്പടുന്ന അവസ്ഥയാണ്. അതിഭീകരമല്ലേ ഈ അവസ്ഥ ?
അതിന്റെ അപകടം നമ്മള്‍ കാണുന്നുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഡല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടതാണ്. ഡല്‍ഹി നമുക്ക് ഒരു സൂചനയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഒരു പകരം സംവിധാനമുണ്ടായേപ്പാള്‍ ജനങ്ങള്‍ അതിനെ സ്വീകരിച്ചു. ഇവിടെ ഒരു പകരം സംവിധാനമില്ലാത്ത പ്രശ്‌നമാണ്. ഡല്‍ഹിയിലേതു പോലെ ഒറു പകരം സംവിധാനം കേന്ദ്രത്തില്‍ ഇല്ലാതെ വന്നതു കൊണ്ടാണ് ജനം ബിജെപിയെ അധികാരത്തിലെത്തിച്ചത്. ഇന്ത്യന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ വിദേശമൂലധനം ഇഷ്‌ടം പോലെ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയും അതിനായി തുറന്നു കൊടുക്കുകയാണ്. ഈയൊരവസ്‌ഥ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ ജനം മറ്റൊരു രീതിയില്‍ ചിന്തിക്കും. തിരിച്ചടികള്‍ സ്വാഭാവികമാണ് പൊതുവെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്. ആ തിരിച്ചടികള്‍ കൊണ്ടു മാത്രം ആ പാര്‍ട്ടികള്‍ അവസാനിച്ചുേപാകും എന്നു ധരിക്കരുത്. തിരിച്ചടിയില്‍ നിന്നും കൂടുതല്‍ ഊര്‍ജം സംഭരിച്ചു കൊണ്ട് പിഴവുകളുണ്ടെങ്കില്‍ ആ പിഴവുകെളല്ലാം തീര്‍ത്ത് നമ്മള്‍ മുന്നോട്ടു പോകും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കാന്‍ നമുക്കാവും എന്നു തന്നെയാണ് പ്രതീക്ഷ.
പൊതുവെ ഇടതുപക്ഷ ആശയങ്ങളുടെ പ്രസക്തി ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞു വരുന്ന ഒരവസ്ഥയാണുള്ളത്. അടിസ്ഥാന വര്‍ഗം പോലും പാര്‍ട്ടിയില്‍ നിന്നും അകന്നു വരുന്നു. എന്താണ് ഈയൊരവസ്ഥക്കു കാരണം ?
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നു വന്നിരിക്കുന്ന ഈ തിരിച്ചടിയെ ഗൗരവപൂര്‍വ്വം തന്നെയാണ് ഞങ്ങള്‍ കാണുന്നത്. എന്നു കരുതി ഇടതുപക്ഷത്തെ ജനങ്ങള്‍ തിരസ്‌കരിക്കുന്നു എന്നല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും നയങ്ങള്‍ വരുത്തി വെച്ച അപകടങ്ങള്‍ക്കെതിരായി പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരുന്നുണ്ട്. അതുകൊണ്ട് ഇടതിന് ഒരു കാലത്തും പ്രസക്തി നഷ്‌ടെപ്പടുകയില്ല. നമുക്ക് തിരിച്ചടി ഉണ്ടായി എന്നത് സത്യമാണ്. ആ തിരിച്ചടിയെ അതിജീവിച്ചു മുന്നോട്ടു പോകാനുള്ള കരുത്ത് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. കുറച്ചു കൂടി നാട്ടിന്‍പുറങ്ങളിലെ ജനങ്ങളുമായി ബന്ധെപ്പടാനും അവരുടെ വിഷയങ്ങള്‍ ഏറ്റെടുത്തു കൊണ്ട് അവരുടെ കൂടെ അവരുടെ ആളായി മുന്നോട്ടു പോകുന്നതിന് നമ്മള്‍ പരമാവധി പരി്രശമിക്കും. അതു കൊണ്ടുള്ള ഗുണവുമുണ്ടാകും എന്നാണ് പ്രതീക്ഷ. അതുെകാണ്ട് ഈ തിരിച്ചടിയൊന്നും വലിയ കാര്യമായി ഞങ്ങള്‍ എടുക്കുന്നില്ല. മുമ്പ് കമ്യൂണിസ്റ്റ് പര്‍ട്ടിയെ ഇല്ലാതാക്കുന്നതിന് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ എന്തൊക്കെ ചെയ്‌തു. അതിെനെയാക്കെ അതിജീവിച്ച് നമ്മള്‍ വന്നതേല്ല. അതുേപാലെ ഇനിയും ജനങ്ങളെ ബോധ്യെപ്പടുത്തി മുന്നോട്ടു വരാന്‍ പാര്‍ട്ടിക്ക് സാധിക്കും.
കേരളത്തില്‍ ആര്‍ എസ്‌പിയുടെ കൊഴിഞ്ഞുപോക്ക് ഇടതുപക്ഷത്തിന് വലിയ ക്ഷീണമുണ്ടാക്കി എന്നത് വാസ്‌തവമല്ലേ ?
മുന്നണി എന്നത് പാര്‍ട്ടികളുടെ ഒരു കൂട്ടായ്‌മയാണ്. അതു കൊണ്ടു തന്നെ മുന്നണിയില്‍ ഏതു ചെറിയ പാര്‍ട്ടി മുന്നണി വിട്ടു പോയാലും ക്ഷീണമുണ്ടാക്കും. ആര്‍.എസ്.പിയെ കൂടെ നിര്‍ത്തുന്നതിന് നമ്മള്‍ നല്ല ശ്രമം നടത്തിയതാണ്. നമ്മുടെ പരമാവധി ശ്രമവും നടത്തിയതാണ്. ഞാന്‍ പേഴ്‌സണലായിത്തന്നെ എന്റെ പരമാവധി ശ്രമിച്ചതാണ്. പക്ഷേ നടന്നില്ല. എന്തായാലും ഒരു പാര്‍ട്ടി കൂട്ടത്തില്‍ നിന്നു പോയാല്‍ അതിന്റെ ദോഷമുണ്ടാകുമെന്നും അത് തിരെഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല. അതുെകാണ്ടു തന്നെ ആര്‍എസ്‌പിയുടെ കൊഴിഞ്ഞുേപാക്ക് തിരെഞ്ഞടുപ്പിനെ ബാധിച്ചുെവന്ന കാര്യത്തിലും തര്‍ക്കെമാന്നുമില്ല.
പിണറായി വിജയന്റെ പ്രേമചന്ദ്രനെതിരായ പ്രയോഗം കൊല്ലത്ത് അദ്ദേഹത്തന്റെ വിജയത്തില്‍ ഒരു വലിയ ഘടകമായി മാറിയില്ലേ ?
അത് പരിേശാധിക്കേണ്ടിയിരിക്കുന്നു. തിരെഞ്ഞടുപ്പിലെ ഇതുപോലെ താഴെയുള്ള ഓരോ വിഷയങ്ങളും പ്രതേ്യകം പ്രതേ്യകം പരിേശാധിേക്കണ്ടതാണ്. ഏതെല്ലാം ഭാഗത്ത് എന്തൊക്കെ പിഴവുകള്‍ വന്നു എന്നും എന്തൊക്കെ തിരിച്ചടികള്‍ ഉണ്ടായി എന്നും പരിേശാധിച്ച ശേഷമേ പറയാനാകൂ.
തിരുവന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എവിടെയാണ് പാളിയത്
അതും പരിേശാധിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം തിരെഞ്ഞടുപ്പിന്റെ പരാജയത്തിന് എങ്ങനെ ആക്കം കൂട്ടി എന്നത് പരിേശാധിച്ചു കൊണ്ടിരിക്കുകയാണ്. പരിേശാധിച്ച ശേഷമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ.
ഇടതുപാര്‍ട്ടികളുടെ ഏകീകരണത്തിന് ഉടെനെയാരു സാധ്യതയുണ്ടോ ?
ഇടതുപാര്‍ട്ടികള്‍ അടിയന്തിരമായി ഒരുമിച്ച് പോകണം എന്നൊക്കെ പറയുന്നത് ചര്‍ച്ചക്കു വേണ്ടിയുള്ള ചര്‍ച്ച മാത്രമാണ്. അല്ലാതെ അത് എന്തെങ്കിലും കാര്യ ഗൗരവമുള്ള വിഷയമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള യോജിപ്പ് അപ്പുറവുമിപ്പുറവും സംസാരിച്ചു തീര്‍ക്കാവുന്ന വിഷയമല്ല. മാത്രമല്ല, വണ്‍സൈഡായി തീരുമാനിക്കാനും കഴിയില്ലേല്ലാ. രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്നെടുക്കേണ്ട തീരുമാനമേല്ല. സമയം വരെട്ട, അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ അങ്ങെനെയാരു സാഹചര്യമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്യന്തികമായി യോജിക്കേണ്ട പാര്‍ട്ടികള്‍ തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചു കിടക്കുകയാണ്. അത് ഏകീകരിക്കണം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ആ യോജിപ്പുണ്ടാവൂ. അടുത്ത വര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസ് വരുന്നുണ്ടല്ലോ. അപ്പോള്‍ അതിനെപ്പറ്റി ആലോചിക്കാം.
Comments