You are Here : Home / അഭിമുഖം

ആവി പറക്കുന്ന അവിയല്‍ ഒരു വീക്ക്നെസ്സ്

Text Size  

Story Dated: Thursday, March 09, 2017 02:37 hrs UTC

ചെറുപ്പം മുതലെ ആവി പറക്കുന്ന അവിയല്‍ എന്റെ ഒരു വീക്ക്നെസ്സ് ആണ്. അവിയല്‍ കണ്ടാല്‍ പലപ്പോഴും ചോറിനു വേണ്ടി കാത്തിരിക്കാറില്ല. അമേരിക്കയിലെ പ്രശസ്ത നര്‍ ത്തകിയും അധ്യാപികയുമായ മാലിനി നായരുടെ താളം തെറ്റുന്നത് അവിയലിന്റെ മുന്നിലാണ്‌. കുഞ്ഞുനാളിലൊക്കെ അമ്മ ചട്ടിയില്‍ ഉണ്ടാക്കുന്ന അവിയലിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്. അടുത്ത കാലത്ത് ന്യുജേഴ്സിയിലുള്ള രാജേഷ് തയ്യാറാക്കിയ അവിയല്‍ അമ്മയുണ്ടാക്കുന്ന അതേ രീതിയിലാണ്‌.ജീവിതം മെച്ചപ്പെടുത്താന്‍ പ്രവാസിയാകുന്ന മലയാളിക്ക് തീരാനഷ്ടമാകുന്ന ഒന്നാണ് നാട്ടിലെ രുചി. വീട്ടിലെ ഭക്ഷത്തിന്റെ സ്വാദ് ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഒന്നു രുചിക്കാന്‍ അടങ്ങാത്ത ആഗ്രഹം ഏതൊരു പ്രവാസിക്കും ഉണ്ടാകും. എന്നാല്‍ ന്യുജേഴ്സിലെ മലയാളികള്‍ കഴിഞ്ഞ മൂന്നുമാസമായി കേരളത്തിന്റെ സ്വാദ് നന്നായി അനുഭവിച്ചറിയുന്നതിനു കാരണം ഒരാള്‍ മാത്രമാണ്. ചീഫ് ഷെഫ് രാജേഷ്. തന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഉപഭോക്താക്കളുടെ ആവശ്യാനുസരണം തയ്യാറാക്കി കൊടുക്കുകയാണ് രാജേഷ്.

 

 

 

ഏറ്റവും മികച്ച ഭക്ഷണം കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കാതെ നാലു മണിക്കൂറിനുള്ളില്‍ രാജേഷ് പാചകം ചെയ്യും . അതല്ലെങ്കില്‍ തലേദിവസം അയയ്ക്കുന്ന മെനു പ്രകാരം ആര്‍ക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ജോലികഴിഞ്ഞു വീട്ടിലേക്കു പോകുംവഴി ഭക്ഷണം വാങ്ങി കൊണ്ടുപോകുകയും ചെയ്യാം.

 

ഇനി രാജേഷ് തന്നെ പറയട്ടെ..

 

ചെറുപ്പം മുതല്‍ അമ്മയുടെ കൈപ്പുണ്യത്തിന്റെ സ്വാദ് പരീക്ഷിക്കുമായിരുന്നു. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്തു. കൊച്ചിയിലെ വിവിധ സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫായി. മാനേജറായി. 2006 ല്‍ ആണ് യുഎസില്‍ വരുന്നത്. മാരിയറ്റ് ഹോട്ടലില്‍ ലൈന്‍ ഷെഫായി. ഗുണമേന്മയാണ് ആദ്യം നോക്കുന്നത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ജോലിക്കിടയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. വൈകുന്നേരമാകുമ്പേഴേക്കും ഭക്ഷണം തയ്യാറാകും. നോണ്‍വെജ് ഐറ്റങ്ങള്‍ക്കാണ് കൂടുതല്‍ പ്രിയം. അതാതു ദിവസമാണ് സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ ഫ്രഷായി കൊടുക്കാന്‍ സാധിക്കും. കൃത്രിമ നിറങ്ങള്‍ ഒന്നും ചേര്‍ക്കാറില്ല. ഭാര്യയുടെ കൈസഹായം കൂടെ ഉണ്ടാകുമ്പോള്‍ നല്ല ഭക്ഷണം ഉപഭോക്താക്കള്‍ക്കു കൊടുക്കാനാകും.

 

മാലിനി നായരുടെ സാക്ഷ്യം

 

രാജേഷ് എന്റെ ദീര്‍ഘകാല സുഹൃത്താണ്. രാജേഷിന്റെ വീട്ടിലെ ഭക്ഷണത്തെ കുറിച്ച് എനിക്ക്് നല്ല് അഭിപ്രായമാണ്. കേരളത്തിന്റെ തനി സ്വാദ് രാജേഷിന്റെ വിഭവങ്ങളില്‍നിന്നു ലഭിക്കും. ഫ്രഷ് ഭക്ഷണമാണ്. ഡയ്‌ലി മെനുവാണെങ്കിലും നമ്മള്‍ പറയുന്നതാനനുസരിച്ച് ഭക്ഷണം ഉണ്ടാക്കിത്തരും. നല്ല സ്വാദാണ് എല്ലാ ഐറ്റങ്ങള്‍ക്കും. കാളന്‍, ഓലന്‍, അവിയല്‍ എല്ലാം നല്ല സ്വാദാണ്. എന്നെപ്പോലെ ഭക്ഷണം വാങ്ങിച്ച എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും നമുക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കൃത്യയതും ഗുണമേന്മയും രാജേഷ് ഉറപ്പുവരുത്തുന്നുണ്ട്. മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെ ഉപകാരമാണ്. രാവിലെ വിളിച്ചു പറഞ്ഞാല്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ കൊണ്ടുപോകാം. പഴംപൊരി, വട തുടങ്ങിയ സ്‌നാക്‌സ് ഐറ്റങ്ങളും രാജേഷ് നമുക്കു വേണ്ടി തയാറാക്കുന്നുണ്ട്.

 

Rajesh Contact

 

Rajesh Nair

5 Willow Run , Dayton NJ  ph:732.579.7143

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.