രണ്ടു വര്‍ഷത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു ശേഷം ജിബി തോമസ് ഫോമയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണ്. ജോണ്‍ ടൈറ്റസിന്റെ കമ്മിറ്റിക്കു ശേഷം യുവജനപങ്കാളിത്തമുള്ള പരിപാടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ കമ്മിറ്റിയായിരുന്നു ജിബി ഉള്‍പ്പെട്ട ഫോമയുടെ എക്‌സിക്യൂട്ടീവ്. യുവജനതയും വിമന്‍സ് ഫോറവും ആണ് ഭാവിയില്‍ ഫോമയുടെ ശക്തിയെന്ന് ജിബി പറഞ്ഞു വയ്ക്കുന്നു. ഒപ്പം ചില പ്രധാന നിര്‍ദ്ദേശങ്ങളും.
പഴയ കമ്മറ്റികളില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങളുടെ കാലത്ത് അധികാര വികേന്ദ്രീകരണം താഴേതട്ടിലേക്ക് എത്തി. സ്ത്രീകളേയും യുവത്വത്തേയും മുന്നോട്ടു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 75 സംഘടനകള്‍ക്ക് തണലാണ് ഫോമയിന്ന്.
ഭാവിയില്‍ മുഴുവന്‍ സമയ അഡ്മിനിസ്‌ട്രേഷന്‍ ആവശ്യമായി വരും. പ്രായത്തേക്കാള്‍ പ്രവര്‍ത്തനത്തിനാണ് പരിഗണന കൊടുക്കേണ്ടത്. നേതൃത്വത്തില്‍ വരുന്നവര്‍ക്ക് ഫ്‌ളക്‌സിബിലിറ്റി ഉണ്ടാകണം. സംഘടനയിലേക്ക് വരുന്നവര്‍ പൂര്‍ണമായും ജോലി എടുക്കുവാനായി സമയമുള്ളവരും അര്‍പ്പണ ബോധം ഉള്ളവരും സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ഉള്ളവരുമാരായിരിക്കണം.75 മലയാളി സംഘടനകളെ റെപ്രെസെന്റ് ചെയ്യുന്ന ഫോമയെ ഉള്‍കൊള്ളുവാനും ആ രീതിയില്‍ അവരെ നയിക്കുവാനും ഉള്ള നേതൃപാടവം ഉണ്ടായിരിക്കണം. സ്വന്തം അജണ്ടയേക്കാള്‍ ഉപരിയായി ഒരു ടീമിനെ നല്ല രീതിയില്‍ നയിക്കുവാനും ആ ടീമിന്റെ ഭാഗമായി വര്‍ക്ക് ചെയ്യുവാനും സാധിക്കുന്ന, സംഘടനയുടെ പക്ഷത്തു മാത്രം ചിന്തിക്കുന്നയാള്‍ ആയിരിക്കണം.
എക്‌സിക്യൂട്ടിവിലെ ഐക്യം ,സൌഹൃദം
ഫോമയുടെ രീതിയനുസരിച്ച് ഏതു കാര്യത്തിലും ഇടപെടുന്നത് എക്‌സിക്യൂട്ടിവ് ആണ്. എക്‌സിക്യൂട്ടിവ് പവര്‍ഫുള്‍ ആകണം. എക്‌സിക്യൂട്ടിവില്‍ വരുന്നവര്‍ക്ക് വിദ്യാഭ്യാസം ആവശ്യമാണ്. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാര്യ വിവരം ഉണ്ടാകണം . സാങ്കേതിക പരിജ്ഞാനം വേണം. ടെക്‌നോളജി അഡ്വാന്‍ഡ് ആയ രണ്ടോ മൂന്നോ പേര്‍ എങ്കിലും എക്‌സിക്യൂട്ടിവില്‍ ഉണ്ടാവണം.ഇല്ലെങ്കില്‍ പല കര്യങ്ങളും കുഴഞ്ഞുപോകും.വലിയ ആളുകളാണ്, സംഘടനാ പരിചയമുള്ള ആളാണ്, നന്നായി പ്രസംഗിക്കും എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ടെക്‌നോളജി അറിയണം.എക്‌സിക്യൂട്ടിവിനാണ് ഭരണം. ഇവിടെ തെറ്റിധാരണകള്‍ക്ക് അടിസ്ഥാനമില്ല.ഒരേ മനസുള്ള, ഒരേ ലക്ഷ്യമുള്ളവരാണ് സംഘടനയുടെ ശക്തി. ഞങ്ങളുടേത് അങ്ങിനെയുള്ള ഒന്നായിരുന്നു. അവിടെ കലഹങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും സ്ഥാനമില്ല. ചെറിയ ചെറിയ അസ്വാരസ്യങ്ങള്‍ ഒരു രാത്രിക്കു തീരും.
ഏതു പ്രവര്‍ത്തനങ്ങളും ചെയ്യുമ്പോള്‍ അവിത്തെ റീജിയണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടും. അങ്ങിനെയേ പാടൊള്ളു. റീജിയണല്‍ ഭാരവാഹികളെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടു പോകേണ്ടത്. തെറ്റിധാരണകള്‍ സംഘടനയുടെ കൂടെപിറപ്പാണ്. എല്ലാ സംഘടനകളിലും അതുണ്ട്. എന്നാല്‍ അതു തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ യാതൊരു അര്‍ഥമില്ല. അതു പരിഹരിച്ചു മുന്നോട്ടു പോകുക.അത്രതന്നെ.
മലയാള രാഷ്ട്രീയ ചിന്ത മാറണം
അമേരിക്കന്‍ പൊളിറ്റിക്‌സ് പാഠമാക്കുന്നത് നമ്മളെപ്പോലുള്ള സംഘടനകള്‍ക്കു നല്ലത്. എന്നും പക വച്ചു പുലര്‍ത്തുന്ന മലയാള രാഷ്ട്രീയ ചിന്ത മാറണം. അമേരിക്കന്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും രാജ്യത്തിന്റെ പുരോഗതി മാത്രമേയുള്ളു. നമുക്കും കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പ്രധാനം.
കുടുംബത്തിന്റെ പിന്‍തുണ
നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബത്തിന്റെ പിന്‍തുണ വളരെ പ്രധാനമാണ്. ഇലക്ഷനല്ല പ്രവര്‍ത്തനം. അതു കഴിഞ്ഞാല്‍ കുടുംബത്തിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം അവതാളത്തിലാകും. ഒരു പാടു സഞ്ചരിക്കേണ്ടതായുണ്ട്. ജോലി, കുടുംബം, സംഘടന ഇതൊരുമിച്ചു കൊണ്ടുപോകുന്നത് പ്രയസമാണ്. മിക്കവാറും അമേരിക്കന്‍ ഫാമിലികളില്‍ ഭാര്യയ്ക്ക് ജോലിയുണ്ടാകും. അതിന്റെ ബാലന്‍സ് വേണം. സംഘടനാ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ ആദ്യം കുടുംബത്തോടു ചോദിക്കണം. കുടുംബത്തോടൊപ്പമുള്ള ഉത്തരവാദിത്വമാണ് സംഘടനയും.
എന്റെ സ്വപ്നം
എനിക്കും വലിയൊരു സ്വപ്‌നമുണ്ടായിരുന്നു. വ്യക്തിപരമായി. മലയാളി യുവത്വങ്ങളെ അമേരിക്കന്‍ രാഷ്ടീയവുമായി ബന്ധപ്പെടുത്തി മികച്ച യുവത സൃഷ്ടിക്കാന്‍ ഒരാഗ്രഹം. നമ്മുടെ ഇടയില്‍തന്നെ നല്ല കുട്ടികള്‍ ഉണ്ട്. അവരെ നേതൃതലത്തിലേക്ക് കൊണ്ടുവരണം. സംഘടനയുമായി അടുക്കാന്‍ ഇത് കാരണമാകും.
യുവജനങ്ങളാണ് താരം
ഞങ്ങളുടെ യൂത്തിന്റെ ഏറ്റവും വലിയ പ്രൊജക്റ്റാണ് സ്വരം. ലക്ഷത്തിലധികം ആളുകള്‍ സ്വരത്തിന്റെ പേജ് കണ്ടിരിക്കുന്നു. ഇപ്പോള്‍ മൂന്നാം ഘട്ടം എത്തി. ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ആശയമാണത്. എത്ര വേഗത്തിലാണ് ഇത്് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
ഒത്തിരി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചാണ് യൂത്ത് ഫെസ്റ്റിവെല്‍ ആറു റീജിയണലുകളില്‍ നടത്തിയത്. ഒന്നും ഇല്ലാതിരുന്ന ഒരു സംഘടനയില്‍നിന്ന് ആറു റീജിയണുകളില്‍ വലിയ രീതിയില്‍ യൂത്ത് ഫെസ്റ്റിവെല്‍ നടത്തുക, അതിന്റെ ഗ്രാന്റ് ഫിനാലെ നടത്തുക- ചെറിയൊരു കാര്യമല്ലിത്. ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ എത്രയേറെ ആളുകളാണ് വന്നത്. അടുത്ത കമ്മിറ്റി ഇതു പന്ത്രണ്ടാക്കണം. തുടര്‍ച്ചയുണ്ടാകണം.
ഇനി ജിബി പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കേണ്ടതാണ്.
10 വര്‍ഷം ഓടാനുള്ള ഇന്ധനം ഇപ്പോള്‍ ഫോമയ്ക്കുണ്ട്. പുതിയ തലമുറ വന്നില്ലെങ്കില്‍ ഓട്ടം അധികം വൈകാതെ നില്‍ക്കും.സംഘടനയില്‍ തലമുറ മാറ്റം ആവശ്യമാണ്. മിടുക്കരായ യുവത്വങ്ങളെ ഒന്നിച്ചു കോര്‍ത്തിണക്കി മുഖ്യധാരയില്‍ കൊണ്ടുവരണം. യൂത്ത് ഫോറം 18-30 വയസുവരെയുള്ളവര്‍ ആകണം. ഗുജറാത്തി,പഞ്ചാബി കുട്ടികേെളേപാലെ നമ്മുടെ കുട്ടികളും വളര്‍ന്നു വരണം. വളര്‍ന്ന് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകണം.
Comments