You are Here : Home / അഭിമുഖം

കാര്‍ത്തിക ഷാജി; സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്തെ തിരക്കുള്ള പിന്നണി ഗായിക

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, September 11, 2018 10:21 hrs UTC

അവര്‍ക്കൊപ്പം എന്ന സിനിമയുടെ പാട്ട് റിലീസ് ചെയ്തപ്പോള്‍ കാര്‍ത്തിക ഷാജി പാടിയ പാട്ടുകളോടൊപ്പം എല്ലാ പാട്ടുകളും ഏറെ ഹിറ്റായി . ജാസി ഗിഫ്റ്റ് , ബിജു നാരായണന്‍, കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ പഞ്ചമി ചേലോത്ത പുഞ്ചിരി കണ്ടേ എന്ന ഗാനവും നജിം അന്‍ഷാദ്, കാര്‍ത്തിക ഷാജി എന്നിവര്‍ പാടിയ ഏതോ സ്വരം എന്ന ഗാനംവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പാട്ടുകള്‍ക്ക് ശേഷം കേരള സിനിമയില്‍ വളരെ തിരക്കുള്ള ഒരു ഗായികയായി ആയികാര്‍ത്തിക മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കൊപ്പം എന്ന അമേരിക്കയില്‍ ചിത്രികരിച്ച സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചത് യോര്‍ക്കില്‍ നിന്നുള്ള ഗണേഷ് നായര്‍ആണ്. ജീവിതം തന്നെ സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച കലാകാരിയാണ് കാര്‍ത്തിക . അമേരിക്കയിലെ വിവിധ സ്‌റ്റേജ് ഷോ കൂടാതെ തമിഴ്‌നാട്, കേരളം, ബഹ്‌റൈന്‍, ദുബൈ എന്നിവിടങ്ങളിലും കാര്‍ത്തിക സംഗീത സ്‌റ്റേജ് പ്രോഗ്രാംസ് അവതരിപ്പിച്ചിട്ടുണ്ട് . ക്ലാസ്സിക്കല്‍, സെമി ക്ലാസ്സിക്കല്‍, മെലോഡി തുടങ്ങി ഏതു തരം ഗാനങ്ങളും തനത് ശൈലിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് കാര്‍ത്തികയുടെ പ്രത്യേകത ആണ്. സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒട്ടനവധി പ്ലേബാക്ക് സിംഗേഴ്‌സ് നൊപ്പം കാര്‍ത്തിക പാടിയിട്ടുണ്ട് .

 

കൂടാതെ എം ജയചന്ദ്രന്‍ , വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരുടെ ആല്‍ബം പസംഗീത സാന്ദ്രമാക്കി 2016-ല്‍ റിലീസ് ചെയ്ത ധൈര്യം എന്ന കന്നഡ ചിത്രത്തില്‍ പാടിയ പാട്ട് സൂപ്പര്‍ ഹിറ്റ് ആയി . കൂടാതെ പുറത്തു വരാനിനിരിക്കുന്ന രണ്ടു മലയാളം , ഒരു തമിഴ് , ഒരു കന്നട ചിത്രങ്ങൾക്ക് പാടാന്‍ പോവുകയാണ്. അമേരിക്കയില്‍ നിര്‍മിച്ച മിഴിയറിയാതെ എന്ന ഷോര്‍ട് ഫില്‍മിലെ ടൈറ്റില്‍ സോങ് ' പൊന്നോ പൂവോ' കൂടാതെ ബ്ലാക്ക് വിഡോ എന്ന ചിത്രത്തിലെ ' വിരഹാര്‍ദ്രയാണോ ' എന്ന പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗങ്ങള്‍ സൃഷ്ഠിച്ചു . മഴവില്‍ എഫ്എ.മ്മില്‍ ആര്‍.ജെ ആണ് കാര്‍ത്തിക . ഒരു ഗായിക എന്നതിനുപരി ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഫണ്ട് റെയ്സിംഗ് ഇവെന്റ്‌സ് ലും കാര്‍ത്തിക സജീവം തന്നെ. റിഷി മീഡിയയുടെ സി.ഇ.ഒ ആയ ഭര്‍ത്താവ് ഷാജിയും മകന്‍ റിഷി യും ഒത്തു വാഷിംഗ്ടണ്‍ ഡിസി യിലാണ് താമസം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.