You are Here : Home / അഭിമുഖം

നല്ല നാടിന് നന്മ വളരണം :പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍

Text Size  

Story Dated: Wednesday, August 28, 2013 10:30 hrs UTC

മലയാളി മാറുകയാണ്. വലിയ അത്യാര്‍ത്തിക്കാരായി മാറുന്നു.പണം എന്ന് കേള്‍ക്കുമ്പോഴേ ആ ഭാഗത്തെക്ക് തിരിയുന്നു. പണമിരട്ടിക്കുമെന്നു പരസ്യം ചെയ്യുന്ന ഏതു പദ്ധതിയിലും മലയാളി പണം മുടക്കുന്നു.നിയന്ത്രണവുമില്ലാതെ സ്ഥലം വാങ്ങിക്കൂട്ടുന്നു. എങ്ങനെയും പണമുണ്ടാക്കണം മലയാളി ചിന്തിക്കാന്‍ തുടങ്ങിയാല്‍ സമൂഹത്തിനു അപചയമുണ്ടാകും. അപചയത്തിലേക്ക് മുങ്ങുന്ന സമൂഹമായി കേരളം മാറുകയാണോ? തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ മലയാളിയുടെ മാറുന്ന(നാറുന്ന) മനസിനെ പറ്റി അശ്വമേധത്തോട് സംസാരിക്കുന്നു.ഞങ്ങളുടെ പ്രതിനിധി സുനിത ദേവദാസ് നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

 

 

കുറ്റം കൃത്യമാക്കുന്ന സമൂഹം

 

 

കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറി വരികയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളും തട്ടിപ്പുകേസുകളും വളരെ കൂടി വരുന്നതായിട്ടാണ് കാണുന്നത്.മലയാളികള്‍ വലിയ അത്യാര്‍ത്തിക്കാരായി മാറുന്നുണ്ട്. മലയാളിക്ക് പൊതുവേ അന്വേഷണബുദ്ധി കുറവാണ് എന്നു തോന്നുന്നു. യാതൊരു വിശദാംശങ്ങളും അന്വേഷിക്കാതെ ലാഭം കിട്ടുമെന്നും പണമിരട്ടിക്കുമെന്നും പരസ്യം ചെയ്യുന്ന ഏതു പദ്ധതിയിലും പണം മുടക്കാന്‍ ഇന്ന് മലയാളി തയ്യാറാണ്.യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥലം വാങ്ങിക്കൂട്ടുന്നതും കിട്ടുന്ന പണം മുഴുവന്‍ ഭൂമിയില്‍ നിക്ഷേപിക്കുന്നതും പുതിയ ട്രെന്‍ഡാണ്. എങ്ങയൈങ്കിലും പണം ഇരട്ടിപ്പിക്കാനുള്ള തത്രപ്പാടിലാണ് മലയാളി. ഇതു കൃത്യമായി മസ്സിലാക്കിയ ചില കുബുദ്ധികള്‍ പലവിധ തട്ടിപ്പുപരിപാടികളുമായി ഇറങ്ങുന്നു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് താരതമ്യേ കുറഞ്ഞ ശിക്ഷയാണ് കിട്ടുന്നത്.എന്നതുകൊണ്ട് കുറ്റവാളികള്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയാലും ഇതില്‍ നിന്ന് പിന്തിരിയുന്നുമില്ല.

 

 

 

 

കുട്ടിക്കുറ്റം, പെണ്‍തുണ....

 

 

കുട്ടികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും കുറ്റകൃത്യവാസ കൂടിവരികയാണ്. കുട്ടികളോടുള്ള ഉത്തരവാദിത്തം മാതാപിതാക്കളും അധ്യാപകരും മറന്നുപോകുന്നതുകൊണ്ടാണ് കുട്ടികള പ്രതികളാവുന്ന കുറ്റകൃത്യങ്ങള്‍, തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളുടേയും ഭാഗമായി കുട്ടികള്‍ മാറുകയാണ്. സൈബര്‍ കേസുകളിലും കുട്ടികളിലും പങ്കാളിത്തമുണ്ട്. നല്ല സ്കൂളുകള്‍ എന്നു നാം പറയുമ്പോള്‍ ഐ ക്യൂ ഡെവലപ്പ്മെന്റിനു പ്രാധാന്യം നല്‍കുന്ന സ്കൂളുകള്‍ എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ സാന്‍മാഗികമൂല്യങ്ങള്‍ക്ക് ഇന്നത്തെ പാഠ്യപദ്ധതിയില്‍ സ്ഥാനമില്ല. ശരിയും തെറ്റും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍ത്തതാണ്. കുട്ടി ഒരിക്കല്‍ അതു മറികടന്നു കഴിഞ്ഞാല്‍ നമുക്ക് തിരിച്ചുകൊണ്ടു വരുന്നത് അത്ര എളുപ്പമല്ല. കുട്ടിക്കുറ്റവാളികളെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.സ്ത്രീകള്‍ പ്രതിസ്ഥാത്തു വരുന്ന കുറ്റകൃത്യങ്ങളും ക്രമാതീതമായി കൂടിവരുന്നു. സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാലഘട്ടമായതിനാലാവാം, അവര്‍ എല്ലായിടത്തും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നത്. കടുത്ത കുറ്റകൃത്യങ്ങളിലടക്കം എല്ലായിടത്തും സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്.

 

മാധ്യമസഹായം ഈ നാടിന്‍റെ 'ഐശ്വര്യം'

 

 

മാധ്യമങ്ങള്‍ ചില വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന രീതി തെറ്റോ ശരിയോ എന്നു പറയാന്‍ ഞാനാളല്ല. എന്നാല്‍ മതവിഭാഗങ്ങള്‍ തമ്മിലോ രണ്ടു വ്യത്യസ്തവിഭാഗങ്ങള്‍ തമ്മിലോ ഉരസലുകളുണ്ടാവുമ്പോള്‍ അവ വലിയ പ്രാധ്യാത്തോടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ നാടിന്റെ മറ്റു ഭാഗങ്ങളിലും ലഹളകള്‍ ഉണ്ടാവാം. കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങളിലൂടെ നേരിട്ടു കാണുന്ന ജങ്ങള്‍ അതില്‍ നിന്നും ധൈര്യവും ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങും.

 

 

 

 

മാവോയിസം,തീവ്രവാദം: രണ്ടും രണ്ടുതലം

 

മാവോയിസ്റുകള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് നമ്മുടെ നാട്ടിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ജവിഭാഗങ്ങള്‍ക്കിടയാണ് അവര്‍ക്ക് വളരാനാവുക. ഇവിടെ അത്തരം അഭിപ്രായസ്വാതന്ത്യമില്ലാത്ത ഭരണരീതിയോ കൊടും ദാരിദ്യ്രമോ പട്ടിണിയോ അസമത്വങ്ങളോ നിലില്‍ക്കുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത കാലത്തൊന്നും മാവോയിസ്റുകള്‍ക്ക് കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ മതം ജാതി എന്നിവയിലൂന്നിയ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. അതേസമയം രാഷ്ട്രീയ വൈരവും കൊലപാതകങ്ങളും കുറയുന്നതായിട്ടും കാണുന്നു. സ്ഥാപിത താല്‍പര്യക്കാര്‍ മാതത്തെ കൂട്ടുപിടിച്ച് പണമടക്കമുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോഴാണ് മതതീവ്രവാദത്തിന്റെ വേരുകള്‍ ആഴത്തിലിറങ്ങുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തീവ്രവാദക്കേസുകളില്‍ അറസ്റുചെയ്യപ്പെടുന്നതില്‍ മലയാളികളുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ജാതിസ്പിരിറ്റ് കൂടുകയും ആത്മീയത കുറയുകയും ചെയ്യുന്നതായി കാണുന്നു.

നല്ല നാടിന് നന്മ വളരണം

 

പണത്തിന് അമിത പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. പണമാണ് പ്രധാനാം. എങ്ങയുംപണമുണ്ടാക്കണം എന്ന് പൌരന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ സമൂഹത്തിനു അപചയമുണ്ടാകും. ഇതേക്കുറിച്ചൊക്കെ ബോധവാന്മാരായി, കുറച്ചുകൂടി ജീവിതമൂല്യങ്ങള്‍ക്ക് പ്രാധ്യാം നല്‍കുന്ന ഒരു പുതിയ തലമുറ ഉണ്ടായാല്‍ മാത്രമേ കുറ്റകൃത്യങ്ങളും അക്രമവും ഇല്ലാത്ത ഒരു നാട് യാഥാര്‍ത്ഥ്യമാവൂ.

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.