You are Here : Home / അഭിമുഖം

സംഗീതം രക്തത്തില്‍ അലിഞ്ഞ യുവ ഡോക്‌ടര്‍

Text Size  

Story Dated: Friday, August 30, 2013 09:47 hrs UTC

സംഗീതത്തിന്റെ അഭ്രപാളികളിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവകലാകാരന്‍ ചെറുപ്പം മുതല്‍ സംഗീതം രക്തത്തില്‍ അലിഞ്ഞ യുവ ഡോക്‌ടര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രശസ്‌ത റിയാലിറ്റി ഷോയിലൂടെ ജനപ്രിയനായി മാറിയ കോഴിക്കോട്ടുകാരന്‍... വിശേഷണങ്ങള്‍ കുറച്ചൊന്നുമല്ല അരുണ്‍ ഗോപന്‌. അരുണിന്റെ സംഗീതജീവിതത്തിലേക്ക്‌ ഒരു എത്തിനോട്ടം.

 

  അരുണ്‍ എന്ന വ്യക്തിയിലെ ഗായകനെ ലോകം തിരിച്ചറിഞ്ഞത്‌ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്‌. എങ്ങനെയായിരുന്നു ആ വേദിയിലേക്കുള്ള എന്‍ട്രി?

ഒന്നാം ക്ളാസ് തൊട്ട് ക്ലാസ്സിക്കല്‍ സിംഗ്‌ & ഡാന്‍സ്‌ പഠിക്കുന്നുണ്ടായിരുന്നു.സംസ്ഥാന തലത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌. അന്നുമുതലേ മ്യൂസിക്‌ & ഡാന്‍സിനോടായിരുന്നു താല്‍പര്യം. +2 കഴിഞ്ഞ്‌ 2005-ല്‍ ഏഷ്യാനെറ്റിലെ സപ്‌തസ്വരങ്ങളുടെ വിന്നറായി. വിന്നറിന്‌ എന്‍ട്രി ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്‌. പിന്നീട്‌ പ്രാഡ്യൂസര്‍ അപേക്ഷ കൊടുക്കുവാന്‍ പറഞ്ഞു. അങ്ങനെയാണ്‌ സ്റ്റാര്‍ സിംഗറിലേക്ക്‌ വരുന്നത്‌. :

 

 

അത്തരം ഒരു പ്ലാറ്റ്‌ഫോം കിട്ടിയതിന്‌ ആരൊടൊക്കെ കടപ്പെട്ടിരിക്കുന്നു?

: ഏഷ്യാനെറ്റ്‌,പിന്നെ അച്ഛനോടും അമ്മയോടും. ചെറുപ്പം മുതല്‍ക്കേ ഓരോ പരിപാടിക്കു വേണ്ടിയും എന്നെ ഒരുക്കിയത്‌ അവരാണ്‌. 

ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുള്ള വേദിയിലെ എക്‌സ്‌പീരിയന്‍സ്‌ എങ്ങനെ നോക്കിക്കാണുന്നു?

കോട്ടക്കല്‍ ആര്യവൈദ്യ ഹോസ്‌പിറ്റലിലാണ്‌ ഞാന്‍ പഠിച്ചത്‌. കോളേജ്‌, വീട്‌ എന്നീ ഏരിയകള്‍ മാത്രമായിരുന്നു എന്നെ തിരിച്ചറിഞ്ഞിരുന്നത്‌. എന്നാല്‍ ഈ പരിപാടിക്കുശേഷം ലോകമെമ്പാടുമുള്ള മലയാളികള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. സംഗീതസംവിധായകര്‍ക്കായാലും ലക്ഷക്കണക്കിന്‌ ഗായകരെ അറിയാം. അവരില്‍ നിന്ന്‌ തിരിച്ചറിയപ്പെടുന്നത്‌

 

സ്റ്റാര്‍ സിംഗര്‍  കൊണ്ടു മാത്രമാണ്‌. എന്നിലെ ഗായകനെ യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തിയെടുത്തത്‌  ഏഷ്യാനെറ്റാണ് എന്നുതന്നെ പറയാം.

 

സ്റ്റാര്‍ സിംഗര്‍   ഫൈനലിനു ശേഷം പ്രതിഫലതുകയില്  മാറ്റമുണ്ടായിക്കാണും?

തീര്‍ച്ചയായും മുന്‍പും ഇന്നും ഗാനമേളക്കു പോകുന്നതും അരുണ്‍ തന്നെ. അന്നും ഇന്നും പാടുന്നതും അരുണ്‍ തന്നെ. ഒരു പക്ഷേ  സ്റ്റാര്‍ സിംഗര്‍ എന്നതു കൊണ്ട്‌ -പ്രതിഫലതുകയിലല്‍ മാത്രമാണ്‌ മാറ്റമുണ്ടായത്‌.

 

 

പാടിയ സിനിമകള്‍?

. കുരുക്ഷേത്രം, തമിഴ്‌ -പട്ടാളം, മെല്ലൈ പട്ടണം, കയം, ഒരിടത്തൊരു പോസ്റ്റ്‌ മാന്‍

 അരുണിന്റെ  സ്റ്റാര്‍ സിംഗര്‍ല്‍ ഏറ്റവുമധികം ജനപ്രീതി നേടിയത്‌ അമ്മയോടൊത്തുള്ള ‘അമ്മ എന്‍ഴചക്കാനെ’ എന്ന ഗാനമായിരുന്നു. ശരിക്കും ഒരു അമ്മക്കുട്ടി തന്നെയാണോ?

 

തീര്‍ച്ചയായും. ചെറുപ്പം മുതലേ അമ്മയുടെ വാലും പിടിച്ചായിരുന്നു നടപ്പ്‌ എന്ന്‌ എല്ലാവരും പറയും. 

നിങ്ങള്‍ക്കൊരു ട്രൂപ്പ് ഉണ്ടല്ലോ  അതിനെക്കുറിച്ചൊന്നു പറയാമോ?

അ: ARROWS ഞാന്‍,Roshan, Williams, Sudarshan
 എന്നിവരടങ്ങിയ ഒരു ഗാങ്ങ്‌ ആണ്‌. ഇതിനകം ഒരു album ചെയ്‌തിട്ടുണ്ട്‌. ഇപ്പോ എല്ലാവരും തിരക്കായതുകാരണം പിന്നീടൊന്നും ചെയ്‌തിട്ടില്ല. ഇനിയു  ചെയ്യണമെന്നാണ്‌ ആഗ്രഹം.

ഭാവി വധു. നിമ്മിയെക്കുറിച്ചൊന്നു പറയാമോ? 

നിമ്മി കാസര്‍ഗോഡ്‌ കാന്തനാട്‌ സ്വദേശിയാണ്‌. നല്ല ഒരു ഡാന്‍സര്‍ ആണ്‌. ഇപ്പോള്‍ കൊച്ചിയില്‍  കമ്പനിയില്‍ ആയി വര്‍ക്ക്‌ ചെയ്യുന്നു.

 

പ്രണയ വിവാഹമാണോ?

അങ്ങനെ പറയാന്‍ പറ്റില്ല. കാരണം കൊച്ചിയില്‍ ന്യൂ ഇയര്‍ ഷോയില്‍ വച്ചാണ്‌ ഞാന്‍ ആദ്യമായി നിമ്മിയെ കാണുന്നത്‌. എനിക്കിഷ്‌ടമാവുകയും തുടര്‍ന്ന്‌ വീട്ടുകാര്‍ വഴി ആലോചിക്കുകയും ചെയ്‌തു. അമ്മ നോക്കിക്കാണുന്നതിഌ പകരം ഞാന്‍ അമ്മക്ക്‌ കാണിച്ചുകൊടുത്തു (ചിരി). മാര്യേജ്‌ അറേഞ്ച്‌ഡ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷേ ഞങ്ങള്‍ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്‌. ഡിസംബര്‍ 2-നാണ്‌ വിവാഹം.

 

അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ? 

താല്‍പ്പര്യമുണ്ട്‌. നയനം എന്നൊരു ഷോര്‍ട്ട്‌ ഫിലിം ചെയ്‌തിട്ടുണ്ട്‌. 

ഡോക്‌ടര്‍ അരുണ്‍ ഗോപന്‍ ഒരു ഗായകനാണ്‌ എന്നറിയപ്പെടാനാണോ, അരുണ്‍ ഗോപന്‍ എന്ന ഗായകന്‍ ഒരു ഡോക്‌ടര്‍ ആണെന്നറിയപ്പെടാനാണോ കൂടുതല്‍ ഇഷ്‌ടം?

 

ഏതായാലും കുഴപ്പമില്ല. എങ്കിലും ഗായകന്‍ എന്ന പ്രഫഷനില്‍ കുടുതല്‍ അറിയപ്പെടാനാണ്‌ ആഗ്രഹം.

കുടുംബാംഗങ്ങളെക്കുറിച്ച്‌?

അച്ഛന്‍ ആര്യവൈദ്യശാലയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തു. അമ്മ ജയശ്രീ ഹൗസ്‌ വൈഫ്‌ ആണ്‌. രണ്ട്‌ ഏട്ടന്മാര്‍. ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ ഓസ്‌ട്രലിയയിലും ആണ്‌. അവര്‍ എന്നേക്കാള്‍ നന്നായി പാടും. അവരെ കണ്ടാണ്‌ ഞാന്‍ പാട്ടിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്‌. അവര്‍ക്കും എനിക്കു ലഭിച്ച പോലൊരു വേദി കിട്ടിയിരുന്നെങ്കില്‍ എന്നേക്കാള്‍ famous ആയേനെ.

 

സംഗീതരംഗത്ത്‌ ഏറ്റവും ആരാധിക്കുന്ന വ്യക്തിത്വം? 

ഒരാള്‍ ഇല്ല. കണ്ടും കേട്ടും അറിഞ്ഞും തീരാത്ത ഒരു വലിയ സാഗരം തന്നെയാണിത്‌. ഓരോ പ്രാവശ്യം Youtube നോക്കുമ്പോഴും പ്രഗത്ഭരായ ഓരോ കലാകാരന്മാരുടെയും സൃഷ്‌ടികള്‍ കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്‌. ഒന്നു കാണുമ്പോള്‍ ഇതിനേക്കാള്‍ മികച്ചത്‌ വേറൊരുമില്ലെന്ന തോന്നും.  അേടുത്തത്‌ കാണുമ്പോള്‍ ഈ ധാരണ തെറ്റും.  ആരൊയൊക്കെ ആരാധിക്കണമെന്ന്‌ കണ്‍ഫ്യൂഷന്‌ ആണ്‌.  ആരാധന എന്നതിനേക്കാള്‍ അവരില്‍ നിന്ന്‌ എന്തൊക്കെ ഉള്‍ക്കൊള്ളാമോ അങ്ങനെ വര്‍ക്ക്‌ ചെയ്യാനാണ്‌ ആഗ്രഹം.

 

  സിനിമയിലെ ന്യൂ ജനറേഷന്‍ വേവ്‌ സംഗീത രംഗത്തും ഉണ്ടെന്ന്‌ തോന്നിയിട്ടുണ്ടോ? 

അങ്ങനെ ഒരു വേവ്‌ ഒന്നുമില്ല. പണ്ടത്തേത്‌ ഒന്ന്‌, ഇന്നത്തെ വേറൊന്ന്‌. അങ്ങനെ ഒരു ടൈപ്പ്‌ ഒന്നുമില്ല. ഓരോ കാലത്തും അതിന്റാതായിട്ടുള്ള hits ഇറങ്ങിയിട്ടുണ്ട്‌. ആയിരം പാദസരങ്ങള്‍ അന്നത്തെ ഹിറ്റ്‌ ആയിരുന്നെങ്കില്‍ കൊലവെറി ഇന്നത്തെ ഹിറ്റ്‌ ആണ്‌. അന്നത്തെ മ്യൂസിക്കള്‍ ഇന്‍സ്‌ട്രുമെന്റ്‌സും ടാലന്റും അല്ല ഇന്ന്‌. അപ്പോള് അതിന്റേതായ മാറ്റം സംഗീതത്തിലുണ്ടാകും.

 

 

 മെലടി സോംഗ്‌സ്‌കളോടാണോ തട്ടുപൊളിപ്പന്‍ ഗാനങ്ങളോടാണോ ഇഷ്‌ടം? (പാടാഌം കേള്‍ക്കാഌം)

 അങ്ങനെ വേര്‍തിരിവുകള്‍ ഒന്നുമില്ല. അടിപൊളി പാട്ടിലും മെലടിയുടെ മാധുര്യം ഉണ്ട്‌. എല്ലാത്തരം പാട്ടുകളും പാടാഌം കേള്‍ക്കാഌം ഇഷ്‌ടമാണ്‌. ഗാനമേളകളില്‍ കേള്‍വിക്കാര്‍ക്ക്‌ വേണ്ടതെന്തോ അതിനാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്‌?

 ഈശ്വരവിശ്വാസിയാണോ?

 

നമ്മളില്‍ തന്നെ ഒരു ശക്തി ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. അതിനെ പുറത്തെടുക്കുകയാണ്‌ ചെയ്യേണ്ടത്‌. യോഗ, ധ്യാനം എന്നിവയിലൂടെയാവാം അത്‌ പുറത്തുകൊണ്ടുവരേണ്ടത്‌. പിന്നെ ഇതൊക്കെ ഒരോ വ്യക്തികളെ ആശ്രയിച്ചാണിരി ക്കുന്നത്‌. ചിലര്‍ വിഗ്രഹത്തെ ആരാധിക്കുന്നു, മറ്റു ചിലര്‍ നേരത്തെ പറഞ്ഞതുപോലെ യോഗയോ മറ്റെന്തെങ്കിലുമോ ചെയ്യുന്നു.

 

 അരുണിലെ ഗായകന്‌  100 -ല് എത്ര മാര്‍ക്ക്‌ കൊടുക്കും?

ഒന്നും കൊടുക്കില്ല (ചിരി) കാരണം ജന്മനാ ലഭിച്ചിരിക്കുന്ന ഒരു ചെറിയ സാധനം എന്നതിലുപരി ഒന്നും ചെയ്‌തിട്ടില്ല. മറ്റുള്ളവരെ നോക്കുമ്പോള്‍ നമ്മള്‍ ഒന്നുമല്ലെന്നു തോന്നും.അതു കൊണ്ട്  കഠിനാധ്വാനം ചെയ്‌ത ഇനിയും ഏറെ മുന്നോട്ടു പോവാറുണ്ട്‌.

 

  ഇന്ന്‌ റിയാലിറ്റി ഷോകളില്‍ വിന്നിംഗിനാണ്‌ പ്രാധാന്യം. പഠനത്തെനേക്കാള്‍ ,എന്തുപറയുന്നു? ഇത്‌ മത്സരാര്‍ത്ഥികളെ സ്വാര്‍ത്ഥരാക്കുന്നില്ലേ?

 

 ഇതൊരു അവസരമായി കണക്കാക്കുന്നവരുണ്ട്‌. അവിടെ എത്തുമ്പോള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്‌. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വാര്‍ത്ഥത വളരുന്നുണ്ട്‌ എന്നുതന്നെ പറയാം. ഇേതിനെയൊക്കെ നല്ല സ്‌പിരിറ്റോടെ എടുത്താല്‍ മതി. ആരോഗ്യപരമായ മത്സര്മാണെങ്കില്‍ നോ പ്രാബ്ലം.

ആഗ്രഹമുള്ള  ഭക്ഷണം :

ഇങ്ങോട്ടു കടിക്കാത്ത എന്നതും ഇഷ്‌ടമാണ്‌. (ചിരി) വീട്ടില്‍ നോണ്‍ വെജ്‌ കയറ്റാറില്ല. പുറത്തു പോവുമ്പോഴും നിമ്മിയുടെ വീട്ടില്‍ പോവുമ്പോഴും കഴിക്കും. അമ്മ ഉണ്ടാക്കുന്നതെന്തും ഇഷ്‌ടമാണ്‌. ചേട്ടന്റെ ഭാര്യയുടെ ഫുഡും ഇഷ്‌ടമാണ്‌. ഭക്ഷണകാര്യത്തില്‍ ഞങ്ങള്‍ കാലിക്കറ്റ്‌ കാര്‍ എല്ലാവരേക്കാള്‍ ഒരുപടി മുന്നിലാണല്ലോ.

ചുണ്ടില്‍ എപ്പോഴും മൂളി നടക്കാനിഷ്‌ടമുള്ള ഒരു ഗാനം? 

അങ്ങനെ ഒരു ഗാനം പറയുക ബുദ്ധിമുട്ടാണ്‌. ഒരുപാടുണ്ട്‌. എങ്കിലും ‘വാലിന്‍മേല്‍ പൂവും വാലിട്ടെഴുതിയ’ എന്ന ഗാനത്തോട്‌ ഒരു പ്രത്യേക ഇഷ്‌ടമാണ്‌.

  അത്തരത്തില്‍ ഒരു പാട്ട്‌ എനിക്കും പാടാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?

  സത്യമായും ഇല്ല. പക്ഷേ ഒരിക്കല്‍ സോനു നിഗം പാടിയ ഒരു കന്നട ഗാനം കേട്ടിട്ട്‌ തോന്നിയിട്ടുണ്ട്‌. ‘നിന്നിന്തലേ’ എന്ന ആ ഗാനം എന്നെ അത്ര സ്‌പര്‍ശിച്ചു.

ഡോക്‌ടര്‍ ഹോസ്‌പിറ്റലില്‍ പോവാറുണ്ടോ?

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഇല്ല. കാരണം പാട്ടിന്റെ തിരക്കുകളും യാത്രകളും ഒക്കെയായി ഹോസ്‌പിറ്റലില്‍ പോവാന്‍ സമയം കിട്ടാറില്ല.

  ശുഭാപ്‌തി വിശ്വാസിയാണോ അരുണ്‍?

 തീര്‍ച്ചയായും. അത്‌ ഒന്നുകൊണ്ടു മാത്രമാണ്‌ ഇത്രയും വിജയം കൈവരിക്കാന്‍ കഴിഞ്ഞത്‌.

സംഗീതം ഇപ്പോഴും അഭ്യസിക്കുന്നുണ്ടോ?

 ഗുരുമുഖത്തുനിന്നും അഭ്യസിക്കുന്നില്ല.

സങ്കല്‍പ്പത്തിലെ കുട്ടി തന്നെയായിരുന്നോ നിമ്മി?

അങ്ങനെ പറഞ്ഞാല്‍, വലിയ സങ്കല്‍പ്പം ഒന്നുമില്ലായിരുന്നു. ഇതൊക്കെ എനിക്കു തന്നെ വന്നു ചേരേണ്ട കാര്യങ്ങള്‍ ആണ്‌ എന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. 

യാത്രകള്‍ ചെയ്യാന്‍ ഒരുപാടാഗ്രഹിക്കുന്ന അരുണിന്‌ സൂററ്റും സ്വിറ്റ്‌സര്‍ലന്റുമാണ്‌ പ്രിയ സ്ഥലങ്ങള്‍. ഭാവിമധുവിനോടൊത്ത്‌ യാത്രകള്‍ സ്വപ്‌നം കാണുന്ന ഇരുവരും വിവാഹശേഷം പോകാനിരിക്കുന്ന സ്ഥലം ഹിമാചലിലെ കുളുമണാലി ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.