You are Here : Home / അഭിമുഖം

മാധ്യമ സ്നേഹികളുടെ തണലേറ്റിരുന്ന കാലം

Text Size  

Story Dated: Tuesday, August 22, 2017 11:38 hrs UTC

ഓണ്‍ലൈന്‍ ജേര്‍ണലിസം പോലെയുള്ള മാധ്യമപ്രവര്‍ത്തനം ഇന്ന് വികസിച്ചിരിക്കുന്നു. ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കാതിരുന്നാല്‍ അവര്‍ക്കുള്ള അഭിപ്രായപ്രകടനവേദികലാണ് ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. പക്ഷെ ആ വേദി പോലും ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അക്രമത്തിനു സമൂഹത്തെ പ്രേരിപ്പിക്കാന്‍  ആയുധമായി ഇന്ന് പലയിടത്തും ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത് എല്ലാം വ്യക്തമാക്കുന്നത് മാധ്യമപ്രവര്ത്തകരില്‍ ഒരു വിഭാഗം സാമൂഹിക പ്രതിബദ്ധത കൈവെടിയുന്നു എന്നാണ്. ആ സാമൂഹികപ്രതിഭദ്ധത വീണ്ടെടുക്കാനുള്ള ശ്രമമാണ് പത്രമാധ്യമപ്രവര്‍ത്തനസമൂഹം ഇന്ന് നടത്തേണ്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക സംഘടനകള്‍ക്കും പ്രസ്‌ ക്ലബുകള്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.

 

 

കാലം ഏല്‍പ്പിച്ച ചില ഉത്തരവാദിത്വങ്ങള്‍ ഏറെക്കുറെ ഭംഗിയായി ചെയ്തു എന്ന തോന്നലുണ്ടാക്കിയായിരുന്നു ഇന്ത്യ പ്രസ്സ് ക്ളബ് പ്രസിഡന്റ് പദവിയില്‍ നിന്ന് 2011 ലെ പടിയിറക്കം. ഇപ്പോഴത്തെ പ്രസിഡന്റ് ശിവന്‍ മുഹമ്മയായിരുന്നു ജനറല്‍ സെക്രട്ടറി. മലയാള മാധ്യമ രം ഗത്തെ ഏറ്റവും ഉയര്‍ ന്ന അവാര്‍ ഡ് തുക ഏര്‍ പ്പെടുത്തി തുടങ്ങിയ മാധ്യമ ശ്രീ അവാര്‍ ഡിന്‌ ആ കാലയളവില്‍ തുടക്കം കുറിക്കുവാന്‍ സാധിച്ചു. പ്രസ്സ് കള്ബിന്റെ അഭിമാനം ഏറെ ഉയര്‍ ത്തിപിടിച്ചു മാധ്യമ ശ്രീ. മാധ്യമപ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാലഘട്ടമാണിത്. മികച്ച അവസരങ്ങള്‍ ഉണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്ന്നില്ല എന്നത് സത്യമാണ്. ഒരു മാധ്യമപ്രവര്‍ത്തകനു കിട്ടാവുന്ന ഏറ്റവും മികച്ച അവാര്‍ഡ്‌ തുകയാണ് നമ്മള്‍ നല്‍കിയത്‌. മികച്ച അംഗീകാരം, മികച്ച ആതിഥ്യം, ഏറ്റവും മികച്ച വേദി എന്നിവ നമുക്ക്‌ നല്‍കാനായി. കടല്‍ കടന്നു പോയെങ്കിലും മലയാളം മറന്നിട്ടില്ലെന്നും മാതൃഭൂമിയെയും അവിടത്തെ സംസ്കാരത്തെയും മറക്കാനാവില്ലെന്നും നമ്മള്‍ തെളിയിച്ചു.

 

 

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ് നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രണ്ടു വര്‍ഷങ്ങള്‍ ഒരു പൂവിരിയുന്ന വേഗത്തില്‍ കടന്നു പോയി. ചിലതെല്ലാം പൂര്‍ത്തിയാക്കാനും ചിലത് തുടങ്ങാനും ചിലതൊക്കെ ഇനി വരുന്നവര്‍ക്ക് വേണ്ടി കരുതി വയ്ക്കാനും ഈ കാലയളവില്‍ സംഘടനയ്ക്ക് കഴിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എനിക്ക് എന്ന് പറയുന്നതിനേക്കാളുപരി നമുക്ക്‌ എന്ന പദമാകും കൂടുതല്‍ അഭികാമ്യം.  നമ്മളെല്ലാം ചേര്‍ന്നാണ് ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ് നോര്‍ത്ത് അമേരിക്കയെ അറിയപ്പെടുന്ന മാധ്യമസംഘടനയാക്കിയത്. നന്ദി പറയാനുണ്ട് ഒരുപാടു  പേരോട്... ഒരു വൃക്ഷം വളര്‍ന്നു പന്തലിച്ചു കാണുമ്പോള്‍, ആ തണല്‍‌വൃക്ഷത്തിന്റെ ശീതളഛായയുടെ അനുഭൂതി നുകരുമ്പോള്‍, നാം ആദ്യം ഓര്‍ക്കുന്നത് ആ തണല്‍‌വൃക്ഷത്തിനു വിത്തു പാകിയ ചിലരെക്കുറിച്ചാണ്, ആ വൃക്ഷത്തെ പരിപാലിച്ചവരെക്കുറിച്ചാണ്. മറുനാട്ടിലെ മലയാളിയുടെ എഴുത്തിനും വാക്കുകള്‍ക്കും എന്നെന്നും തണലേകി ഒരു വടവൃക്ഷമായി വളര്‍ന്നു പന്തലിച്ച ഐ.പി.സി.എന്‍.എ യ്ക്കും ഉണ്ട് അങ്ങിനെ ചിലര്‍. അവരുടെ സാമീപ്യമാണ് യഥാര്‍ത്ഥത്തില്‍ സംഘടനയുടെ കെട്ടുറപ്പിനെ സ്വാധീനിച്ചത്.

 

 

അവര്‍ നല്‍കിയ മാര്‍ഗദര്‍ശനവും  അവസരത്തിനൊത്ത സാരോപദേശങ്ങളും ശിരസ്സാ വഹിച്ചായിരുന്നു ഐപിസിഎന്‍എ വളര്‍ന്നത്‌. മുന്‍പേ നടന്നവര്‍ കാണിച്ചു തന്ന വഴികളിലെല്ലാം ഇന്ത്യാ പ്രസ്‌ ക്ലബ്‌ ധൈര്യ സമേതം മുന്നേറി. പിന്നീട് സഹപ്രവര്‍ത്തകരോപ്പം പുതിയ വഴികള്‍ തേടുമ്പോള്‍ അവരുടെ അനുവാദം വാങ്ങാനും മറന്നില്ല.. ഈ പാരമ്പര്യമായിരിക്കാം ഐ.പി.സി.എന്‍.എ.യുടെ ദൗത്യങ്ങളും പരിപാടികളുമെല്ലാം വിജയം കണ്ടതും  ജനപ്രിയമായതും. അമേരിക്കയിലും കേരളത്തിലും നടത്തിയ പരിപാടികളിലെല്ലാം വന്‍ ജനപങ്കാളിത്തമുണ്ടായത്തിന്റെ പ്രധാന കാരണം സംഘടനയുടെ അന്തസ് കാത്തുസൂക്ഷിച്ചു കൊണ്ട് മാത്രമാണ് നാം പരിപാടികള്‍ക്ക്‌ ഇറങ്ങിത്തിരിച്ചത് എന്നതുകൊണ്ടാണ്. അതിലുപരി സര്‍വേശ്വന്റെ അനുഗ്രഹം ആവോളം ഉണ്ടായത് കൊണ്ടാണ്. ചിക്കാഗോയില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സില്‍ കേരളത്തിലെയും  അമേരിക്കയിലേയും ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരാണ് എത്തുന്നത്. അവരുടെ അനുഭവവും അറിവും അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌  പുതുരസമാകും.തുടര്‍ന്നു അധികാരത്തിലേറുന്ന പുതിയ ഭരണ നേതൃത്വത്തിനു എല്ലാ  പിന്തുണയും വാഗദാനം ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന മലയാളിയുടെ  കടമയാണ്.പുതിയ ചക്രവാളങ്ങള്‍ തേടാന്‍ അവര്‍ക്ക്‌ ശക്തിയും കഴിവും  ഈശ്വരന്‍ നല്‍കട്ടെ.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.