പിറന്നാള്‍ സമ്മാനമായി മുന്നൂറില്‍ പരം രജിസ്റ്റ്രേ ഷനില്‍ ഫോമയുടെ ചിക്കാഗോ കണ് വന്‍ ഷന് എത്തിയതിലുള്ള സന്തോഷത്തിലാണ് ഫോമ പ്രസിഡന്റ് ബെന്നി വാചാച്ചിറ. കണ് വന്‍ ഷനു ഇരുനൂര് ദിവസം ബാക്കി നില് ക്കെ അമേരിക്കയിലെ സം ഘടന ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ് ഫോമയുടെ പ്രസിഡന്റ് അടയാളപെടുത്തിയിരിക്കുന്നത്. കൃത്യമായ പ്ലാനോടു കൂടി ആദ്യത്തെ നൂറു രജിസ്റ്റ്രേഷന് എന്ന ലക്ഷ്യം നേടിയ ശേഷം അമേരിക്കയുടെ കിഴക്കന്‍ മേഖലകളില്‍ ഓണതിരക്കൊഴിഞ്ഞ സമയത്ത് തന്നെ രണ്ടാഴ്ചയോളം ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര് ത്തനങ്ങള് മൊത്തം രജിസ്റ്റ്രേഷന് ന് 200 കടക്കാന്‍ സഹായിച്ചു. ഒപ്പം 3000 ഡോളറിന്റെ സ്പോണ് സറുകള് 50 ലേക്ക് കുതിക്കുന്നു. 200 ഡോളര്‍ ഡിസ്കൌണ്ടില് നവം മ്പര്‍ 30ന് അവസാനിച്ച രജിസ്റ്റ്രേഷന് കഴിഞ്ഞപ്പോള്‍ മൊത്തം രജിസ്റ്റ്രേഷന് 300 കഴിഞ്ഞു. അവസാന ദിവസം മാത്രം ഫോമയുടെ അക്കൌണ്ടിലേക്ക് ഒഴുകിയെത്തിയത് 75000 ഡോളറിന്റെ രെജിസ്റ്റ്രേഷന്‍ . പ്രവര് ത്തിയിലെ സത്യസന്ധതയും പെരുമാറ്റത്തിലെ വിനയവും ഒരു പോലെ ചേര് ന്നപ്പോള് ബെന്നി എന്ന കോട്ടയം കാരന്റെ കഠിനപ്രയ്തനത്തിന് ഫലം കണ്ട് തുടങ്ങി.
ബെന്നിയുടെ പിന്നില്‍ ഉരുക്കു കൊട്ട് പോലെ ജനറല്‍ സെക്രട്ടറി ജിബി തോമസ് , ജോസി കുരിശിങ്കല്‍ ലാലി കളപ്പുരയ്ക്കല്‍ ,വിനോദ് കൊണ്ടൂര്‍ . ജോമോന് കുളപ്പുരയ്ക്കല് എന്നിവരുടെ എക്സിക്യൂട്ടിവുമുണ്ട് ഡിസംബര്‍ ഒന്ന് മുതല്‍ ഒരു കുടുംബത്തിന് $1250.00 എന്ന സാധാരണ നിരക്ക് പ്രാബല്യത്തില്‍ വരും. ഏഴായിരത്തോളം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ചിക്കാഗോ നഗരത്തിനടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് എന്ന പ്രമുഖ കണ്വന്ഷന് സെന്റര്‍ ആണ് ചരിത്രമുറങ്ങുന്ന ഇലിനോയിസിന്റെ മണ്ണില്‍ ഫോമാ നിങ്ങള്‍ക്കായി ഒരുക്കുന്നത്, അടുത്ത കാലത്തു നടന്ന മലയാളിയുടെ ഏറ്റവും വലിയ സമ്മേളനമായി ഫോമാ ഫാമിലി കണ്വന്ഷന് 2018 മാറ്റുവാന്‍ ഫോമയുടെ സാരഥികള്‍ യത്നിക്കുകയാണ്. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, മികവാര്‍ന്ന വിവിധ കലാപരിപാടികളുമായി മലയാളത്തിന്റെ വമ്പന്‍ താരനിര സമ്മേളനത്തിന്റെ തുടക്കം മുതല്‍ വേദികളില്‍ അരങ്ങുന്നതകര്ക്കും, യുവജനോത്സവം അടക്കമുള്ള വിവിധ ഇനം മത്സരങ്ങള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, ബാസ്കറ്റ് ബോള്‍ , വോളീ ബോള്‍ മത്സരങ്ങള്‍ തുടങ്ങി മറ്റനേകം പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമാകുന്നു. ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമമായി ചിക്കാഗോ കണ്വന്ഷന് മാറ്റുവാന്‍ സ്കൈലൈന്‍ ബില്‍ഡേഴ്സ് , ജോയ് ആലുക്കാസ്, അര്‍ബന്‍ ഹൗസിങ് തുടങ്ങിയ പ്രമുഖ കമ്പനികളും പ്രായോജകരായി എത്തുന്നു.
Comments