You are Here : Home / അഭിമുഖം

എന്റെ വോട്ട് സ്ഥാനാര്‍ത്ഥിക്ക് :ഭാമ

Text Size  

Story Dated: Tuesday, April 01, 2014 01:34 hrs UTC


 


1.      ഭാമയുടെ കന്നിവോട്ടാണ് ഇത്തവണത്തേത് എന്നാണ് കേള്‍ക്കുന്നത് ?


ശരിയാണ്. എന്റെ കന്നിവോട്ടാണ് ഇത്തവണത്തേത്. ഇതു വരെ
ഷൂട്ടിംഗ് തിരക്കുകളും മറ്റു തിരക്കുകളും മൂലം വോട്ടു ചെയ്യാന്‍
സാധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ എനിക്ക് ഇത്തവണയെങ്കിലും വോട്ട്
ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിനായി ഞാന്‍ കോട്ടയം മണ്ഡലത്തില്‍
നിന്നും എന്റെ വോട്ട് എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു.
അങ്ങിയിെരിക്കുമ്പോഴാണ് എനിക്ക് നാഗര്‍കോവിലില്‍ വെച്ച് പെട്ടെന്ന്
ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇപ്പോള്‍ ഞാനിവിടെ നാഗര്‍കോവിലിലാണ്. ഏപ്രില്‍
17 വരെ തുടര്‍ച്ചയായാണ് ഷൂട്ടിംഗ്. അതുകൊണ്ട് തന്നെ 10ാം തീയതി
നാഗര്‍കോവിലില്‍ നി ന്ന് കൊച്ചിയിലെത്തി വോട്ട് ചെയ്യുക എത്രമാത്രം
സാധ്യമാണ് എന്ന കാര്യത്തില്‍ സംശയമാണ്. ഇക്കാര്യത്തില്‍ പ്രായോഗികമായ
ബുദ്ധിമുട്ടുകള്‍ ഉള്ളതു കൊണ്ട് തന്നെ മിക്കവാറും ഇത്തവണയും വോട്ട്
ചെയ്യാാവുമെന്നു തോന്നുന്നില്ല.

2.      ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് അനുഭാവം ഉള്ളയാളാണോ ഭാമ ?
           എല്ലാ പാര്‍ട്ടികള്‍ക്കും അതിന്റേതായ ഗുണങ്ങളും
ദോഷങ്ങളുമുണ്ട് എന്നു മസിലാക്കുമ്പോഴും ഞാന്‍ വിശ്വസിക്കുന്ന ഒരു
രാഷ്ട്രീയ പാര്‍ട്ടിയുണ്ട്.  പക്ഷേ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതു
പോലെയോ വിശ്വസിക്കുന്നതു പോലെയോ ആവില്ല ഇവരൊക്കെ അധികാരത്തില്‍ വന്നു
കഴിയുമ്പോള്‍. ഭരണത്തിലേറി നാലഞ്ചു മാസം കഴിയുമ്പോഴേക്കും അവരെ വോട്ടു
ചെയ്തു വിജയിപ്പിച്ചു വിട്ട ജങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം
നഷ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളാവും അവരുടെ ഭാഗത്തു
നിന്നുണ്ടാവുക. ഇതിനിടെ ഇപ്പോള്‍ ഒരു മാറ്റത്ത്ിനു തുടക്കമിട്ടു കൊണ്ടാണ് ആം
ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയപ്രവേശം. തുടക്കത്തില്‍ തന്നെ നല്ലൊരു
ഇമേജുമായാണ് അവര്‍ നില്‍ക്കുന്നത്. അതു കൊണ്ടു തന്നെ അവരുടെ ഭാവി
എങ്ങയൊയിരിക്കും. അവര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ നയങ്ങള്‍
എന്തൊക്കെയാവും, ഇവിടെ എന്തൊക്കെ മാറ്റങ്ങള്‍ വരും എന്നൊക്കെയറിയാന്‍
താല്‍പ്പര്യമുണ്ട്.

3.      ഭാമ ഇത്തവണ വോട്ടു ചെയ്യുകയായിരുന്നുവെങ്കില്‍ ആര്‍ക്കായിരുന്നു ആ
നറുക്ക് വീഴുക ?
            അതു പറയില്ല.

4.      ഭാമ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ നോക്കിയാവുമോ അതോ
സ്ഥാനാര്‍ത്ഥിയെ നോക്കിയാവുമോ വോട്ടു ചെയ്യുക?

           പാര്‍ട്ടി നോക്കി വോട്ടു ചെയ്യുന്നതിക്കോള്‍ വ്യക്തിയെ നോക്കി
വോട്ടു ചെയ്യുന്നതാണ് ജാധിപത്യത്ത്ിനു  ഗുണകരം എന്നാണ് ഞാന്‍ കരുതുന്നത്.
കാരണം നല്ല സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളുമുള്ള പാര്‍ട്ടിയുടെ
സ്ഥാനാര്‍ത്ഥിയായി നല്ല ആളുകളും മോശം ആളുകളും ഒരു പോലെ മത്സരിക്കാം. അതു
കൊണ്ടു തന്നെ സ്ഥാനാര്‍ത്ഥി ആരെന്നു നോക്കി വോട്ടു ചെയ്യുന്നതാണ്
നല്ലതെന്നാണ് എന്റെ വിശ്വാസം. എന്റെ വോട്ടും അങ്ങനെ തന്നെയായിരിക്കും.
ഏതായാലും ഇത്തവണ കേരളത്തില്‍ നിന്നും ഒരുപാട് വനിതകള്‍ മത്സരരംഗത്തുണ്ട്
എന്നതില്‍ ഒരു സ്ത്രീയെന്ന നിലയില്‍ വളരെയധികം സന്തോഷമുണ്ട്. പുരുഷക്കോള്‍
മുന്നിലെത്തിയില്ലെങ്കിലും പുരുഷാടൊപ്പെമെങ്കിലും എത്താനുള്ള സ്ത്രീകളുടെ
മുന്നേറ്റത്തിന്റെ ഒരു തുടക്കമായാണ് ഇതിനെ ഞാന്‍ കാണുന്നത്.

5.      കലാകാരന്‍മാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് എന്താണ് അഭിപ്രായം ?
             വളരെ നല്ല കാര്യമാണ്. നല്ല രാഷ്ട്രീയ അവബോധവും കഴിവുമുള്ള ഒരു
വ്യക്തിയാണ് മത്സരിക്കുന്നതെങ്കില്‍ പൊതുജങ്ങളില്‍ അവര്‍ക്കുള്ള ഇമേജ്
ഉപയോഗപ്പെടുത്തി ക്കൊണ്ട് വിജയിച്ച് അധികാരത്തിലേറുന്നത് വളരെ നല്ല
കാര്യമാണ്. അവരുടെ കഥാപാത്രങ്ങളിലൂടെ ജങ്ങള്‍ക്കിടയില്‍ ഇമേജ്
സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതു പോലെ രാഷ്ട്രീയ അവബോധവും കഴിവും
ഉണ്ടാവുകയും വേണം. രണ്ടു കാര്യങ്ങളും കൂടിച്ചേരുമ്പോള്‍ നല്ല നല്ല
കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയണം.  അങ്ങയൈങ്കില്‍ അത് വളരെ
നല്ല കാര്യമാണ്. അങ്ങയുെള്ള നല്ല ആളുകള്‍ മത്സരിക്കാനിറങ്ങുന്നതും നല്ലതാണ്.
ഇന്നസെന്റങ്കിളൊക്കെ നല്ല രാഷ്ട്രീയ അവബോധമുള്ള വ്യക്തിയാണ്.
പാവങ്ങളെയൊക്കെ ഒരുപാട് സഹായിക്കുന്ന ആളാണ്. അങ്ങയുെള്ളവര്‍ വരുന്നത്
നല്ലതാണ്.

6.      ഭാമക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടോ?

                 എനിക്ക് രാഷ്ട്രീയം വളരെ ഇഷ്ടമാണ്. ഞാന്‍ പ്ളസ് ടു വ്ിനു
ഹ്യൂമാിറ്റീസ് ഗ്രൂപ്പെടുത്താണ് പഠിച്ചത്. അന്ന് ഞങ്ങള്‍ക്ക് പഠിക്കാുള്ള
ഒരു സബ്ജക്ട് ആയിരുന്നു പൊളിറ്റിക്കല്‍ സയന്‍സ്. ഷിബു സാറാണ് ആ വിഷയം
പഠിപ്പിച്ചത്. അതു വരെ രാഷ്ട്രീയം ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്ന
എന്നെ അക്കാര്യത്തില്‍  അറിവുണ്ടാക്കാന്‍ സഹായിച്ചത് ഷിബു സാറാണ്. അതു
വരെ പത്രത്തിന്റെ ഒന്നാം പേജ് ശ്രദ്ധിക്കാതിരുന്ന ഞാന്‍ നമ്മുടെ ചുറ്റും
നടക്കുന്ന കാര്യങ്ങളെ മസിലാക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയത് ഷിബു സാര്‍
കാരണമാണ്. രാഷ്ട്രീയ തോക്കളെയും അവരുടെ പ്രസംഗങ്ങളുമൊക്കെ നിരീക്ഷിക്കുക
എന്നത് ഇപ്പോള്‍ ഞാന്‍ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ്. മാത്രമല്ല ഈ
സിനിമാരംഗത്തു നില്‍ക്കുമ്പോള്‍ ഇതൊക്കെ അത്യാവശ്യം അറിഞ്ഞേ പറ്റൂ. ഈ
കാരണങ്ങളൊക്കെ കൊണ്ടു തന്നെ രാഷ്ട്രീയം ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.