പ്രശസ്ത സംവിധായകന് ആര് .ശരത് അശ്വമേധത്തിനോട് പറയുന്നു
സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനും സിനിമയുടെ ഷൂട്ടിംഗിനും എനിക്ക് വിദേശത്ത് പോകേണ്ടി വരാറുണ്ട്. രൂപയുടെ മൂല്യമിടിയുന്നത് ഞങ്ങളെപോലുള്ളവരെ വളരെ ദോഷകരമായി ബാധിച്ചു. വിദേശയാത്രയുടെ ചെലവ് ക്രമാതീതമായി ഉയര്‍ന്നത് കാരണം ഇനി വിദേശത്ത് സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുതന്നെ സംശയമായിതുടങ്ങി.ഒരു ജനതയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.പുറം ലോകവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്.ഇന്ത്യക്കാര്‍ ഇപ്പോഴും പണത്തിന്റെ മൂല്യം കണക്കു കൂട്ടുന്നത് രൂപയിലാണ്. അതുകൊണ്ട് വിദേശത്ത് ഒരു ചായ കുടിക്കാന്‍ ചെലവാക്കേണ്ടി വരുന്ന തുകയുടെ വലുപ്പം എന്നെ പേടിപ്പിക്കുന്നു. വിദേശമലയാളി സുഹൃത്തുക്കളെ താമസത്തിനും ഭക്ഷണത്തിനുമായി എനിക്ക് കൂടുതല്‍ ചൂഷണം ചെയ്യേണ്ടി വരും.
Comments