You are Here : Home / അഭിമുഖം

ഡോ. ബീന ജോസഫ്: റസിഡന്‍സി പ്രോഗ്രാം ഇല്ലാതെ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, June 01, 2017 12:04 hrs UTC

ഡോ. ബീന ജോസഫിന് മിസൗറി സ്റ്റേറ്റിന്റെ അസിസ്റ്റന്റ് ഫിസിഷ്യന്‍ ലൈസന്‍സ്: റസിഡന്‍സി പ്രോഗ്രാം ഇല്ലാതെ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി

 

 

മിസൗറി : മിസൗറി സ്റ്റേറ്റ് അടുത്തിടെ പാസാക്കിയ നിയമത്തിന്റെ പിന്‍ബലത്തില്‍ ഡോ. ബീന ജോസഫിന് മിസൗറി സ്റ്റേറ്റിന്റെ അസിസ്റ്റന്റ് ഫിസിഷ്യന്‍ ലൈസന്‍സ്. മിസൗറി സ്റ്റേറ്റ് ബോര്‍ഡ് ബീനയുടെ അപേക്ഷ സ്വീകരിച്ച് ലൈസന്‍സ് നല്‍കുകയായിരുന്നു. അമേരിക്കയിലെ റസിഡന്‍സി പ്രോഗ്രാം ഇല്ലാതെ മിസൗറിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. ബീന. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിന് യു എസ് റസിഡന്‍സി പ്രോഗ്രാം അല്ലെങ്കില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കാതെ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. മേല്‍പറഞ്ഞ യോഗ്യതകളുണ്ടെങ്കില്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അപേക്ഷകര്‍ക്കും പ്രാക്ടീസിന് അനുമതി നല്‍കുന്ന നിയമം മിസൗറി സ്റ്റേറ്റ് പാസാക്കിയിരിക്കുന്നു.

 

 

 

റസിഡന്‍സി പ്രോഗ്രാമിന് കാത്തിരിക്കുന്ന നിരവധി ഗ്രാജുവേറ്റുകള്‍ക്ക് പുതിയ നിയമം വളരെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇ സി എഫ് എം ജി സര്‍ട്ടിഫിക്കറ്റുള്ള ഡോക്ടര്‍മാര്‍ക്ക് മിസൗറി സംസ്ഥാനത്ത് ഇനി അസിസ്റ്റന്റ് ഫിസിഷ്യനായി ജോലി ചെയ്യാനാകും. അമേരിക്കയിലെങ്ങുമുള്ള നിരവധി ഡോക്ടര്‍മാര്‍ക്ക് പുതിയ നിയമം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. റസിഡന്‍സി പ്രോഗ്രാം ഇനിയും തുടങ്ങാന്‍ സാധിച്ചിട്ടില്ലാത്ത, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി മെഡിക്കല്‍ ഗ്രാജുവേറ്റ്‌സിനും അല്ലാത്തവര്‍ക്കും പുതിയ നിയമവും ഡോ. ബീനയുടെ അംഗീകാരവാര്‍ത്തയും പ്രചോദനമാകുമെന്ന് കരുതുന്നു.

 

 

 

എം ബി ബി എസ് ഗ്രാജുവേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി, യുണൈറ്റഡ് സ്റ്റേറ്റ് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷയുടെ ഒന്നും രണ്ടും ഘട്ടങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബോര്‍ഡിന്റെ അംഗീകാരമുള്ള മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷയുടെ ആദ്യഘട്ടങ്ങളോ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു. അപേക്ഷകര്‍ യു എസില്‍ സ്ഥിരതാമസക്കാരായ യു എസ് സിറ്റിസണാകണം, വിദേശികളെങ്കില്‍ ലീഗല്‍ റസിഡന്റായിരിക്കണെമന്ന് വ്യവസ്ഥയുണ്ട്. ഡോക്ടര്‍മാര്‍ കുറവായ സാഹചര്യത്തില്‍ മറ്റ് സ്റ്റേറ്റുകളും ഈ നിയമം പാസാക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

 

 

 

മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്ത, പ്രധാനപരീക്ഷകള്‍ പാസായ, റസിഡന്‍സി പ്രോഗ്രാം ഇനിയും തുടങ്ങാനാവാത്ത നിരവധി പേര്‍ക്ക് മിസൗറിയുടെ വിവിധയിടങ്ങളില്‍ രോഗികളെ ചികില്‍സിക്കാന്‍ ഇതോടെ അവസരം ലഭിക്കും. 2014ലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ നിയമം പാസാക്കുന്നതിലുണ്ടായ കാലതാമസം നിരവധി ഡോക്ടര്‍മാരുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തിയിരുന്നു. ഇന്റര്‍നാഷണല്‍ സ്‌കൂള്‍സ് ഓഫ് ഹെല്‍ത് സയന്‍സസ്- സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്‌ലാണ് ഡോ. ബീന പഠിച്ചത്. 2016 ല്‍ മെഡിസിനില്‍ ഗ്രാജുവേറ്റ് ചെയ്തു. യു എസ് എം എല്‍ ഇ പരീക്ഷകള്‍ വിജയിച്ച് ഇ സി എഫ് എം ജി സര്‍ട്ടിഫിക്കറ്റ് നേടി. റസിഡന്‍സിക്ക് അപേക്ഷിക്കാന്‍ കാത്തിരിക്കുന്നു. ബാബു ജോസഫിന്റെ ഭാര്യയാണ്. പതിനേഴും പതിമൂന്നും പതിനൊന്നും വയസ് പ്രായമുള്ള മൂന്ന് ആണ്‍ മക്കളുടെ മാതാവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.