You are Here : Home / അഭിമുഖം

ബഹിരാകാശ ശാസ്ത്രജ്ഞൻ കേരളത്തിന്റെ ശാസ്ത്ര ഉപദേശകൻ ആകുമ്പോൾ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, July 10, 2017 11:47 hrs UTC

ആദ്യമായിട്ടാണ് കേരളത്തിന് അതിന്റെ വികസനമുന്നേറ്റത്തിനു ഒരു ശാസ്ത്രജ്ഞനെ ഉപദേശകനായി ലഭിക്കുന്നത് .ശാസ്ത്ര സാങ്കേതിക വിദ്യ മനുഷ്യരാശിക് സുഖ പ്രദമാകാൻ ജീവിതം സന്തോഷപൂർവമാകാൻ ശാസ്ത്ര ഗവേഷണ ഫലങ്ങളെ പ്രവർത്തികതയിലേക്കു കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവും 40 വർഷകാലം ഇന്ത്യൻ സ്പേസ് ഓർഗിനൈസഷൻ (ISRO ) മുൻ ഡിറെക്ടറും കേരളം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശഷ്ടാവും ആയ മാധവൻ ചന്ദ്രദത്തൻ എം സി ദത്തൻ അമേരിക്കൻ ഹൃസ്വ സന്ദർശനത്തിനടയിൽ കൈരളിടിവിയു എസ എ യോട് പറഞ്ഞു .ശാസ്ത്ര സാങ്കേതിക പുരോഗതിയെ നമ്മൾ ദൈനദിന ജീവിതത്തിന്റെ പുരോഗതിക്കു വേണ്ടി മാറ്റുമ്പോൾ പരിസ്ഥിതിക്‌ പരിക്ക് പറ്റാതെ നോക്കുകയാണ് കേരളസർക്കാർ ശ്രമിക്കുന്നത് . കൃത്യമായിട്ട് എല്ലാ ഡിപ്പാർട്മെന്റിലും പ്രക്ർതിയുടെ സംരക്ഷണം ഉറപ്പുവരുത്തി .

 

 

 

ജലത്തിനും,വായുവിനും മണ്ണിനും ദോഷം വരാതെ പ്രക്ർതി വിഭവങ്ങളെ വരുന്ന തലമുറക്കായി ബാക്കി വെക്കണമെന്ന് വിചാരത്തോടെ ഇപ്പോൾ ഉപ യോഗിക്കണമെന്നു ഉറച്ച തീരുമാനം ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ തണലിൽ മറ്റു ഡിപ്പാർട്മെന്റുകളിലും നടപ്പിൽ വരുത്തുന്നുണ്ട് .അതുകൊണ്ടു തന്നെ യാണ് ഹരിത കേരളം മിഷന്റെ കീഴിൽ തണ്ണീർ തടങ്ങളും ,നദികളും ,തോടുകളും വൃത്തിയാകാൻ ശ്രമിക്കുന്നത് .നമ്മുക്ക് കേരളത്തിലെ വനത്തെ സംരക്ഷിക്കണം . മരങ്ങൾ വച്ചുപിടിപ്പിക്കണം ,കാലാവസ്ഥ വ്യതിയാനങ്ങൾക്കു അടിസ്ഥാന കാരണങ്ങൾക്ക് അങ്ങനെ പരിഹാരമുണ്ടാകാനും സർക്കാർ ശ്രമിക്കുന്നത് , പ്രക്ർതിയെ സംരിക്ഷിക്കുക യാണ് സർക്കാരിന്റെ ഒരു ലക്ഷ്യം . ഇതിന്റെ ഭാഗമായി തണ്ണീർ തടങ്ങളും മലകളും തോടുകളും പാടങ്ങളും നികത്തി കെട്ടിടസമുച്ചയങ്ങൾ കെട്ടിപോകുന്നത് ഒരു വിട്ടുവീഴ്ച്ചയും മില്ലാതെ തടഞ്ഞിട്ടുണ്ടുണ്ട് പിണറായി വിജയൻറെ സർക്കാർ .

 

 

ഈ ഒരു വര്ഷത്തിനടയിൽ തന്റെ കൂടി ശ്രമത്തിൽ ഐ എസ ആർ ഒ യുമായി കൂടി ചേർന്ന് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് സെന്റർ (REMOTE SENSING CENTER )രൂപീകരിച്ച ഡിപാർട്മെൻറ് ഓഫ് പ്ലാനിംഗ് ആൻഡ് എൻവിയോണ്മെന്റ് ഐ എസ ആർ ഒ യും കൂടി സാറ്റലൈറ്റ് ഡാറ്റ ചിത്രങ്ങൾ വച്ചിട്ട് ജിയോ സ്പെഷ്യൽ മാപ്പിംഗ് കഴിഞ്ഞ 8 മാസമായി കേരളത്തിൽ വളരെ ശുഷ്കാന്തിയോടെ നടക്കുന്നു ഇതുമൂലം കേരളത്തിന്റെ സമഗ്രമായ മാപ്പ് ഉണ്ടാകാൻ പോകുന്നു . പുഴകളും മലകളും തോടുകളും ഉള്ളതുകൂടാതെ ഓരോ പ്രോപ്പർട്ടിയുടെയും സർവ്വേനമ്പരും തണ്ടപ്പേരും അടിച്ചാൽ ലൊക്കേഷൻ നമ്മുക്ക് അറിയാൻ പറ്റും ഗൂഗിൾ മാപ്പു പോലെ ഭുവൻ (BHUVAN )മാപ് വരുന്നു .ഇങ്ങനെ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ്എത്ര ഉണ്ടന്ന് അറിയാനും മുതൽ അതിർത്തി തർക്കങ്ങൾ വരെ നമ്മുക്ക് പരിഹരിക്കാൻകഴിയും, 2012 ഇൽ ഉള്ള ഭൂമി 2017 ആ ഭൂമിയുടെ അവസ്ഥ മനസിലാക്കാൻ ജിയോ സ്പെഷ്യൽ മാപ്പിങ്ങിലൂടെ പറ്റും .പ്രധാന ഡിപ്പാർട്മെന്റുകളെ കോർഡിനേറ്റ ചെയ്തു ജിയോ സ്പെഷ്യൽ മാപ്പിംഗ് നടപ്പിൽ വരുന്നതിലൂടെ കേരളത്തിന്റെ ഭൂപ്രക്ർതി കുറിച്ചുള്ള ചിത്രങ്ങൾ സഹിതം വരുമ്പോൾ വലിയ മാറ്റം കേരളത്തിൽ വരും .

 

 

 

45 മീറ്റർ വീതിയുള്ള അതിവേഗ ഹൈവേ . എൽ പി ജി ഗ്യാസ് പ്ലാന്റ് പൈപ്പ് വഴി കേരളം മുഴവൻ പാചക ഗ്യാസ് വാട്ടർ ടാപ്പ് തുറക്കുന്നതുപോലെ എത്തുമ്പോൾ പാചക ഗ്യാസിന്റെ ക്ഷാമം തീരുകയുംഇതിനു ലോക നിലവാരത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഗ്യാസ് ടെർമിനൽ ഐഒസി കൊച്ചിയിൽ നടപ്പാക്കുന്നത്ഇതിനു സുരക്ഷാ ക്രമീകരണങ്ങൾ പോരാ എന്ന് പറഞ്ഞു വിവാദങ്ങൾ ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചു പ്രൊജക്റ്റ് തന്നെ ഇല്ലാതാകാൻ ചിലർ ശ്രമിക്കുന്നു ,പ്രൊജക്റ്റ് ഡിലെ ആക്കാൻ നോക്കുന്ന ട്രക്ക് ലോബികൾക്കു ഒന്നും വഴങ്ങുന്നു മുഖ്യ മന്ത്രിയല്ല ഇപ്പോൾ ഉള്ളത് എന്നാൽ ജനങ്ങളുടെ ആശങ്കകൾക്കു പരിഹാരം കണ്ടു വികസന ശ്രമങ്ങൾ എല്ലാം പൂർത്തിയാകാൻ കഴിവുള്ള മുഖ്യമന്ത്രിയെയാണ് ഈ ഒരു വർഷം കൊണ്ട് താൻ അടുത്തറിഞ്ഞത് എന്ന് ദത്തൻ പറയുകയുണ്ടായി .വികസന കാര്യത്തിലോ ഇൻഫ്രാസ്റ്റ്ക്ട്‌ർ ടെവ ലോപ്മെന്റിന്റെ കാര്യത്തിൽ ആയാലും രണ്ടു മാധ്യമങ്ങളോ കപട പരിസ്ഥിതി വാദികളോ വിവാദം ഉണ്ടാക്കി പ്രൊജെക്ടുകൾ ഇല്ലാതാകാൻ ശ്രമിച്ചാൽ പ്രോജെക്ടിൽ നിന്ന് പിന്മാറുന്ന നയമല്ല ഈ സർക്കാരിന്റേത എന്നാണ് തന്റെ അനുഭവുമെന്നും ദത്തൻ പറഞ്ഞു .

 

 

 

കേരളത്തിൽ ഉടൻ എൽ പി ജി ഗ്യാസ് പ്ലാന്റും ,45 മീറ്റർ വീതിയുള്ള അതിവേഗ ഹൈവേയും ശുചിത്വ മിഷിനിലൂടെ കേരത്തിൽ മാലിന്യ നിർമാർജ്ഞനവും എല്ലാ പഞ്ചായത്തു മുനിസിപ്പാലിറ്റികളിലും ഉടൻ നടപ്പാക്കാൻ ഉത്തരവ് ഉണ്ടാകും ഇതിനായി വിദേശ മലയാളികളുടെ ഇൻവെസ്റ്റ്മെന്റ് ഇതിനോടകം തന്നെ വയനാട് ജില്ലയിൽ പരീക്ഷിച്ചു കഴിഞ്ഞു പ്ലാസ്റ്റിക്, ചില്ലുകൾ റീയൂസ് ചെയ്യുന്ന യൂണിറ്റുകൾ തുടങ്ങി കഴിഞ്ഞു , ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്ന സംവിധാനം നിലവിൽ നന്നായി പ്രവർത്തിക്കുന്നു .മുനിസി പ്പാലിറ്റി ,പഞ്ചായത്തുകളെ അവരുടെ പ്രധാന ജോലി അതാതു പ്രദേശങ്ങളിലെ പുഴകളും തോടുകളും വീടുകളും മാലിന്യവിമുക്തമാക്കുക എന്ന കർത്യവ്യം പൂർത്തിയാകാൻ സർക്കാർ നിർബന്ധിക്കാൻ തീരുമാനിച്ചു . കൂടാതെ ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച പുതിയ മാലിന്യ പ്ലാന്റുകൾ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും . കേരളത്തിന് ആവശ്യമായ തൊഴിൽമേഖല ഐ ടി യും ടൂറിസവും തന്നെ ആ മേഖലകളെ കൂടുതൽ ആശ്രിയിച്ചാൽ കൂടുതൽ മുന്നേറാൻ പറ്റുമെന്ന് പറഞ്ഞു .

 

 

 

 

എന്തുകൊണ്ടാണ് കേരളീയർ കേരളം വിട്ടുപോകാൻ ആഗ്രഹിക്കുന്നത് എന്ന ചോദിച്ചതിന് കേരളത്തിൽ പ്രവാസികളായ ബംഗാളികളും ആസാമികളും കേരളത്തിൽ വന്നു മേലനങ്ങി ജോലി ചെയിതു കോടികൾ നേടുന്നു . മേലനങ്ങിയു ള്ള പണിക്ക് 750 രൂപ കിട്ടും 20 ദിവസം ജോലി ചെയ്താൽ 15000 രൂപകിട്ടും. എന്നാൽ ഫാനിന്റെ അടിയിൽ ബിസിനസ് സ്ഥാപനത്തിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്താൽ മാസം 4000 രൂപയെ കിട്ടു ബിരുദാധാരികൾക്കു അതുമതി വ്യജമായ തൊഴിൽ ബോധം , ക്‌ളീൻ ചെയ്യുന്ന ജോലി ,കൃഷിപ്പണി, കൺസ്ട്രക്ഷൻ പണി , റോഡ് പണിക്കു ഒന്നിനും കേരളീയർക്ക് കേരളത്തിൽ വയ്യ ഈ ജോലികൾ ചെയ്താൽ ദിവസം 1000 രൂപ വരെ കിട്ടും എന്നാൽ മലയാളി മാസം 4000 രൂപയുടെ ഓഫീസ് ജോലി തേടി പോകുന്നു . 12 വര്ഷം ഐ എസ ആർ ഒ യിൽ ജോലി ചെയ്ത മഹാനായ മുൻ ഇന്ത്യൻ പ്രെസിഡെന്റ് അബ്ദുൽ കലാം ആസാദ് രാവിലെ പേപ്പർ കെട്ടുകൾ വീടുകളിൽ എത്തിച്ചാണ് സ്കൂൾ ഫീസ് നല്കിയിരുന്നത് .

 

 

 

 

ഇന്ന് പേപ്പറുകൾ വീടുകിളിൽ ഇടാൻ ആളെ കിട്ടാനില്ല , അതുകൊണ്ടു തന്നെ തൊഴിൽ രംഗം കൂടുതൽ മെക്കനൈസ്‌ഡ്‌ ആക്കണം ,കൃഷിയിടങ്ങളിൽ ഉപയോഗിച്ച് തുടങ്ങി പാടങ്ങളിലും തടാകങ്ങളിലും ഉള്ള പോളകൾ മാറ്റാൻ അമേരിക്കൻ നിർമിതാ മിഷൻ ഉപയോഗിച്ച മാറ്റി കൃഷിക്ക് ഉപയുക്തമാക്കും ഇതിന് കേന്ദ്ര ഗവ . പദ്ധതി ശുപാർശ ചെയ്യും ,ഗ്രൂപ്പ് ഫാർമിംഗിലൂടെ കൂടുതൽ വിളവ് നേടാൻ കഴിയുന്നു . ആവശ്യമായ പച്ചക്കറികൾ അവനവന്റെ ടെറസിൽ തന്നെ ഉണ്ടാകാൻ മലയാളി പഠിച്ചുവരുന്നു . വ്യജമായ തൊഴിൽ ചിന്തക്കു അടിമയാകാതെ 4000 രൂപയുടെ ജോലി ചെയ്തിട്ടു പതിനയ്യായിരും രൂപ ബംഗാളിക്കും ആസാമിക്കും കൊടുത്തുവിടാൻ എത്ര കാലം നമ്മുക്ക് പറ്റും . ശാസ്ത്രവിഷങ്ങളിൽ ബിരുദാന്തര ബിരുദവും ഡോക്ടറേറ്റ് നേടിയ മലയാളി കൈയിൽ മന്ത്ര ചരടും രക്ഷാബന്ധനും കെട്ടിനടക്കുന്നു, ജോലിക്കുള്ള ഇന്റെർവ്യൂനു പോകുന്ന വഴിക്ക് പൂച്ച വിലങ്ങം ചാടിയാൽ ദുശ്ശകുനം മെന്നു പറഞ്ഞു ഇന്റർവ്യൂന് പോകാത്ത ശാസ്ത്ര ബിരുധധാരി എന്നാൽ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്ത സാധാരണക്കാരൻ ഒരു മന്ത്ര വാദത്തിനും വഴങ്ങാതെ രാഹുകാലം നോക്കാതെ ജോത് സ്യന്മാർക് വഴങ്ങാതെ മുൻപോട്ടു പോകുന്നു ഇതെങ്ങനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ശാസ്ത്രം പഠിച്ചതുകൊണ്ടുകാര്യമില്ല ശാസ്ത്രബോധം തലയിൽ കയറിട്ടില്ല എന്നതാണ് കാരണമെന്നു പറഞ്ഞു .

 

 

 

 

റോക്കറ്റ് വിക്ഷേപിക്കുമ്പോൾ രാഹുകാലം നോക്കാറില്ല അത് നടക്കില്ല കാരണം കൌണ്ട്ഡൌൺ ചെയ്തിട്ടു ഹോൾഡ് ചെയ്യാൻ പറ്റില്ല ഉടൻ റോക്കറ്റ് വിട്ടേ പറ്റു.വിശ്വാസവും അന്ധവിശ്വാസം രണ്ടാണ് ഏതെങ്കിലും ശക്തിയോടുള്ള വിശ്വാസം പലപ്പോഴും ഉത്തേജനം നല്കുന്നതാണെങ്കിൽ ആകട്ടെ മറിച്ചു അന്ധവിശ്വാസം മനുഷ്യനെ പുറകോട്ടു നടത്തുന്നതാണ്. .ശാസ്ത്രം എന്ന വാക്കിന്റെ നിർവചനം ഭൗതിക ലോകത്തിന്റെ ഉല്പത്തി ,പ്രവർത്തനം ,മാറ്റം ,പരിണാമം എന്നി കാര്യങ്ങളെ കുറിച്ച് നിരീക്ഷണവും പരീക്ഷണവും കൊണ്ടുള്ള പഠനമാണ് ശാസ്ത്രം . ആല്മിയ കാരിയങ്ങള് ശാസ്ത്രത്തിൽ വരുന്നില്ല മറിച്ചു അതിനു മനസുമായാണ് ബന്ധം, നമ്മുടെ വിശ്വാസത്തെ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത് , യുക്തിപരമായിട്ടു സമീപിക്കുകയാണ് വേണ്ടത് പൂച്ച കുറുകെ ചാടുന്നത് ദുഃശ്ശകുനമാണെന്ന് മനസ്സിൽ ഉണ്ടെങ്കിൽ ഓരോ തവണയും പൂച്ച വട്ടം ചാടിയിട്ടും കാരിയങ്ങള് നടക്കുന്നെണ്ടെങ്കിൽ . നമ്മുടെ അറിവ് വച്ച് അപ്ഡേറ്റ് ചെയ്യണം പൂച്ച വട്ടം ചാടിയിട്ടും നടന്ന കാരിങ്ങളാണ്‌ കൂടുതൽ എങ്കിൽ അത് ഒരു ദുഃശ്ശകുനമല്ലെന്നു ബോധ്യം നമ്മളിൽ ഉണ്ടാകും . തന്റെ ഒരു വർഷത്തെ ശാസ്ത്ര ഉപദേഷ്ടാവ് എന്ന ഉത്തരവാദിത്തത്തിൽ എന്തെല്ലാം വിവാദങ്ങൾ സംസ്ഥാനത്തു ഉണ്ടായാലും കേരളത്തിന്റെ വികസന കാര്യത്തിൽ മുഖ്യ മന്ത്രിക്കും സർക്കാരിനും നല്ല ഇച്ഛാശക്തിയുള്ളതു തനിക്കു ബോധ്യമുണ്ട് .

 

 

 

 

കാരണം ഒരുവർഷത്തിനിടയിൽ ഉണ്ടായ കോൺട്രോവേഴ്‌സിൽ കാര്യങ്ങളിൽ ഒന്നിലും സർക്കാരിന്റെ ഭാഗത്തു പാളിച്ച കാണുന്നില്ലായെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് , ചില മാധ്യ് മങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും സർക്കാരിനെ കുറ്റം പറയാൻ കഴിയുന്നില്ല ചുമ്മാ താല്കാകാലിക വിവാദം ഉണ്ടാക്കാനല്ലാതെ അത് തന്നെ അടുത്ത സംഭവും ഉണ്ടാകുമ്പോൾ പഴയതു പോകും . പാവപെട്ട മനുഷ്യരെ സംരക്ഷിക്കുന്നത്തിൽ ശ്രദ്ധയുള്ള സർക്കാരാണ് ഇത് , ഭരണ തലത്തിൽ മുൻപ് പോലെ അഴിമതി ഒട്ടുമില്ല.നിലവിലുള്ള സർക്കാർ സ്കൂളുകൾക്ക് നല്ല സംവിധാനങ്ങൾ ഒരുക്കിയപ്പോൾ മികച്ച നിലവാരും പുലർത്തുന്നതായി കണ്ടു സർക്കാർ സ്കൂളുകൾ . നല്ല ആർജവമുള്ള മന്ത്രിമാരും ,ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയും , പുതിയ കാഴ്ചപ്പാടും പ്രതീക്ഷയോടെ കാണുന്നതായി ഇന്ത്യയിലെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനായ ഈ മുൻ ഐ എസ ആർ ഒ ശാസ്ത്രഞ്ജൻ പറഞ്ഞു നിർത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.