മാത്യു വര്‍ഗിസ് അമേരിക്കയില്‍ മലയാള അച്ചടി മാധ്യമങ്ങള്‍ അരങ്ങുവാണിരുന്ന കാലത്ത് ആകസ്മികമായാണ് ദൃശ്യമാധ്യമങ്ങള്‍ കടന്നു വന്നത് .അതു മലയാള സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. നേരത്തെ വൈകുന്നേരങ്ങളില്‍ താരനിശകളും മറ്റും ആസ്വദിക്കാന്‍ പുറത്തിറങ്ങിയിരുന്ന മലയാളി ദൃശ്യമാധ്യമങ്ങളുടെ വരവോടെ വീട്ടിലിരിക്കാന്‍ തുടങ്ങി. പല പ്രിയ പരിപാടികളും അവരെ അതിലേക്ക് അടുപ്പിച്ചു. ഏഷ്യാനെറ്റ് ആദ്യം വന്നു. പിന്നീട് മറ്റു ചാനലുകളും. 25000 ത്തില്‍ അധികം കുടുംബങ്ങള്‍ ഇന്ന് കുറച്ചു നേരമെങ്കിലും ടി വി കാണുന്നുണ്ട്. കേരളത്തിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടിവന്ന ജനത തല്‍സമയം വാര്‍ത്തകള്‍ അറിയാന്‍ തുടങ്ങി. അമേരിക്കയിലെ പ്രവാസികളുടെ വിവിധ പരിപാടികളും ടിവിയിലൂടെ ആസ്വദിച്ചു. കേരളവുമായി ഓരോ നിമിഷവും അമേരിക്കന്‍ മലയാളി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തെ അറിയാന്‍ യുവ തലമുറയ്ക്കും ആഗ്രഹമായി. ചാനലുകള്‍ തമ്മില്‍ ആരോഗ്യകരമായി മത്സരമായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഇതിനൊരു നിമിത്തമായി. കൂട്ടായ്മയ്ക്ക് പ്രസ് ക്ലബ് സഹായകമായി. പ്രസ് ക്ലബ് ശക്തിയായി ഇതുവരെ മുന്നോട്ടുപോയി. പരസ്പരം മനസിലാക്കി, വിട്ടുവീഴ്ചകള്‍ ചെയ്താണ് ഇതുവരെ മുന്നോട്ടു പോയത്. വരും കാലങ്ങളിലും ഇാതാവശ്യമാണ്. സോഷ്യല്‍ മീഡിയയുടെ കടന്നു കയറ്റം വെല്ലുവിളിയാണ്. അതിനാല്‍ പ്രസ് ക്ലബിനു സൗഹൃദാന്തരീക്ഷം കൂടിയേ തീരു. ഷിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എഴാമത് ദേശീയ സമ്മേളനത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Comments