ഇപ്പോള്‍ ഇന്റിലിജന്‍സ് ഡി.ഐ.ജി യായി സ്ഥാന കയറ്റം ലഭിച്ച മുന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ ഉപരോധ സമരം നേരിട്ടതെങ്ങനെയെന്ന് പറയുന്നു. അശ്വമേധത്തിനു വേണ്ടി സുനിത ദേവദാസ് തയ്യാറാക്കിയ അഭിമുഖം
പത്താം ക്ളാസ് പരീക്ഷയില്‍ 162 മാര്‍ക്കു വാങ്ങി തോറ്റ ഒരുകുട്ടി പിന്നീട് കെട്ടിടനിര്മ്മാണത്തൊഴിലാളിയാ
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരം പോലൊന്ന് ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വ്വമായിട്ടാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയം. അതുകൊണ്ട് ഉപരോധസമരത്തെ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍ കേരള പൊലീസ് നടത്തി.
വെല്ലുവിളി
ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നു പ്രധാനപ്പെട്ട വെല്ലുവിളികളായിരുന്നു മറികടക്കാനുണ്ടായിരുന്നത്.
1. ഉപരോധസമരത്തില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക.
2. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് നിശ്ചലമാകാതെ സൂക്ഷിക്കുക.
3.തിരുവനന്തപുരത്തെ സാധാരണ ജനജീവിതം ദുസ്സഹമാക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
ഇതിനായി വലിയ പൊലീസ് സേന ആവശ്യമായിരുന്നു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടം. തയ്യാറെടുത്തു, ഇനി എല്ലാം നേരിട്ടു കാണാം പത്തുദിവസം മുമ്പ് ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.ആദ്യമായി ഉപരോധസമരത്തെ തടയാനാവശ്യമായ സാധ്യമായ എല്ലാ വഴികളും ആരാഞ്ഞു. തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന്റെ സാദ്ധ്യതകളും തള്ളിക്കളഞ്ഞില്ല.ജനാധിപത്യസംവി
എന്നാല്‍, ഉപരോധ സമരദിവസം സമരമുഖത്തുള്ളവരും നേതാക്കളും പൊലീസിന്റെ നടപടികളോട് ഒരു പരിധിവരെ സഹകരിക്കാന്‍ തയ്യാറായി.5000 പൊലീസ് സേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചത്. 2000 കേന്ദ്രസേനാംഗങ്ങള്‍ എത്തിയതില്‍ 1000 പേരെയാണ് തിരുവനന്തപുരത്ത് വിന്യസിപ്പിച്ചത്. ബാക്കി 1000 പേരെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്രീകരിച്ചു.സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയെയും തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിപ്പില്ല. കാരണം ഈ ഉപരോധസമരം നടക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അതു നേരിടാനും ഞങ്ങള്‍ സജ്ജമാവണമായിരുന്നു.യൂണിവേഴ്സി
സമരക്കാരെ കവച്ചുവച്ച സംഘാടനമികവ്
ഏഴു ദിവസം തുടര്‍ച്ചയായി സമരമുണ്ടായാലും നേരിടാന്‍ പൊലീസ് സംഘം സജ്ജമായിരുന്നു. ഉപരോധസമരത്തിന് മുന്നോടിയായി പ്രതിപക്ഷം നടത്തിയ തയ്യാറെടുപ്പുകളെക്കാള്‍ വിപുലമായ ഒരുക്കങ്ങളാണ് ഞങ്ങള്‍ നടത്തിയത്. പൊലീസ് ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചു. അവരുടെ ആഹാരം, താമസം, യാത്രാസൌകര്യങ്ങള്‍, കുടിവെള്ളം തുടങ്ങിയവയ്ക്ക് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൊതുകും ഡങ്കിയടക്കമുള്ള വിവിധതരം പനികളും ഉള്ളതിനാല്‍ അസുഖങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ചികിത്സിക്കാനുമുള്ള സജ്ജീകരണങ്ങള്‍ കണ്ടെത്തി.എന്നിട്ടും വളരെയധികം ദുരിതങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. കല്ലേറില്‍ ഒരു പൊലീസ് ഡ്രൈവര്‍ക്ക് പരിക്കു പറ്റി 4-5 സ്റ്റിച്ച് ഇടേണ്ടിവന്നു. ധാരാളം പ്രകോപനപരമായ നീക്കങ്ങള്‍ അണികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുമുണ്ടായി.പക്വതയോ
ലാത്തിയല്ലെന്‍ ആയുധം
കേരളത്തിലെ എല്ലാ ജില്ലകളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും മുള്‍മുനയില്‍ നിന്ന് ജോലി ചെയ്യേണ്ടിവന്നത് തിരുവനന്തപുരത്താണ്. ഭരണസിരാകേന്ദ്രമായതുകൊണ്ട് ഏതു സമയത്തും പൊതുജനസമരങ്ങളുണ്ട്. ഈ പൊതുജന പ്രക്ഷോഭങ്ങള്‍ കണ്ട് അല്ലെങ്കില്‍ ജനക്കൂട്ടത്തെ കണ്ട് ഞാനൊരിക്കലും ഭയന്നിട്ടില്ല. കാരണം കേരളത്തിലെ ഏറ്റവുമധികം ആളുകള്‍ കൂടുന്ന ഉത്സവങ്ങളായ തൃശൂര്‍ പൂരം, ആലുവ ശിവരാത്രി, ശബരിമല, ചോറ്റാനിര മകംതൊഴല്‍, ആറ്റുകാല്‍ പൊങ്കാല, പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ് തുടങ്ങിയവയെല്ലാം എന്റെ കഴിഞ്ഞകാല സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഞാന്‍ നിയന്ത്രിച്ചിട്ടുണ്ട്. അതുകൊണ്ട് ആള്‍ക്കൂട്ടത്തിന്റെ സൈക്കോളജി എനിക്കറിയാം. എത്ര പ്രകോപനംകൊണ്ട് നില്‍ക്കുന്ന ആള്‍ക്കൂട്ടവും നാം സംസാരിക്കുമ്പോള്‍ ശാന്തരാവും എന്നതാണ് എന്റെ അനുഭവം. ജനങ്ങളെ നേരിടാനുള്ള നിരന്തരമായ പരിശീലനംകൊണ്ട് എനിക്ക് ലഭിച്ചിട്ടുള്ള പാഠങ്ങള്‍ തിരുവനന്തപുരത്തു നടന്ന ഉപരോധസമരം കൈകാര്യം ചെയ്യുന്നതിന് പ്രയോജനപ്പെട്ടു.പൊലീസ് സേന തികഞ്ഞ ആത്മസംയമനത്തോടെ ഉപരോധത്തെ നേരിട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പൊലീസ് സേന സമരക്കാരെക്കാള്‍ കൂടുതല്‍ സമയം സമരമുഖത്തും പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുംകഴിയുന്നു എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറി
വരികയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളും തട്ടിപ്പുകേസുകളും വളരെ കൂടി
വരുന്നതായിട്ടാണ് കാണുന്നത്.
മലയാളികള്‍ വലിയ അത്യാര്‍ത്തിക്കാരായി മാറുന്നതായിട്ടുണ് കാണുന്നത്.
മലയാളിക്ക് പൊതുവേ അന്വേഷണബുദ്ധി കുറവാണ് എന്നു തോന്നുന്നു. യാതൊരു
വിശദാംശങ്ങളും അന്വേഷിക്കാതെ ലാഭം കിട്ടുമെന്നും പണമിരട്ടിക്കുമെന്നും
പരസ്യ ചെയ്യുന്ന ഏതു പദ്ധതിയിലും പണം മുടക്കാന്‍ ഇന്ന് മലയാളി തയ്യാറാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥലം വാങ്ങിക്കൂട്ടുന്നതും കിട്ടുന്ന പണം
മുഴുവന്‍ ഭൂമിയില്‍ നിക്ഷേപിക്കുന്നതും പുതിയ ട്രെന്‍ഡാണ്. എങ്ങയൈങ്കിലും
പണം ഇരട്ടിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് മലയാളി. ഇതു കൃത്യമായി
മസ്സിലാക്കിയ ചില കുബുദ്ധികള്‍ പലവിധ തട്ടിപ്പുപരിപാടികളുമായി
ഇറങ്ങുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ ശിക്ഷയാണ് കിട്ടുന്നത്
എന്നതുകൊണ്ട് കുറ്റവാളികള്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയാലും ഇതില്‍ നിന്ന്
പിന്തിരയുന്നുമില്ല.
കുട്ടികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും കുറ്റകൃത്യവാസന കൂടിവരികയാണ്.
കുട്ടികളോടുള്ള ഉത്തരവാദിത്തം മാതാപിതാക്കളും അധ്യാപകരും
മറന്നു പോകുന്നതു കൊണ്ടാണ് കുട്ടികള പ്രതികളാവുന്ന കുറ്റകൃത്യങ്ങള്‍
തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളുടേയും ഭാഗമായി കുട്ടികള്‍ മാറുകയാണ്.
സൈബര്‍ കേസുകളിലും കുട്ടികളിലും പങ്കാളിത്തമുണ്ട്.
നല്ല സ്കൂളുകള്‍ എന്നു പറയുമ്പോള്‍ ഐ ക്യൂ ഡെവലപ്പ്മെന്റ്ന് പ്രാധാന്യ
നല്‍കുന്ന സ്കൂളുകള്‍ എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ
സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ക്ക് ഇന്നത്തെ പാഠ്യപദ്ധതിയില്‍ സ്ഥാനമില്ല.
ശരിയും തെറ്റും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍േത്തതാണ്. കുട്ടി
ഒരിക്കല്‍ അതു മറി കടന്നു കഴിഞ്ഞാല്‍ നമുക്ക് തിരിച്ചു കൊണ്ടു വരുന്നത് അത്ര
എളുപ്പമല്ല. കുട്ടി ക്കുറ്റവാളികളെ വളരെ സൂക്ഷിച്ച് കൈകാര്യം
ചെയ്യേണ്ടതുണ്ട്.സ്ത്രീകള്‍ പ്രതിസ്ഥാനത്തു വരുന്ന കുറ്റകൃത്യങ്ങളും ക്രമാതീതമായി
കൂടിവരുന്നു. സ്ത്രീകള്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കുന്ന
കാലഘട്ടമായതിനാലാവാം, അവര്‍ എല്ലായിടത്തും തങ്ങളുടെ സാന്നിദ്ധ്യം
ഉറപ്പിക്കുന്നത്. കടുത്ത കുറ്റകൃത്യങ്ങളിലടക്കം എല്ലായിടത്തും
സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്.
മാധ്യമങ്ങള്‍ ചില വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന രീതി തെറ്റോ ശരിയോ
എന്നു പറയാന്‍ ഞാനളല്ല. എന്നാല്‍ മതവിഭാഗങ്ങള്‍ തമ്മിലോ രണ്ടു
വ്യത്യസ്തവിഭാഗങ്ങള്‍ തമ്മിലോ ഉരസലുകളുണ്ടാവുമ്പോള്‍ അവ വലിയ
പ്രാധന്യ് ത്തോടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ നാടിന്റെ മറ്റു
ഭാഗങ്ങളിലും ലഹളകള്‍ ഉണ്ടാവാം. കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങളിലൂടെ നേരിേട്ടു
കാണുന്ന ജങ്ങള്‍ അതില്‍ നിന്നും ധൈര്യവും ഊര്‍ജ്ജവും ഉള്‍ക്കൊണ്ട്
കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങും.
മാവോയിസ്റുകള്‍ക്ക് വളരാുള്ള വളക്കൂറുള്ള മണ്ണ് നമ്മുടെ നാട്ടിലുണ്ടെന്ന്
ഞാന്‍ കരുതുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയാണ്
അവര്‍ക്ക് വളരാാവുക. ഇവിടെ അത്തരം അഭിപ്രായസ്വാതന്ത്യമില്ലാത്ത ഭരണരീതിയോ
കൊടും ദാരിദ്യ്രമോ പട്ടിണിയോ അസമത്വങ്ങളോ ിലില്‍ക്കുന്നില്ല. അതുകൊണ്ടു
തന്നെ അടുത്ത കാലത്തൊന്നും മാവോയിസ്റുകള്‍ക്ക് കേരളത്തില്‍
സ്ഥാനമുറപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ മതം ജാതിയും അവയിലൂന്നിയ
തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. അതേസമയം രാഷ്ട്രീയ
വൈരവും കൊലപാതകങ്ങളും കുറയുന്നതായിട്ടും കാണുന്നു. സ്ഥാപിത
താല്‍പര്യക്കാര്‍ മതത്തെ കൂട്ടുപിടിച്ച് പണമടക്കമുള്ള തങ്ങളുടെ
ആഗ്രഹങ്ങള്‍ നേടാന്‍ ശ്രമിക്കുമ്പോഴാണ് മത തീവ്രവാദത്തിന്റെ വേരുകള്‍
ആഴത്തിലിറങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍
തീവ്രവാദക്കേസുകളില്‍ അറസ്റു ചെയ്യപ്പെടുന്നതില്‍ മലയാളികളുണ്ട് എന്നത്
ഒരു വസ്തുത തന്നെയാണ്. ജാതി സ്പിരിറ്റ് കൂടുകയും ആത്മീയത കുറയുകയും
ചെയ്യുന്നതായി കാണുന്നു.പണത്തന് അമിത പ്രാധന്യ ല്‍കുന്ന ഒരു സമൂഹമായി കേരളം
മാറിക്കൊണ്ടിരിക്കുകയാണ്. പണമാണ് പ്രധാന. എങ്ങനെയുേം പണമുണ്ടാക്കണം എന്ന്
പൌരന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ സമൂഹത്തന് അപചയമുണ്ടാകും.
ഇതേക്കുറിച്ചൊക്കെ ബോധവാന്മാരായി, കുറച്ചുകൂടി ജീവിതമൂല്യങ്ങള്‍ക്ക്
പ്രാധന്യമ് ന ല്‍കുന്ന ഒരു പുതിയ തലമുറ ഉണ്ടായാല്‍ മാത്രമേ കുറ്റകൃത്യങ്ങളും
അക്രമവും ഇല്ലാത്ത ഒരു നാട് യാഥാര്‍ത്ഥ്യമാവൂ.
Comments